Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ജാതകത്തില്‍ ബന്ധുക്കളുടെ അനുഭവ സൂചനകള്‍

ചില നക്ഷത്രങ്ങളുടെ ദോഷവും ദശാപഹാരകാല ദുരനുഭവങ്ങളും ഗോചരത്തില്‍ ഗ്രഹങ്ങളുടെ സ്വാധീനവും ഏകകാലത്തു കൂടിച്ചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അശുഭഫലങ്ങളുടെ വ്യാപ്തി സൂക്ഷ്മതയോടെ വ്യവഛേദിച്ചു കണ്ടറിഞ്ഞുവേണം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍

തിരുവനന്തപുരം മുരുകന്‍byതിരുവനന്തപുരം മുരുകന്‍
Jan 4, 2025, 05:48 am IST
inAstrology

ജനന സമയം ക്ലിപ്തപ്പെടുത്തി ഗ്രഹസ്ഫുടവും ഭാവസ്ഫുടവും സൂക്ഷ്മമായി ഗ്രഹിച്ച് അഗ്‌നിദീപ്തിയോടെ നിര്‍വ്വഹിക്കേണ്ട കര്‍മ്മമാണു ജാതകരചന. ബ്രഹ്മംപോലെ സൂക്ഷ്മ-സ്ഥൂല വികസ്വരമായ ജാതകത്തില്‍ രക്തബന്ധത്താല്‍ ശൃംഖലിതമായ വ്യക്തികളുടെയും സുഹൃത്തുക്കളുടെയും സഹകരിച്ചു സഹവസിക്കുന്നവരുടെയും ഗുണദോഷാനുഭവങ്ങള്‍ പ്രതിഫലിക്കും.

സൂചനകളുടെ വൈവിധ്യ പൂര്‍ണ്ണമായ തീവ്രത ഗ്രഹിച്ച്, അടിയുറച്ച ജാഗ്രതയോടെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാല്‍ ഗുണാനുഭവങ്ങള്‍, തക്കസമയത്തു പുഷ്ടിപ്പെടുത്തി ദുരനുഭവങ്ങള്‍ ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യാം. വസ്തുനിഷ്ഠമായി മനസ്സിരുത്തിയാല്‍ ആത്മനിയന്ത്രണങ്ങള്‍ക്കു വിധേയമായി മനസ്സും ശരീരവും ശുദ്ധമാക്കുന്നതിനോടൊപ്പം വേണ്ടപ്പെട്ടവര്‍ക്കു സഹായകമാകും വിധം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുമാവും.

ജനനം, ആയുസ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക നില, വിവാഹം, കലഹം, വ്യവഹാരം, അപകടം എന്നിവയുമായി ബന്ധപ്പെട്ട ദുസ്സൂചനകള്‍ ബന്ധുക്കളെ ബാധിച്ചേക്കാവുന്നതായി ജാതകത്തില്‍ കാണുന്നുവെങ്കില്‍ യഥാസമയ പരിഹാരത്തിലൂടെ ദുരനുഭവങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കാം.

ചില നക്ഷത്രങ്ങളുടെ ദോഷവും ദശാപഹാര കാലദുരനുഭവങ്ങളും ഗോചരത്തില്‍ ഗ്രഹങ്ങളുടെ സ്വാധീനവും ഏക കാലത്തു കൂടിച്ചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അശുഭഫലങ്ങളുടെ വ്യാപ്തി സൂക്ഷ്മതയോടെ വ്യവഛേദിച്ചു കണ്ടറിഞ്ഞു വേണം അതാതിനു വിധ്യനുസാരമുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍.

അനുകൂല സാഹചര്യമുണ്ടായാലും പഠനത്തില്‍ അലസതയും മൗഢ്യവും, തൃപ്തികരമായ ജോലി ലഭിക്കാതെ മാനസിക സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ലഹരിക്കടിമയാകുക, ചെയ്യുന്ന തൊഴിലില്‍ ന്യായമായ പ്രതിഫലം കിട്ടാതിരിക്കുക, ഭൗതിക സാഹചര്യം മെച്ചമായിരുന്നിട്ടും യഥാകാലം വിവാഹം നടക്കാതെ യുവതീയുവാക്കളും രക്ഷിതാക്കളും അസ്വസ്ഥരാകുക, ഉന്നതാധികാരമുള്ള ഔദ്യോഗിക പദവിയും ബഹുമാന്യതയുമുള്ള വ്യക്തികള്‍ വഴിവിട്ട ബന്ധങ്ങളില്‍ ചെന്നു കരുങ്ങി – അഗ്‌നിസാക്ഷിയായി ഒന്നു ചേര്‍ന്നവര്‍ വഴി പിരിഞ്ഞു പോകുക, എത്ര ചികിത്സിച്ചാലും രോഗത്തിനു സാധാരണ രീതിയില്‍ ശമനമുണ്ടാകാതെ ശയ്യാവലംബിയായി യാതനകള്‍ അനുഭവിക്കുക, അപ്രതീക്ഷിത അപകടങ്ങളില്‍പ്പെട്ട് ജീവിതം താറുമാറാകുക എന്നിവയുടെയെല്ലാം സൂചനകള്‍ നക്ഷത്ര, ദശാപഹാര ഫലങ്ങളില്‍ നിന്നും ലഭ്യമാകും.

