Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്യമൃഗങ്ങള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 12:02 pm IST
inEditorial, Vicharam

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, കടുവയുടെ ജഡം കണ്ടെടുത്തത്തോടെ തത്ക്കാലത്തേയ്‌ക്ക് അടങ്ങിയെക്കാം. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം ബാക്കിനില്‍ക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ എട്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. അടുത്തത് ആരാണെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുടുംബ സുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് രാധയെന്ന വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതും, വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതും. കടുവ ഭക്ഷിച്ച ശേഷമുള്ള വികൃതമായ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കടുവയെ പിടികൂടാനോ വെടിവെച്ചു കൊല്ലാനോ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഏറെ രോഷാകുലരാവുകയും, സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വനപാലകര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാരക്കൊല്ലിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കാട്ടിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അതിനിടെ വയനാട് ജില്ലയില്‍ ഒരാള്‍കൂടി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്കു വരുന്നതും, അവ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. ചില സംഭവങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും, ആനയാണെങ്കില്‍ മയക്കുവെടിവച്ച് കാട്ടിലേക്കു തന്നെ കയറ്റിവിടുകയും, മറ്റു മൃഗങ്ങളെ അറ്റകൈയ്‌ക്ക് വെടിവച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ കൃഷി ചെയ്യുന്നുണ്ടോ, മൃഗങ്ങളുടെ സഞ്ചാരപാതയില്‍, പ്രത്യേകിച്ച് ആനത്താരയില്‍, ഭൂമി കയ്യേറി മനുഷ്യര്‍ താമസിക്കുന്നുണ്ടോ, മനുഷ്യരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടോ, എന്നൊക്കെയുള്ള കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും പഠനവും നടക്കുന്നില്ല. ചിലരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് അധികൃതര്‍ ഇതിനു മുതിരാത്തത്. വന്യമൃഗങ്ങളുടെ ഭക്ഷണമായ ഇല്ലി, ഈറ്റ മുതലായ വനവിഭവങ്ങള്‍ മനുഷ്യര്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നതിന് ശാശ്വതപരിഹാരമാണ് ആവശ്യം. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വിവേചനരഹിതമായി വെടിവച്ചുകൊല്ലണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യുന്നതിനെ നിയമം അനുകൂലിക്കുന്നില്ല. പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടല്ലോ. കേരളത്തില്‍ മാത്രമല്ല, വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ കേരള വനംവകുപ്പ് തയ്യാറാവണം. മറ്റൊന്ന് വനപ്രദേശം കയ്യേറി ആളുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത്. ഹതഭാഗ്യരായ മനുഷ്യരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരും തയ്യാറാവരുത്. ഇക്കാര്യത്തില്‍ വന്യമൃഗങ്ങളല്ല, മനുഷ്യരാണ് മുന്‍കരുതല്‍ എടുക്കേണ്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ പാരിസ്ഥിതികമായ ഒരു ബന്ധം നിലനില്‍ക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. പരമ്പരാഗതമായ രീതികള്‍ വിട്ട്, വനംവകുപ്പ് ഭരിക്കുന്നവരുടെ ചുമതലകള്‍ എന്തൊക്കെയെന്ന് പുനര്‍നിര്‍വചിക്കപ്പെടണം.

Tags: attackwayanadwild animalshuman life
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.