ലഖ്നൗ: ത്രിവേണി സംഗമത്തില്‍ ഗംഗാ ആരതി ഉഴിഞ്ഞ് ആയിരക്കണക്കിന് സ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 12 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ വരുന്ന മഹാകുംഭമേളയെ വരവേറ്റു.
#WATCH | Women perform Ganga aarti in Triveni Sangam area in Uttar Pradesh's Prayagraj pic.twitter.com/2BL1jLifkP
— ANI (@ANI) January 1, 2025
ജനവരി 13നാണ് ഇവര്‍ഷത്തെ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജില്‍ തുടക്കം കുറിയ്ക്കുക. ഫെബ്രുവരി 28നാണ് സമാപിക്കുക. ഇക്കുറി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മഹാകുംഭമേളയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും ഗംഗാ ആരതി ഉഴിയും. സനാതനധര്‍മ്മത്തിന് ലിംഗ, വംശ, വര്‍ഗ്ഗ ഭേദങ്ങളില്ലെന്ന് ലോകത്തിന് ബോധ്യമാക്കാനാണ് ഇത്.
ഗംഗാനദിയുടെ പരിശുദ്ധതീരത്ത് നടക്കുന്ന ആത്മീയച്ചടങ്ങാണ് ഗംഗാ ആരതി ഉഴിയല്. വിളക്കില്‍ തിരികൊളുത്തി ഉഴിയുന്ന ചടങ്ങ് സ്ത്രീകളാണ് നടത്തുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി ഇത്തവണ ഗംഗാആരതി ഉഴിയുന്നു. സ്ത്രീകള്‍ ആരതിയുഴിയുന്ന ഏത് ശിലാഹൃദയത്തെയും അലിയിച്ചു കളയുന്ന, അഗാധഭക്തിയുടെയും സാംസ്കാരികപാരമ്പര്യത്തിന്റെയും സൗന്ദര്യം വിളിച്ചോതുന്ന ചടങ്ങ് അവിസ്മരണീയമാണ്.
പ്രയാഗ് രാജിലെ സരസ്വതീഘട്ടിലാണ് ഈ ചടങ്ങ് നടന്നത്. ഗംഗയുടെ പരിശുദ്ധജലത്തില്‍ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും ഊഷ്മളസങ്കലനം.
ഇക്കുറി പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്ക് 40 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു. മനുഷ്യസംഗമത്തിന്റെ മഹോത്സവമായിത്തന്നെ മഹാകുംഭമേള മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: