Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴ് ഭൂഖണ്ഡങ്ങള്‍… ഏഴ് കൊടുമുടികള്‍…ഉയരങ്ങള്‍ കീഴടക്കി പതിനേഴുകാരി; നേട്ടം കൈവരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 10:55 am IST
in India

മുംബൈ: ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടി ഏഴ് കൊടുമുടികള്‍ താണ്ടി പുതുചരിത്രം രചിച്ച് മുംബൈ സ്വദേശി കാമ്യ കാര്‍ത്തികേയന്‍. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി മുംബൈ നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാമ്യ. കഴിഞ്ഞ ആഴ്ച അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിന്‍സെന്റും കീഴടക്കിയതിന് പിന്നാലെയാണ് ഈ പതിനേഴുകാരി റിക്കാര്‍ഡുകള്‍ മറികടന്നത്.

2017 ഒക്ടോബറില്‍ ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വതം, 2018 ജൂണില്‍ യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, 2018 നവംബറില്‍ ഓസ്ട്രേലിയയുടെ മൗണ്ട് കോസ്സിയൂസ്‌കോ, 2020 ഫെബ്രുവരിയില്‍ തെക്കേ അമേരിക്കയിലെ മൗണ്ട് അക്കോണ്‍കാഗ്വ, 2020 ഫെബ്രുവരിയില്‍ വടക്കേ അമേരിക്കയിലെ ഡനാലി, 2022 മെയില്‍ മൗണ്ട് എവറസ്റ്റ് എന്നിവ കാമ്യ കീഴടക്കിയിരുന്നു. ഏഴ് വയസുള്ളപ്പോള്‍ ചന്ദ്രശില കൊടുമുടിയിലേക്കുള്ള ട്രക്കിങ്ങാണ് കാമ്യയുടെ പര്‍വതാരോഹണത്തിന്റെ തുടക്കം.

അക്കോണ്‍കാഗ്വ പര്‍വതം കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി, ഡെനാലി പര്‍വതത്തിന്റെ മുകളില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കയ്‌ക്കു പുറത്തുനിന്നുള്ള വ്യക്തി, എല്‍ബ്രസ് പര്‍വതത്തിനു മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി… തുടങ്ങിയവയൊക്കെ കാമ്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത റിക്കാര്‍ഡുകളാണ്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, എവറസ്റ്റ് കീഴടക്കിയ ശേഷമാണ് ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികള്‍ കീഴടക്കുകയെന്ന ലക്ഷ്യത്തിലേക്ക് കാമ്യ കടന്നത്. അതിന്റെ അവസാന ചുവടായിരുന്നു മൗണ്ട് വിന്‍സെന്റിലേക്കുള്ള ട്രക്കിങ്. നാവികസേനയില്‍ കമാന്‍ഡറായ അച്ഛന്‍ എസ്. കാര്‍ത്തികേയനൊപ്പമായിരുന്നു 16,05,0 അടി ഉയരത്തിലുള്ള മൗണ്ട് വിന്‍സെന്റിലേക്കുള്ള കാമ്യയുടെ ട്രക്കിങ്.

ട്രക്കിങ് പൂര്‍ത്തിയായതിന് പിന്നാലെ കാമ്യയെയും അച്ഛനെയും നാവിക സേന അഭിനന്ദനങ്ങളറിയിച്ചു. നാവികസേനയ്‌ക്ക് ഇത് അഭിമാന നിമിഷമെന്നും പ്രസ്താവനയിറക്കി. തന്റെ വിജയം പര്‍വതാരോഹണം സ്വപ്‌നം കാണുന്ന എല്ലാവര്‍ക്കുമുള്ളതാണെന്ന് അന്റാര്‍ട്ടിക്കയില്‍ നിന്ന് കാമ്യ പ്രതികരിച്ചു. ഓരോ ഉയരങ്ങളും ധൈര്യം, സഹനശക്തി, പ്രപഞ്ചത്തിന്റെ സൗന്ദര്യം തുടങ്ങിയവയെ കുറിച്ചുള്ള പാഠങ്ങളാണ് പഠിപ്പിച്ചത്. സ്വപ്‌നങ്ങളെ പിന്തുടരുന്നവര്‍ക്ക് എന്റെ യാത്ര പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാമ്യ കൂട്ടിച്ചേര്‍ത്തു.

Tags: peaksheightsmount Vincentkamya karthikeyancontinents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘ആരോഗ്യമന്ത്രി ഒന്നും അറിയുന്നില്ല. മൈക്കിന് മുന്നില്‍ വന്നുനിന്നതുകൊണ്ടു കാര്യവുമില്ലെന്നും ‘ മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.