Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാണ് മഹാകുംഭമേളയില്‍ എത്തുന്ന ത്രിശൂലമേന്തിയ, ജടാധാരിണികളായ നാഗസാധ്വികള്‍

കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്ന സ്ത്രീ സന്യാസിനികളാണ് സ്ത്രീ നാഗസാധുക്കൾ എന്നറിയപ്പെടുന്നത്. സ്ത്രീകള്‍ ആയതിനാല്‍ ഇവരെ നാഗസാധ്വികള്‍ എന്നും വിളിക്കും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 16, 2025, 10:47 pm IST
inIndia

പ്രയാഗ് രാജ് : കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്ന സ്ത്രീ സന്യാസിനികളാണ് സ്ത്രീ നാഗസാധുക്കൾ എന്നറിയപ്പെടുന്നത്. സ്ത്രീകള്‍ ആയതിനാല്‍ ഇവരെ നാഗസാധ്വികള്‍ എന്നും വിളിക്കും. പുരുഷ നാഗസാധുക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ സ്ത്രീ നാഗസാധ്വികള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത് ഈ മഹാകുംഭമേളയ്‌ക്കാണ്. ഇവര്‍ക്കും കുംഭമേളയില്‍ പുരുഷ സാധുക്കളെപ്പോലെ തന്നെ പ്രാധാന്യമുണ്ട്.

ദിഗംബര സാധ്വികള്‍ ഇല്ല

പക്ഷെ നഗ്നരായ സ്ത്രീനാഗസാധ്വികള്‍ ഇല്ല. പുരുഷന്മാരില്‍ മാത്രമാണ് ദിഗംബരരായ ദിക്കിനെ വസ്ത്രമാക്കി, നൂല്‍ബന്ധമില്ലാതെ നടക്കുന്ന സന്യാസിമാര്‍) സന്യാസിമാര്‍ ഉള്ളൂ. സ്ത്രീകളില്‍ ഇല്ല. പക്ഷെ ചര്യകളുടെ കാര്യത്തില്‍ പുരുഷ നാഗസാധുക്കളെപ്പോലെ കര്‍ശന പരീക്ഷണങ്ങളിലൂടെയും ധ്യാനത്തിലൂടെയും സ്ത്രീ നാഗസാധുക്കളും കടന്നുപോകണം.  ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് പൂർവ്വാശ്രമ ബന്ധങ്ങള്‍ പോലും അറുത്തെറിഞ്ഞ് വേണം ഒരു സ്ത്രീക്ക് നാഗസാധു എന്ന ഘട്ടത്തിലേക്ക് എത്താൻ. ശിവഭക്തിയാണ് ഇവരുടെ പ്രാണന്‍. ശിവഭക്തിയില്‍ സദാലയിച്ചുകഴിയുന്നവര്‍. ഒരുതരം ശിവഭക്തിലഹരി എന്ന് തന്നെ പറയാം.

ഉഗ്രമായ സന്മാര്‍ഗനിഷ്ഠ, ബ്രഹ്മചര്യവ്രതം

ത്രിശൂലമേന്തിയ, ജടാധാരിണികളായ സാധ്വികള്‍ ലൈംഗിക സുഖങ്ങള്‍ പൂര്‍ണ്ണമായും വെടിഞ്ഞ് ഉഗ്രമായ സന്മാര്‍ഗനിഷ്ഠയുള്ളവരുമാണ്.  ബ്രഹ്മചര്യവ്രതം പാലിക്കണം എന്നതാണ് പ്രധാനവ്യവസ്ഥ. ഭക്ഷണം ഉള്‍പ്പെടെ ജീവിതത്തിലെ ഭൗതിക സുഖങ്ങള്‍ ഒന്നിനോടും താല്പര്യമുണ്ടാകില്ല. പൊതുസമൂഹത്തില്‍ നിന്നും ഏറെ അകന്ന് പ്രത്യേകമായ ആശ്രമാന്തരീക്ഷത്തില്‍ കൂട്ടമായി വസിക്കുന്നവരാണ്. കാട്ടിലോ, നദിക്കരയിലോ, ഗുഹകളിലോ ആയിരിക്കും ഇവരുടെ ആശ്രമം. മുടി ജടകെട്ടിയവരായിരിക്കും. ത്രിശൂലമേന്തിയവരും ഉണ്ട്. ഇതില്‍ ത്രിശൂലമേന്തിയവര്‍ പോരാടാനും മിടുക്കുള്ളവരാണ്. കാരണം ഇവര്‍ ആയോധനകലയിലും പരിശീലനം നേടിയ നാഗസാധ്വികളാണ്.

ഗന്തി എന്ന തയ്യലുകള്‍ ഇല്ലാത്ത കാവിവസ്ത്രം

തയ്യലുകൾ ഇല്ലാത്ത കാവി വസ്ത്രം ആണ് ഇവരുടെ വേഷം. ഈ വേഷത്തെ ‘ഗന്തി’ എന്നും വിളിക്കും. ഒരു നാഗ സാധുവാകാൻ അവർക്ക് കഠിനമായ ഒരു പരീക്ഷണം വിജയിക്കേണ്ടതുണ്ട്. ഒരു നാഗ സാധുവോ സന്യാസിനിയോ ആകാൻ, 10 ​​മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യവും ധ്യാനങ്ങളും മന്ത്രങ്ങളും പോലെയുള്ളവയും നിഷ്ഠകളും പാലിച്ച ശേഷമാണ് നാഗസന്യാസിനി പദവിയിലേക്ക് എത്താന്‍ സാധിക്കൂ.

