Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

വ്യോമസേനയില്‍ അഗ്‌നിവീര്‍ വായു: സെലക്ഷന്‍ ടെസ്റ്റ് മാര്‍ച്ച് 22 മുതല്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 7 മുതല്‍ 27 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 07:45 am IST
inCareer

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ല്‍
യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ 50% മാര്‍ക്കോടെ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ ഉണ്ടാകണം
പ്രായപരിധി 21 വയസ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ‘അഗ്‌നിവീര്‍’ സെലക്ഷന്‍ ടെസ്റ്റിന് അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ജനുവരി 7 മുതല്‍ 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സെലക്ഷന്‍ ടെസ്റ്റ്/ഓണ്‍ലൈന്‍ പരീക്ഷ 2025 മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങളടങ്ങിയ അഗ്‌നിവീര്‍ വായു ഇന്‍ടേക്ക് 01/2026 വിജ്ഞാപനം https://agnipathvayu.cdac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ള ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. (എ) ശാസ്ത്രവിഷയങ്ങള്‍: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ 50% മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ ത്രിവത്‌സര എന്‍ജിനീയറിങ് ഡിപ്ലോമ. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകാര്‍ക്കാണ് അവസരം. മെട്രിക്കുലേഷന്‍/പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.

(ബി) ശാസ്‌ത്രേതര വിഷയങ്ങള്‍. ഏതെങ്കിലും സ്ട്രീമില്‍/വിഷയത്തില്‍ 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷിനും 50% മാര്‍ക്കുണ്ടായിരിക്കണം.

പ്രായപരിധി: 21 വയസ്. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. അതത് സംസ്ഥാന/ജില്ലയിലെ സ്ഥിരതാമസക്കാരാണെന്ന് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍/റവന്യൂ അധികൃതരില്‍നിന്നും വാങ്ങി ഹാജരാക്കേണ്ടതുണ്ട്.

ശാരീരിക യോഗ്യതകള്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും മിനിമം 152 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. ലക്ഷദ്വീപുകാര്‍ക്ക് 150 സെ.മീറ്റര്‍ മതി. നെഞ്ചളവ് മിനിമം 77 സെ.മീറ്റര്‍. 5 സെ.മീറ്ററില്‍ കുറയാതെ വികാസശേഷിയുണ്ടാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ: https://agnipathvayu.cdac.in ല്‍ വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. പത്ത്/പന്ത്രണ്ട്/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്. ഉയര്‍ന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ്്/സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്, അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള കളര്‍ഫോട്ടോ, ഇടത്‌കൈ തംപ് ഇമേജ്, സിഗ്‌നേച്ചര്‍ ഇമേജ് മുതലായവയും നിര്‍ദ്ദേശാനുസരണം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ജനുവരി 7 മുതല്‍ 27 വരെയാണ് രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്. ഫീസ് 550 രൂപ+ജിഎസ്ടി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അടയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് കൈവശം വയ്‌ക്കണം.

സെലക്ഷന്‍: വിവിധ ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം ഓണ്‍ലൈന്‍ ടെസ്റ്റ്. അര്‍ഹരായ അപേക്ഷകര്‍ക്ക് യഥാസമയം രജിസ്‌റ്റേര്‍ഡ് മെയിലില്‍ അഡ്മിറ്റ് കാര്‍ഡ് അയക്കും. പരീക്ഷാ തീയതിയും സെന്ററും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും. കളര്‍പ്രിന്റ് എടുത്ത് പരീക്ഷക്ക് ഹാജരാകണം. ഓണ്‍ലൈന്‍ പരീക്ഷയുടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഒന്നാംഘട്ട പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല ചുരുക്കപ്പട്ടിക തയ്യാറാക്കി രണ്ടാംഘട്ട പരീക്ഷക്ക് ക്ഷണിക്കും. അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ തീയതി, സെന്റര്‍ അടക്കമുള്ള വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും. തുടര്‍ന്ന് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന നടത്തിയാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യോമസേനയില്‍ നാലുവര്‍ഷത്തേക്കാണ് നിയമനം. എന്റോള്‍ ചെയ്യുന്നവര്‍ക്ക് ആദ്യം വായുസേനയ്‌ക്കനുയോജ്യമായ മിലിട്ടറി പരിശീലനം നല്‍കും.

ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം പ്രതിമാസം 33,000 രൂപ. മൂന്നാം വര്‍ഷം 36,500 രൂപ. നാലാം വര്‍ഷം 40,000 രൂപ. ഇതില്‍ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. തുല്യതുക കേന്ദ്രസര്‍ക്കാര്‍ നല്‍കും. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞുവരുമ്പോള്‍ ഏകദേശം 10.04 ലക്ഷം രൂപ സേവാനിധിയായി ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ റിസ്‌ക്, ഹാര്‍ഡ്ഷിപ്പ് അലവന്‍സുകളും ഡ്രസ്, ട്രാവല്‍ അലവന്‍സുകളും അനുവദിക്കും. നിലവിലുള്ള ചട്ടപ്രകാരം റേഷന്‍, വസ്ത്രം, ചികിത്‌സ, താമസസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. സേവന കാലയളവില്‍ 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാകും.

 

 

Tags: Air ForceSelection Testagnipathvayu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

India

അതിര്‍ത്തികാക്കാന്‍ കൂടുതല്‍ കരുത്തോടെ… വ്യോമസേനയ്‌ക്ക് മൂന്ന് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കൂടി

India

ശത്രുസൈന്യത്തിന്റെ അന്തകന്‍… അസ്ത്ര മാര്‍ക്ക് 2 വ്യോമസേനയ്‌ക്ക് കൈമാറും; 200 കി.മിറ്റര്‍ വരെ ലക്ഷ്യസ്ഥാനം

India

വ്യോമസേനയുടെ നട്ടെല്ല്,ഇന്ത്യൻ ആകാശത്തെ 62 വർഷം കാത്തുസൂക്ഷിച്ച പോരാളി; മിഗ്-21 യുദ്ധവിമാനങ്ങൾക്ക് സെപ്റ്റംബർ 26-ന് വിട

India

സൈനിക കരുത്തുകൂട്ടി ഇന്ത്യ; 97 തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വ്യോമസേനയുടെ ഭാഗമാകും

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.