Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശത്തില്‍; നിതീഷ് നിന്നുപൊരുതി കന്നി സെഞ്ച്വറി നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 10:59 pm IST
in Cricket
മെല്‍ബണ്‍ ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഭാരത ബാറ്റര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആഹ്ലാദം. സഹതാരം മുഹമ്മദ് സിറാജ് അരികെ

മെല്‍ബണ്‍ ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഭാരത ബാറ്റര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആഹ്ലാദം. സഹതാരം മുഹമ്മദ് സിറാജ് അരികെ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് ആതിഥേയര്‍ ആധിപത്യത്തോടെ കൈയ്യടക്കുമെന്ന് തോന്നിച്ച അവസരത്തില്‍ മത്സരത്തെ സുന്ദരമാക്കി തീര്‍ത്തതിന് 21കാരന്‍ നിതീഷ് കുമാറിന് നന്ദി. ഭാരതം നേരിട്ട ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും നിതീഷ് കുമാര്‍ റെഡ്ഡി തന്റെ കന്നി സെഞ്ച്വറിയിലൂടെ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ നാലാം ടെസ്റ്റ് നാലാം ദിവസത്തിലേക്ക് പിരിയുമ്പോള്‍ കളി ആവേശ പാരമ്യത്തില്‍. ഓസീസിനെതിരെ ഭാരതം ഒരു വിക്കറ്റുമായി 116 റണ്‍സില്‍ പിന്നില്‍ ബാറ്റിങ് തുടരുകയാണ്. ക്രീസില്‍ 176 പന്തില്‍ 105 റണ്‍സെടുത്ത നിതീഷും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജും.

സ്‌കോര്‍: ഓസ്‌ട്രേലിയ-474, ഭാരതം-358(ഒമ്പത് വിക്കറ്റ്, 116 ഓവര്‍)

ഇന്നലത്തെ വൈകുന്നേരത്തില്‍ മെല്‍ബണിലെ എംസിജി സ്‌റ്റേഡിയത്തിലെ കാഴ്‌ച്ച ഏറെ വൈകാരികവും ആവേശം നിറഞ്ഞതുമായിരുന്നു. ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും ഒമ്പതാമന്‍ വാഷിങ്ടണ്‍ സൂന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് കുമാര്‍ നടത്തിയത് ഒരു അത്യുഗ്രന്‍ രക്ഷാപ്രവര്‍ത്തനം. ഭാരത സ്‌കോര്‍ 221 റണ്‍സെടുത്തുനില്‍ക്കെയാണ് ഏഴാമനായി രവീന്ദ്ര ജേഡേജയുടെ(17) മടക്കം. മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 54 റണ്‍സ് കൂടി വേണമെന്നതായി ഭാരതത്തിന്റെ സ്ഥിതി. മൂന്നാം ദിവസമായ ഇന്നലെ ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത്(28) രാവിലെ തന്നെ പുറത്തായതോടെ ക്രീസിലെത്തിയ നിതീഷ് തന്നാലാവും വിധം പൊരുതിക്കൊണ്ടിരിക്കെയാണ് ജഡേജയുടെ പുറത്താകല്‍.

ഒമ്പതാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ഓസീസ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നിതീഷിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഒന്നാന്തരം പിന്തുണക്കാരനായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയത് 138 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ട്. ഓസീസിന്റെ കരുത്തന്‍ പന്തുകള്‍ക്കെതിരെ 162 പന്തുകള്‍ പൊരുതി നിന്ന സുന്ദര്‍ 50 റണ്‍സ് നേടി. നഥാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി. മറുവശത്ത് കന്നി സെഞ്ച്വറിക്ക് തൊട്ടരികെയെത്തിയ നിതീഷിന് സ്‌ട്രൈക്ക് കിട്ടാന്‍ ഭാരത ആരാധകര്‍ എംസിജിയില ഗാലറിയില്‍ ഭാരത പതാകയേന്തി ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ഏവരെയും ഞെട്ടിച്ച് നേരിട്ട മൂന്നാം പന്തില്‍ ജസ്പ്രീത് ബുംറ പൂജ്യത്തിന് മടങ്ങി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്ന ഉസ്മാന്‍ ഖവാജയ്‌ക്ക് പിടി നല്‍കുകയായിരുന്നു.

നിതീഷിന്റെ കന്നി സെഞ്ച്വറി യാഥാര്‍ഥ്യമാകുമോയെന്ന ആശങ്ക ഭാരത നിരയില്‍ 11-ാമനായെത്തിയ മുഹമ്മദ് സിറാജിന്റെ പോരാട്ടവീര്യത്തില്‍ നിക്ഷിപ്തമായി. ഗാലറിയില്‍ നിതീഷിന്റെ അച്ഛന്‍ മുട്യാല റെഡ്ഡിയുടെ കണ്ണീരും പ്രാര്‍ത്ഥനയുംകൊണ്ടുള്ള കാത്തിരിപ്പ്. സിറാജ് പൊരുതിനിന്നു. ഒടുവില്‍ അര്‍ഹിച്ച സെഞ്ച്വറി നിതീഷ് ബൗണ്ടറിയിലൂടെ സ്വന്തമാക്കി.

ഫോളോ ഓണ്‍ വഴങ്ങിയിരുന്നെങ്കില്‍ മത്സര ഗതി തീര്‍ച്ചയായും ഓസീസിന് അനുകൂലമാകുമായിരുന്നു. ഇനി ഇന്ന് രാവിലെ അതിവേഗം ഭാരത ഇന്നിങ്‌സ് എറിഞ്ഞിട്ട് വൈകുന്നേരത്തിന് മുമ്പ് 300 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഭാരതത്തെ ബാറ്റ് ചെയ്യിപ്പിക്കലായിരിക്കും ആതിഥേയരുടെ അജണ്ട. മാത്രമല്ല, ഇന്നു തന്നെ രണ്ട് വിക്കറ്റെങ്കിലും വീഴ്‌ത്തി അവസാന ദിവസം ഭാരതത്തെ മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളിവടാനും കമ്മിന്‍സും കൂട്ടരും ലക്ഷ്യമിടും. ഇതിനെതിരെ ഭാരത ക്യാമ്പിന്റെ പോംവഴി എന്തായിരിക്കുമെന്നായിരിക്കും ഇന്ന് മെല്‍ബണ്‍ സാക്ഷിയാകുക.

Tags: India v/s AustraliaBoxing Day TestNitish KumarBorder-Gavaskar Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.