പുനരുജീവനശേഷിയും നൂതനാശയങ്ങളും പ്രകടിപ്പിച്ചുകൊണ്ട് ‘മേക്ക് ഇൻ ഇന്ത്യ’ എന്നതിൽ നിന്ന് ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നതിലേക്ക് ഇന്ത്യ പരിണമിച്ചു. 2014 ൽ പ്രധാനമന്ത്രി മോദി ആരംഭിച്ച ഈ സംരംഭം ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഇപ്പോൾ “മേക്ക് ഇൻ ഇന്ത്യ 2.0” ഘട്ടത്തിൽ, 27 മേഖലകളിലായി, നേരിട്ടുള്ള വിദേശ നിക്ഷേപ വളർച്ച 2014-15 ലെ 45.14 ശതകോടി ഡോളറിൽ നിന്ന് 2021-22 ൽ 84.83 ശതകോടി ഡോളറിന്റെ റെക്കോർഡ് വർദ്ധനയിലേക്ക് എത്തി . കഴിഞ്ഞ ദശകത്തിൽ, ഈ പദ്ധതി റെക്കോർഡുകൾ ഭേദിച്ചു. ഉൽപ്പാദനത്തിലും ഡിജിറ്റൽ നൂതനാശയത്തിലും ഇന്ത്യയെ നേതൃനിരയിലേക്ക് ഉയർത്തി. ഇത് പുരോഗതിയെയും ആഗോള സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നു.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി
മേക്ക് ഇൻ ഇന്ത്യ 2.0,27 മേഖലകളിലായി ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നു. 2024 ഓഗസ്റ്റിൽ 1.46 ലക്ഷം കോടി രൂപയുടെ നിക്ഷേപവും , 12.5 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും 9.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കയറ്റുമതി 4 ലക്ഷം കോടി രൂപ കവിഞ്ഞു.
ഇലക്ട്രോണിക്സ് മേഖല
സാമ്പത്തിക വർഷം 25-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ, ഇന്ത്യയിൽ ഐഫോൺ ഉത്പാദനം 10 ബില്യൺ ഡോളറിലെത്തി. 7 ബില്യൺ ഡോളർ കയറ്റുമതി ചെയ്തു കൊണ്ട് ഇത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, ആപ്പിൾ 1,75,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അതിൽ 72% ചുമതലകളും സ്ത്രീകളാണ് വഹിക്കുന്നത്.
ഫാർമ മേഖല
പി എൽ ഐ പദ്ധതി ആഗോള ഫാർമസ്യൂട്ടിക്കൽസ് വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി, അളവിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വലിയ രാജ്യമായി.മേക്ക് ഇൻ ഇന്ത്യ പോലുള്ള സംരംഭങ്ങളുടെ ദീർഘകാല സ്വാധീനമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. തൽഫലമായി, ഉൽപ്പാദനത്തിന്റെ 50% ഇപ്പോൾ കയറ്റുമതിയിലേക്ക് നീക്കി വയ്‌ക്കപ്പെടുന്നു.ഇത് ആഗോള ഫാർമ വ്യവസായത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് തെളിവാണ്.
