Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുറ്റക്കാര്‍ക്ക് ഒപ്പമോ ഈ സര്‍ക്കാര്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 08:13 am IST
in Editorial

ആരോഗ്യരംഗത്തും വിദ്യാഭ്യാസത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്ന് ഊറ്റംകൊള്ളുന്ന സര്‍ക്കാര്‍ കുറ്റകൃത്യങ്ങളിലെ ഒന്നാം സ്ഥാനത്തെ കണ്ടില്ലെന്ന് നടിക്കുകയാണോ? കുറ്റവാളികളുടെയും അക്രമികളുടെയും സ്വന്തം സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു എന്നു തന്നെ പറയാം. സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണിതിന് പ്രേരകമാകുന്നത്. നിയമപരിപാലനത്തില്‍ തികഞ്ഞ പരാജയവും അനാസ്ഥയുമാണ് സംസ്ഥാനത്ത്. കുറ്റവാളികള്‍ക്ക് ജയിലില്‍ ലഭിക്കുന്ന സംരക്ഷണവും പരിചരണവും പരോളുമൊക്കെ ഉദാഹരണങ്ങളായുണ്ട്. ടിപി വധക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊടി സുനിക്ക് ലഭിച്ച പരോള്‍ ഉള്‍പ്പെടെ ഉദാഹരണങ്ങളാണ്. അന്വേഷണം മരവിപ്പിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും വഴിവിട്ട നീക്കങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗങ്ങളും എത്ര വേണമെങ്കിലും ചൂണ്ടിക്കാട്ടാനുണ്ട്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും അഴിഞ്ഞാടുന്നു. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറി. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ നീക്കത്തിന് പിണറായി സര്‍ക്കാര്‍ വളംവച്ചുകൊടുക്കുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ബാലരാമപുരത്തുണ്ടായ സംഭവം. അവിടെ രണ്ടരവയസ്സുമാത്രമുള്ള കുട്ടിയുടെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ കിണറ്റില്‍ കണ്ടത്. കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചുവെങ്കിലും ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാറിന്റെ മൊഴി. ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹരികുമാര്‍ കുറ്റം ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ആ പ്രദേശം മോചിതമായിട്ടില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നിഷ്ഠൂരമായ കൊലകള്‍ ആവര്‍ത്തിക്കുന്നു. സാധാരണക്കാരുടെ സൈ്വര്യ ജീവിതത്തിന് തടസ്സം നില്‍ക്കുന്ന ശക്തികളെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്ന പരാതിയും പരിഭവവുമാണ് പരക്കെ. ആദിവാസികള്‍ക്കും ദളിതര്‍ക്കും ഓരോ ദിവസവും അക്രമം നേരിടേണ്ടിവരുന്നു. ആര്‍ക്കും നിയമം കയ്യിലെടുക്കാമെന്ന അവസ്ഥ. അതാണ് ഏറെ ഭയാനകവും പൊതുജനത്തെ അസ്വസ്ഥരാക്കുന്നതും. ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ടു തീരുമാനിച്ചതും അലോസരപ്പെടുത്തുന്ന വാര്‍ത്തയാണ്. മന്ത്രിസഭാ യോഗത്തിലാണ് ശിക്ഷ ഇളവുചെയ്യാന്‍ തീരുമാനിച്ചത്. ജയിലില്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത ഇവര്‍ അവിഹിതമായും മറ്റും 500 തവണ പരോള്‍ നേടിയിട്ടുമുണ്ട്. പതിനാലു വര്‍ഷം തടവു പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ സ്ത്രീയെന്ന പരിഗണന നല്കി ശിക്ഷ ഇളവു ചെയ്യണമെന്ന ഷെറിന്റെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. കണ്ണൂര്‍ വനിതാ ജയിലില്‍ 2024 ആഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണത്രെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 2009 നവംബറില്‍ ഭര്‍തൃ പിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ലഭിച്ച ഒന്നാം പ്രതിയാണ് ഷെറിന്‍.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കി പ്രശ്‌നങ്ങളുണ്ടാക്കാത്ത നിരവധി വനിതകളുണ്ട് ജയിലുകളില്‍. അവര്‍ക്കില്ലാത്ത ആനുകൂല്യമാണ് ഇവര്‍ക്കു കൊടുത്തത്. ജയില്‍ മോചനത്തിനു കളമൊരുങ്ങാന്‍ മന്ത്രിസഭാ യോഗ തീരുമാനം ഗവര്‍ണര്‍ കൂടി അംഗീകരിക്കേണ്ടതുണ്ട്. ഇതിനിടയിലാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര രണ്ടുപേരെക്കൊലപ്പെടുത്തിയത്. ക്രിമിനല്‍ മനസ്സുള്ളവരെ പുറത്തുവിട്ട സര്‍ക്കാരും നിയമപരിപാലന സംവിധാനവുമല്ലേ ഇക്കാര്യത്തിലെ യഥാര്‍ഥ കുറ്റക്കാര്‍? കൊലപാതകത്തിനുകാരണം പോലീസിന്റെ വീഴ്ച തന്നെയെന്ന് ഉറപ്പായിട്ടുമുണ്ട്. നെന്മാറ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയൊന്നുമില്ല. കൊലക്കേസ് പ്രതി ചെന്താമര ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു നാട്ടിലെത്തിയതും കൊല്ലപ്പെട്ട സുധാകരനെ ഭീഷണിപ്പെടുത്തിയതും സംബന്ധിച്ചു സുധാകരനും നാട്ടുകാരും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസ് നടപടിയെടുത്തില്ല. പിന്നാലെയാണ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊന്നത്. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന വീഴ്ച. നേരത്തേയുള്ള ജാമ്യ ഉത്തരവു പ്രകാരം നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ പോലും പ്രതിക്കു പ്രവേശനമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സുധാകരന്‍ മകളോടൊപ്പം, പ്രതിക്കെതിരേ ഡിസംബര്‍ 29നു പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണ്. സമൂഹത്തിന്റെ സംശയം ഇവിടെ പ്രസക്തമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമോ ക്രിമിനലുകള്‍ക്കൊപ്പമോ?

Tags: Kerala GovernmentKerala PoliceCriminals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.