തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷ ജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാന്‍ പിണറായി വിജയനല്ല ആര് വിചാരിച്ചാലും സാധിക്കില്ല. ഗുരുദേവന് സനാതനധര്‍മത്തിന്റെ പതാകാവാഹകനാണ്. ഭാരതീയ തത്വസംഹിത ലളിതമായി സാധാരണക്കാര്‍ക്ക് പകര്‍ന്ന് നല്കിയ ഹൈന്ദവ ആചാര്യനാണ് ഗുരു. ഒരിക്കല്‍ പോലും തന്റെ ധര്‍മത്തെ തള്ളിക്കളയാത്ത സനാതനിയായ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാന്‍ ശ്രമിച്ചാല്‍ പിണറായി വിജയന് നാണംകെടുകയേ ഉള്ളൂ.
ഹൈന്ദവ ആചാരങ്ങള്‍ അനാചാരമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമാണുള്ളത്. മറ്റ് മതങ്ങളുടെ കാര്യത്തില്‍ എന്താണ് മുഖ്യമന്ത്രി ഇടപെടാത്തത്? ഭൂരിപക്ഷ വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തുന്ന വിദ്വേഷ പ്രചരണം മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഭരണഘടനാലംഘനമാണ് പിണറായി നടത്തുന്നത്. വയനാടിന്റെ കാര്യത്തില്‍ കള്ളപ്രചരണം നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം.
കേന്ദ്രസര്‍ക്കാര്‍ ഒന്നും നല്‍കിയില്ലെന്നും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിന് ജനങ്ങളോട് മാപ്പ് പറയണം. ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തെ വക്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വയനാടിന് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: