Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത്തവണയും ഭാരതീയരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബിരിയാണി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 09:30 am IST
in India

ന്യൂദല്‍ഹി: പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതീയരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബിരിയാണി തന്നെ. വൈവിധ്യമാര്‍ന്ന ഭാരതീയ വിഭവങ്ങളില്‍ ബിരിയാണിയോടുള്ള പ്രിയം വാക്കുകള്‍ക്ക് അതീതമാണ്, ഇത് വീണ്ടും അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ സൊമാറ്റോയിലൂടെ മാത്രം ഭാരതീയര്‍ ഓര്‍ഡര്‍ ചെയ്തത് 9,13,99,110 പ്ലേറ്റ് ബിരിയാണിയാണ്. അതായത്, ഓരോ സെക്കന്‍ഡിലും മൂന്ന് പ്ലേറ്റ് ബിരിയാണികള്‍ വിറ്റുപോയി.

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ബിരിയാണി ഒന്നാം സ്ഥാനം നിലനിര്‍ത്തി. പിസയാണ് രണ്ടാമത്. 5,84,46,908 പിസയാണ് സൊമാറ്റോ രാജ്യത്തുടനീളം വിളമ്പിയത്. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച പാനീയം ചായ. 2024ല്‍ 77,76,725 കപ്പ് ചായയാണ് സൊമാറ്റോയിലൂടെ ഓര്‍ഡര്‍ ചെയ്തത്. കാപ്പിയാണ് രണ്ടാമത്, 74,32,856 ഓര്‍ഡറുകള്‍. സൊമാറ്റോയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രസകരമായ ഈ കണക്കുകളുള്ളത്.

ജനുവരി ഒന്നിനും ഡിസംബര്‍ ആറിനും ഇടയില്‍, സൊമാറ്റോ വഴി ഒരു കോടി 25 ലക്ഷത്തിലധികം ടേബിളുകളാണ് ഭാരതീയര്‍ റിസര്‍വ് ചെയ്തത്. ഫാദേഴ്‌സ് ഡേ ആയിരുന്നു ഇത്തവണത്തെ തിരക്കേറിയ ദിനങ്ങളിലൊന്ന്. 84,866 പേരാണ് അന്നേ ദിവസം ടേബിള്‍ റിസര്‍വ് ചെയ്തത്. ബെംഗളൂരുവിലെ ഒരു ഫുഡ്ഡി ഒറ്റ തവണ ആഹാരം കഴിക്കുന്നതിനായി ചെലവിട്ടത് ലക്ഷങ്ങളാണ്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രിയന്‍ അഞ്ച് ലക്ഷം രൂപയുടെ ബില്ലാണ് ഒരു തവണ അടച്ചത്.

ഐആര്‍സിടിസിയുമായി സഹകരിച്ചുള്ള സൊമാറ്റോയുടെ ഫുഡ് ഡെലിവറിയില്‍ ഒരാള്‍ ഒരേ സമയം 120 മഞ്ചൂരിയന്‍ ഓര്‍ഡര്‍ ചെയ്തുവെന്നും കണക്കുകള്‍ പറയുന്നു. ദല്‍ഹിയാണ് ബജറ്റിന് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്ന നഗരം. 195 കോടി രൂപയുടെ ഓഫറുകളാണ് ദല്‍ഹി നിവാസികള്‍ക്ക് സൊമാറ്റോ നല്കിയത്. ബെംഗളൂരുവും മുംബൈയുമാണ് പിന്നില്‍.

ബ്ലിങ്കറ്റിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗിയാണ് ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത്. 10 ദശലക്ഷത്തിലധികം കൊക്കകോള ക്യാനുകള്‍ ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്തു. തംസ് അപ്പ്, മാസ, സ്‌പ്രൈറ്റ് എന്നീ പാനീയങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചത്. സ്വിഗി ഇന്‍സ്റ്റമാര്‍ട്ടും തങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള റിപ്പോര്‍ട്ടില്‍ ദല്‍ഹിക്ക് പ്രിയം ഇന്‍സ്റ്റന്റ് ന്യൂഡില്‍സിനോടാണ്. മുംബൈക്കാര്‍ സവാളയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്. പാല്‍, തൈര്, ദോശ മാവ്, ചിപ്സ്, ശീതളപാനീയങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ആദ്യ അഞ്ചിലുള്ളത്. കൂടാതെ രക്ഷബന്ധന്‍ ദിനത്തില്‍ 8,00,000 രാഖികള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്തതായും സ്വിഗി ഇന്‍സ്റ്റമാര്‍ട്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags: Biryaniindia's most popular food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്‌ക്കും പിഴ

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.