നാഗ സാധുവാകാൻ യോഗ്യതയുള്ളവൾ ആണെന്നും ദൈവത്തിന് സമർപ്പിക്കപ്പെട്ടെന്നും ഗുരുവിനെ ബോധ്യപ്പെടുത്താനും സാധിക്കണം. ഇതിനുശേഷം നാഗ സാധുവാകാൻ ഗുരു അനുവാദം നൽകുന്നതാണ്. കർശന ചിട്ടകൾ പാലിച്ച് ജീവിക്കുന്ന സ്ത്രീനാഗസാധുക്കളെ അമ്മമാർ എന്നാണ് ഋഷിമാരും സന്യാസിമാരും പോലും വിളിക്കാറുള്ളത്.

പിണ്ഡദാനം നടത്തി നാഗസാധ്വിയാകാന്‍ തയ്യാറെടുപ്പുകള്‍

പിണ്ഡദാനം നടത്തി അതുവരെ നയിച്ചുവന്ന ഭൗതിക ജീവിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ശേഷമാണ് ഒരു സ്ത്രീ നാഗസാധു ആകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടത്. തുടർന്ന് പുണ്യനദിയിൽ സ്നാനം നടത്തിയ ശേഷം ദീക്ഷ ആരംഭിക്കുന്നു. ഗുഹകളിലോ ആശ്രമങ്ങളിലോ ആയിരിക്കും ഇവരുടെ താമസം.

ഓരോ സ്ത്രീ നാഗസാധുക്കളും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശിവ സ്തോത്രങ്ങൾ ജപിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വൈകുന്നേരം ദത്താത്രേയ ആരാധനയും നാഗസാധുക്കളുടെ പതിവാണ്. അഖാരയിലെ സ്ത്രീ നാഗ സാധുക്കളെ മായ്, അവധൂതനി, നാഗിൻ എന്നിങ്ങനെയുള്ള പേരുകളിലാണ് വിശേഷിപ്പിക്കാറുള്ളത്. മഹാ കുംഭമേളയിൽ ത്രിവേണി സംഗമ സ്നാനത്തിൽ സ്ത്രീ നാഗസാധുക്കളും പങ്കെടുക്കും.

 എന്തിനാണ് നാഗസാധ്വികള്‍ കുംഭമേകള്‍ക്ക് എത്തുന്നത് ?

തണുപ്പും മഞ്ഞും വകവെയ്‌ക്കാതെയാണ് ദൂരെയുള്ള കുന്നിന്‍മുകളിലെ ആശ്രമാന്തരീക്ഷത്തില്‍ നിന്നും വനിതാ നാഗസാധ്വികള്‍ കുംഭമേളയ്‌ക്ക് എത്തുന്നത്. പ്രയാഗ് രാജ്, നാസിക്, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നീ നാല് കുംഭമേളകളിലും ഇവര്‍ എത്തും. പണ്ട് പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോള്‍ അസുരന്മാരും ഈ അമൃത് മോഷ്ടിക്കാന്‍ എത്തി. അസുരന്മാരും ദേവന്മാരും അമൃത് സ്വന്തമാക്കാന്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് വിഷ്ണുഭഗവാന്‍ ഗരുഡനെ അയച്ച് അമൃത് എടുക്കുന്നത്. അതിനിടെ അമൃതിന്റെ തുള്ളികള്‍ പതിച്ച നാല് സ്ഥലങ്ങളാണ് ഇപ്പോള്‍ കുംഭമേള നടക്കുന്ന പ്രയാഗ് രാജ്, നാസിക്, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നീ സ്ഥലങ്ങള്‍.

ഇവരുടെ ലക്ഷ്യം ഗംഗാ, യമുന, സരസ്വതീ എന്നീ മൂന്ന് പുണ്യനദികള്‍ കൂടിച്ചേരുന്ന ത്രിവേണി സംഗമത്തില്‍ എത്തി മുങ്ങിക്കുളിക്കുക എന്നതാണ്. ഇങ്ങിനെ മുങ്ങിക്കുളിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തിനേടാനാകുമെന്ന് അവര്‍ കരുതുന്നു. അതുപോലെ ജനന, മരണ ചക്രങ്ങളില്‍ നിന്നും മോചനം നേടാനാകുമെന്നുമാണ് ഇവരുടെ വിശ്വാസം. അമൃത് വീണ സ്ഥലമായതിനാല്‍ ഇവിടെ മുങ്ങിക്കുളിച്ചാല്‍ അമരത്വം നേടാന്‍ സാധിക്കുമെന്നും വിശ്വാസമുണ്ട്.

Tags: NagasadhuPhysicalpleasurePrayagrajcelibacyKumbhmelaMahakumbhmelaMahakumbhmela2025NagasadhviNagasadhvis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

New Release

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

പുതിയ വാര്‍ത്തകള്‍

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.