ഒരു ശാസ്ത്രവും ആരെയും വെറുക്കാന്‍ പഠിപ്പിക്കുന്നില്ല. ജ്യോതിഃശാസ്ത്രം പ്രത്യേകിച്ചും. നദി ഗതി മാറി ഒഴുകുംപോലെ വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ ജീവിതരീതിയെയും അനുഭവങ്ങളെയും വിസ്മയകരമായി മാറ്റിമറിക്കാം. എല്ലാം പ്രകൃതിയുടെ സന്തുലിത തന്ത്രങ്ങള്‍ക്കു വിധേയം. അതിന്റെ നിഗൂഢവും കാലാനുകൂലവുമായ പ്രേരണാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം ദൈവീക പ്രതിവിധികളും പൗഷ്ടിക കര്‍മ്മങ്ങളും അനുഷ്ഠിക്കാന്‍ പ്രചോദനമാകുന്നത് .

സപ്തര്‍ഷികളുടെ ബ്രഹ്മജ്ഞാനോപദേശത്താല്‍ അടിമുടി പ്രചോദിതനായി ചിന്തിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ രത്‌നാകരന്‍ എന്ന കാട്ടുകള്ളന്‍ ബ്രഹ്മസ്വരൂപനായി പ്രതിഭാശാലിയായ വാല്മീകി മഹര്‍ഷിയായി പരിണമിച്ചു. മൗലികതയുടെ മഹാ പ്രപഞ്ചം പ്രതിഫലിക്കുന്ന എക്കാലത്തെയും അനശ്വര ശ്രേഷ്ഠകാവ്യഭാഷണമായ രാമായണേതിഹാസത്തിന്റെ സ്രഷ്ടാ
വായി!

ശാപകഠോര ശിലയില്‍ ശ്രീരാമന്‍ കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ ജന്മസാഫല്യത്തിന്റെ സായൂജ്യത്തില്‍ ലാവണ്യ പൗര്‍ണ്ണമിയായി ഉദിച്ചുയര്‍ന്ന അഹല്യ മോക്ഷത്തിന്റെ സ്വര്‍ണ്ണ സോപാനത്തിലേക്ക് സ്വതന്ത്രയായി!

കാലോചിതമായി നേര്‍ വഴിയേ സഞ്ചരിച്ചു പാകവിജ്ഞാനത്തോടെ പ്രയത്‌നിച്ചാല്‍ അഗ്‌നി ലോഹ വസ്തുക്കളുമായി ഇടപഴകി മനോഹര രൂപങ്ങള്‍ക്കും ശില്പങ്ങള്‍ക്കും കാരണഭൂതനാകുന്നതു പോലെ ദുരനുഭവങ്ങള്‍ ഗുണാനുഭവങ്ങള്‍ക്കു പ്രേരകമാകാം.

പത്തു വര്‍ഷം മുന്‍പ് ഒരു പ്രഭാതത്തില്‍ ചിരപരിചിതനായ ഒരു യുവാവ് ഫോണ്‍ വിളിച്ചു. വ്യക്തി ബന്ധമുള്ള താന്ത്രിക ജ്യൌതിഷിയുടെ മകനു രണ്ടു ദിവസമായി മനസ്സില്‍ എന്തോ ഒരു പേടി എന്നു പറഞ്ഞു. വാക്കുകളില്‍ പരിഭ്രമത്തിന്റെ സ്പന്ദനം. കക്ഷിയുടെ അപ്പോഴത്തെ മഹാദശയെക്കുറിച്ചു് പെട്ടെന്ന് ഓര്‍മ്മ വന്നു. പേടിയുടെ കാരണം ഒരു മിന്നല്‍ പോലെ തെളിഞ്ഞു മാഞ്ഞു. പറഞ്ഞാല്‍ അതുപോലെ കേള്‍ക്കുന്ന വ്യക്തിയായതു കൊണ്ട് മനസ്സിലുദിച്ച ഒരു ലഘു പരിഹാരം നിര്‍ദ്ദേശിച്ചു. സന്ധ്യ കഴിഞ്ഞ് മടങ്ങിവന്ന് തിരികെ വിളിച്ചു. നിര്‍ദ്ദേശിച്ച കര്‍മ്മം ചെയ്തുവെന്നു പറഞ്ഞു. സംഭാഷണത്തില്‍ അസാധാരണത്വം. അത്തരത്തിലൊരു പരിഹാര കര്‍മ്മം തിടുക്കത്തില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്തുകൊണ്ടെന്നു ചോദിച്ചു. ശനിദശ കേതു അപഹാരം മദ്ധ്യകാലം – സര്‍പ്പദംശനമേല്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നു പറഞ്ഞപ്പോള്‍ വിസ്മയവും അമ്പരപ്പും നിറഞ്ഞ മറുപടി. ‘രണ്ടു കരിമൂര്‍ഖന്മാര്‍ മുന്‍പില്‍ കൂടി ഇപ്പോള്‍ പാഞ്ഞു പോയതേയുള്ളു.

ജാതകത്തിലെ ചില ദുര്യോഗങ്ങള്‍ കാലോചിതമായ പൗ
ഷ്ടിക കര്‍മ്മാനുഷ്ടാനങ്ങളിലൂടെ ഒഴിവായേക്കാം എന്നതിന് സ്വാനുഭവത്തില്‍ നിന്ന് ഒരുദാഹരണം.

Tags: AstrologyJyothisham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Astrology

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

Astrology

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Astrology

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.