തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് പിടിയിലായി. വിളപ്പില്‍ സ്വദേശി റിജു മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്.ഐ പ്രസൂണിനെയാണ് ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.
പാളയത്ത് നാട്ടുകാരുമായി റിജു മാത്യു പ്രശ്നമുണ്ടാക്കിയിരുന്നു.ഇത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഇയാള്‍ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ്.ഐ പ്രസൂണ്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: