ബെംഗളൂരു: ജിഎസ്എല്‍വിയില്‍ എന്‍വിഎസ്02 കൃത്രിമ ഉപഗ്രഹം ജനുവരിയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. ഈ ദൗത്യം 2025ലേക്ക് ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒന്നു മാത്രമാണെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.
2025ല്‍ നിരവധി ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ജനുവരിയില്‍ ജിഎസ്എല്‍വി എന്‍വിഎസ്02 വിക്ഷേപണ ദൗത്യം നമുക്കു മുന്നിലുണ്ട്. 2023 മെയില്‍ ജിഎസ്എല്‍വിയില്‍ 2232 കിലോയുള്ള എന്‍വിഎസ്01 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തില്‍ എന്‍വിഎസ്02 വിജയകരമായി വിക്ഷേപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
സ്പെയ്ഡെക്സ് വിജയിച്ചു. ഉപഗ്രഹങ്ങള്‍ രണ്ടിനെയും കൃത്യമായ അകലത്തില്‍ ഭ്രമണപഥത്തിലെത്തിച്ചു. ഇവയുടെ അന്തിമ ഡോക്കിങ് ജനുവരി ഏഴിനുണ്ടാകും. സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നുള്ള 99-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. ഈ വര്‍ഷം തുടക്കത്തില്‍ത്തന്നെ 100-ാമത്തെ വിക്ഷേപണത്തിനു തയാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാന്‍4 ദൗത്യത്തിനുള്ള ഡോക്കിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും എസ്. സോമനാഥ് വിശദീകരിച്ചു. ചാന്ദ്ര പര്യവേക്ഷണങ്ങളും ഭാരതീയ അന്തരീക്ഷ സ്റ്റേഷനും ഉള്‍പ്പെടെ ഭാവി ദൗത്യങ്ങള്‍ക്കുള്ള നിര്‍ണായക ചുവടുവയ്പാണ് സ്പെയ്ഡെക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: