Business

യുഎഇയിലെ മികച്ച ബിസിനസ് കണ്‍സള്‍ട്ടന്റായി മലയാളിയുടെ എമിറേറ്റ്‌സ് ഫസ്റ്റ്

Published by

ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യുഎഇയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മലയാളിയായ ജമാദ് ഉസ്മാന്‍ സിഇഒ ആയ എമിറേറ്റ്‌സ് ഫസ്റ്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ബിസിനസ് സെറ്റപ് കമ്പനിയായാണ് എമിറേറ്റ്‌സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്.

2025 വര്‍ഷത്തേക്കുള്ള ധാരണാപത്രവും ഒപ്പുവച്ചു. ധാരണാപത്രത്തില്‍ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റാഷിദ് സാഹുവും ഒപ്പുവച്ചു. 4800 ബിസിനസ് ലൈസന്‍സുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് കഴിഞ്ഞ വര്‍ഷം ലഭ്യമാക്കിയത്. ഈ വര്‍ഷം 7000 ലൈസന്‍സുകളാണ് എമിറേറ്റ്‌സ് ഫസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025 ദിര്‍ഹം ഓഫറാണ് എമിറേറ്റ്‌സ് ഫസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജമാദ് ഉസ്മാന്‍ അറിയിച്ചു.

ഭാരതത്തില്‍ നിന്നും യുഎഇയില്‍ ബിസിനസ് ലൈസന്‍സെടുക്കാനെത്തുന്നവര്‍ക്ക് ഒറ്റ ദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കുകയും നാലാം ദിവസം വിസയും അടിച്ചുകൊടുക്കുന്ന കമ്പനികളിലൊന്നാണ് എമിറേറ്റ്‌സ് ഫസ്റ്റ്. യുഎഇയില്‍ ഒരു ലോക്കല്‍ സ്‌പോണ്‍സര്‍ ഇല്ലാതെയും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സ്വന്തമായി ഓഫീസ് സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് ഫസ്റ്റ് സഹായിക്കും.

ജനറല്‍ ട്രേഡിങ്, ഇ കൊമേഴ്‌സ്, അഡ്വര്‍ടൈസിങ്, ഇവന്റ് മാനേജ്‌മെന്റ്, ഫുഡ് സ്റ്റഫ് ട്രേഡിങ് തുടങ്ങി 800ല്‍ അധികം മേഖലയുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ക്കാണ് എമിറേറ്റ്‌സ് ഫസ്റ്റ് സൗകര്യം ഒരുക്കുന്നത്.

ഭാരതത്തില്‍ സേവനം ലഭ്യമാകാന്‍ 9633348181, 70347 77731 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by