ടെലികോം മേഖല
പി എൽ ഐ പദ്ധതിക്ക് കീഴിൽ ടെലികോം ഉൽപ്പന്നങ്ങളിൽ ഇന്ത്യ 60% ഇറക്കുമതി ബദൽ കൈവരിച്ചു.ആഗോള ടെക് കമ്പനികൾ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുകയും ഇന്ത്യയെ 4G, 5G ടെലികോം ഉപകരണങ്ങളുടെ പ്രധാന കയറ്റുമതി രാജ്യമാക്കുകയും ചെയ്തു. പിഎൽഐ പദ്ധതി മൂലം വിറ്റുവരവ് ഏഴ് മടങ്ങ് വർധിച്ചതോടെ ഡ്രോൺ മേഖലയും അതിവേഗ വളർച്ച കൈവരിച്ചു. PLI പദ്ധതി ഇന്ത്യയുടെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള വിതരണ ശൃംഖലകളിലേക്കുള്ള സംയോജനത്തെ ത്വരിതപ്പെടുത്തുകയും, വരും വർഷങ്ങളിൽ സുസ്ഥിരമായ വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യ മേഖല
2021-ൽ ആരംഭിച്ച പിഎം ഗതിശക്തി സംരംഭം, വിവിധ മന്ത്രാലയങ്ങളുടെ വിലയിരുത്തൽ അനുസരിച്ച് 180 ശതകോടി ഡോളറിലധികം മൂല്യമുള്ള 208 വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള ഒരു നാഴികക്കല്ല് അടയാളപ്പെടുത്തി. 156 നിർണായക അടിസ്ഥാന സൗകര്യ വിടവുകൾ കണ്ടെത്തുന്നതിലും പരിഹരിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൽക്കരി, ഉരുക്ക്, വളം, ഭക്ഷ്യവിതരണം തുടങ്ങിയ പ്രധാന മേഖലകളുടെ കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് സഹായിച്ചു. കൂടാതെ റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് കീഴിലുള്ള 434 പദ്ധതികൾ വിലയിരുത്തി.
തദ്ദേശീയമായി വികസിപ്പിച്ച നൂതനാശയങ്ങൾ
2016-ൽ സമാരംഭിച്ചതുമുതൽ, യു പി ഐ തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കി. ആഗോളതലത്തിൽ തത്സമയ പണമിടപാടുകളുടെ 46% എന്ന വിസ്മയകരമായ നേട്ടം കൈവരിച്ചു. UPI ഈ മേഖലയിൽ ഒരു പ്രധാന നേതൃ ശക്തിയായി തുടരുന്നു.
ഒരു മാസത്തിനുള്ളിൽ 16.58 ശതകോടി സാമ്പത്തിക ഇടപാടുകൾ നടത്തി, 2024 ഒക്ടോബറിൽ, യുപിഐ ഉജ്വലമായ നാഴികക്കല്ല് കൈവരിച്ചു.ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചു. ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന തദ്ദേശീയ നൂതനാശയങ്ങളെ മെയ്‌ക്ക് ഇൻ ഇന്ത്യ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതും ഈ നേട്ടം എടുത്തുകാണിക്കുന്നു.
പ്രതിരോധ മേഖല
മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ പ്രതിരോധ മേഖലയും റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് പുരോഗതി കൈവരിച്ചു. 90-ലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 2023-24ൽ 1.27 ലക്ഷം കോടി എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിലയിലെത്തി. കണക്കുകൾ 30 മടങ്ങോളം വർദ്ധിച്ചുകൊണ്ട് കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ അസാധാരണമായ ഉയർച്ചയുണ്ടായി.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ സാക്ഷ്യപത്രമാണ് വഡോദരയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സൈനിക വിമാന സംവിധാനം.
ഇപ്പോൾ, പ്രതിരോധ ഉപകരണങ്ങളുടെ 65% ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇത് രാജ്യത്തിന്റെ സ്വാശ്രയത്വം വളരുന്നത് പ്രതിഫലിപ്പിക്കുന്നു.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, എടിഎജിഎസ്, അർജുൻ ടാങ്ക്, തേജസ് യുദ്ധവിമാനം, അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, കൊർവെറ്റുകൾ, ഐഎൻഎസ് വിക്രാന്ത് തുടങ്ങിയ സുപ്രധാന പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ നൂതനമായ ശേഷി എടുത്തു കാണിക്കുന്നു.
