Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് പിണറായിയുടെ സഹോദരനെന്ന് കെ.എം. ഷാജി; പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 09:53 am IST
in Kerala

കണ്ണൂര്‍: തലശ്ശേരി കലാപസമയത്ത് പിണറായി പാറപ്രത്ത് മുസ്ലിം പള്ളി തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരനാണെന്ന ലീഗ് നേതാവ് കെ.എം. ഷാജിയുടെ പരസ്യ പ്രതികരണത്തില്‍ ഉത്തരം മുട്ടി സിപിഎം നേതൃത്വം. പിണറായിയുടെ സഹോദരന്‍ കുമാരനാണ് പാറപ്രത്തെ പള്ളിപൊളിച്ചതെന്ന് പയ്യന്നൂരിലെ പൊതു യോഗത്തിലാണ് ഷാജി പറഞ്ഞത്. തലശ്ശേരി കലാപവും പാറപ്രത്തെ പള്ളിപൊളിച്ച കേസിന്റെ രേഖകളും പരിശോധിച്ചാല്‍ ഇത് വസ്തുതയാണെന്ന് വ്യക്തമാവും. 1971ലെ കലാപത്തോടനുബന്ധിച്ച് തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ആരാധനാലയങ്ങള്‍ക്കുനേരെ വ്യാപകമായ അക്രമമുണ്ടായെങ്കിലും പാറപ്രം പള്ളി മാത്രമാണ് മുച്ചൂടും നശിപ്പിക്കപ്പെട്ടത്.

1971 ഡിസംബര്‍ 29, 30 തീയതികളിലാണ് പാറപ്രം പള്ളിക്കുനേരെ അക്രമം നടന്നത്. 29ന് അര്‍ധരാത്രിയാണ് പള്ളിക്ക് നേരെ ആദ്യ അക്രമം നടന്നത്. ആദ്യദിവസം ഭാഗികമായി തകര്‍ത്ത പള്ളി 30ന് രാത്രി പൂര്‍ണമായും തകര്‍ക്കപ്പെട്ടു. പള്ളിയുടെ നിലവറ തകര്‍ത്ത അക്രമികള്‍ അവിടെ സൂക്ഷിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ചു. ചിലത് സമീപത്തുള്ള കിണറ്റില്‍ നിക്ഷേപിച്ചു. പള്ളിയിലെ ഭണ്ഡാരം വെട്ടിപ്പൊളിച്ച അക്രമികള്‍ അതിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു.
ജില്ലയില്‍ ആദ്യമായി സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ അക്രമം എന്ന പ്രത്യേകതയും പാറപ്രം അക്രമത്തിനുണ്ട്. പള്ളി അടിച്ച് തകര്‍ത്ത സിപിഎം സംഘം ആര്‍എസ്എസുകാര്‍ പള്ളി തകര്‍ത്തുവെന്ന് വ്യാപകമായ പ്രചാരണമഴിച്ച് വിട്ടു. എന്നാല്‍ കതിരൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത നമുക്ക് മനസിലാകും.

സിപിഎമ്മുകാരായ പിണറായി കുമാരന്‍, തോണിയത്ത് കുഞ്ഞിരാമന്‍, സിപിഐക്കാരനായ ആര്‍. പുരുഷു, കോണ്‍ഗ്രസുകാരനായ കോമത്ത് പുരുഷു തുടങ്ങി മുന്നൂറോളം പേരായിരുന്നു കേസിലെ പ്രതികള്‍. പ്രദേശത്തെ അബ്ദുറഹ്മാന്‍ എന്നയാള്‍ ധര്‍മ്മടം സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ക്രൈം നമ്പര്‍ 23/72 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ വ്യക്തമായ തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് വെറുതെവിടുകയായിരുന്നു.

പിണറായി ടൗണില്‍ ബേക്കറി നടത്തിയിരുന്ന കുമാരന്‍ സൈക്കിളില്‍ മറ്റ് കടകളിലേക്ക് പലഹാരമെത്തിച്ചിരുന്നു. പിണറായി വിജയനെപോലെ തന്നെ അന്ന് പ്രദേശത്തെ പ്രധാന സിപിഎം പ്രവര്‍ത്തകനായിരുന്നു പിണറായി കുമാരനും. പിണറായി കുമാരന് വേണ്ടി പള്ളി തകര്‍ത്ത കേസ് വാദിച്ചത് കണ്ണൂര്‍ ബാറിലെ അഭിഭാഷകനായിരുന്ന അഡ്വ. രാജനായിരുന്നു. പിണറായി വിജയന്റെ സഹപാഠിയും സന്തതസഹചാരിയുമായിരുന്നു അഡ്വ. രാജന്‍.

Tags: Pinarayi VijayanBrotherK M Shajiparapram mosquekumaran. Thalasseri riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

പുതിയ വാര്‍ത്തകള്‍

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

വിജയ് യെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിൽ സ്റ്റാലിന് മുഖ്യ പങ്കെന്ന് ഡിഎംകെ ; വീട്ടിലെത്തിയ മുഖ്യനെ പൂച്ചെണ്ടും ബൊക്കയുമായി സ്വീകരിച്ച് മുൻ മുഖ്യൻ

അഭിഷേക് ബാനര്‍ജിയുടെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ എടുത്തുകളയാന്‍ തീരുമാനിച്ച് ബംഗാളിലെ സുവേന്ദു അധികാരി സര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ഓന്തിനേക്കാള്‍ വേഗത്തില്‍ കോണ്‍ഗ്രസ് നിറംമാറുന്നു; ബംഗാളിലെ എസ് ഐ ആര്‍ വിഷയത്തില്‍ ശശി തരൂരിനെ കണ്ടം വഴി ഓടിച്ച് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.