ടെക്സ്റ്റൈൽ വ്യവസായം
പിഎം മിത്ര പദ്ധതി, ബ്രാൻഡിംഗ് രംഗത്ത് ഇത്തരത്തിലെ ആദ്യത്തെ സംരംഭമായ 2023-ൽ ആരംഭിച്ച കസ്തൂരി കോട്ടൺ ഭാരത് പരിപാടി,ഉയർന്ന ഗുണനിലവാരം, സർട്ടിഫിക്കേഷന്‍ പ്രവർത്തനങ്ങൾ, ടെക്സ്റ്റൈൽ മേഖലയിലെ വിഭവശേഷി വികസനത്തിനായി 2017-ൽ ആരംഭിച്ച സമർഥ് പദ്ധതി എന്നിവ, ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായ മേഖലയെ ആഗോള നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള അടിത്തറ പണിതു.
നിലവിൽ, തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയുംലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാവാണ് ഇന്ത്യ. ഇത് ആഗോള വ്യാപാരത്തിന്റെ 4.6% സംഭാവന ചെയ്യുന്നു. ചൈനയ്‌ക്കും ജർമ്മനിക്കും ശേഷം തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ടെക്സ്റ്റൈൽ വിപണി വളരെ വലുതും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതും ആയതിനാൽ, 35 ലക്ഷം കൈത്തറി തൊഴിലാളികൾ ഉൾപ്പെടെ ഏകദേശം 4.5 കോടി പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു.
റെയിൽവേ
2024 ഡിസംബർ 2 വരെ ഉള്ള കണക്കുകൾ പ്രകാരം, ചെയർ കാർ കോച്ചുകളുള്ള 136 വന്ദേ ഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം പ്രവർത്തിക്കുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യയുടെ മുഖമുദ്രയായ 136 വന്ദേ ഭാരത് ട്രെയിനുകളുടെ ആവിഷ്കാരം, ലോകോത്തരവും തദ്ദേശീയമായി നിർമ്മിച്ചതുമായ റെയിൽ സാങ്കേതികവിദ്യ ഒരുക്കാനുള്ള രാജ്യത്തിന്റെ കഴിവ് പ്രകടമാക്കുന്നു.
ട്രെയിൻ സുരക്ഷ വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത കവച്
സംവിധാനം സൗത്ത് സെൻട്രൽ റെയിൽവേയിലും നോർത്ത് സെൻട്രൽ റെയിൽവേയിലും 1,548 റൂട്ട് കിലോമീറ്റർ (ആർകെഎം) ദൂരത്തിലായി വിന്യസിച്ചിട്ടുണ്ട്. 2014-15 മുതൽ ,ശൃംഖലയുടെ 45,200 റൂട്ട് കിലോമീറ്റർ ദൂരം വൈദ്യുതീകരണം ഇന്ത്യൻ റെയിൽവേ പൂർത്തിയാക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വളർച്ചയ്‌ക്ക് “സ്ഥിരതയുള്ള സാഹചര്യങ്ങൾ” സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് അടുത്തിടെ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ അഭിനന്ദിച്ചു.
പ്രധാന നേട്ടങ്ങൾ:
•രാജ്യത്തെ ആദ്യ ആഭ്യന്തര നിർമ്മിത വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉദ്ഘാടനം ചെയ്തു
● ഇന്ത്യൻ സൈക്കിളുകൾ അന്താരാഷ്‌ട്ര അംഗീകാരം നേടുകയും യുകെ, ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കുതിച്ചുയരുകയും ചെയ്തു
● ‘മെയ്ഡ് ഇൻ ബീഹാർ’ ബൂട്ടുകൾ ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ ഉപകരണ സംവിധാനങ്ങളുടെ ഭാഗമാണ്
● കാശ്മീർ വില്ലോ ബാറ്റുകൾ ആഗോളതലത്തിൽ പ്രിയങ്കരമായി മാറി
● യുഎസിൽ പാലുൽപ്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട് അമുൽ അതിന്റെ സാന്നിധ്യം വിപുലീകരിച്ചു.
● തുണി വ്യവസായം രാജ്യത്തുടനീളം 14.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
● ഇന്ത്യ പ്രതിവർഷം 400 ദശലക്ഷം കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നു. ഓരോ സെക്കൻഡിലും 10 പുതിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: