India

കുഴൽക്കിണറിനുള്ളിൽ 40 മണിക്കൂർ പിന്നിട്ടു; ജീവനോട് മല്ലിട്ട് കുഴല്‍ക്കിണറിനുള്ളില്‍ വീണ 3 വയസുകാരി

Published by

ജയ്പൂര്‍: രാജസ്ഥാനിൽ 700അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരി ചേത്നയെ രക്ഷപ്പെടുത്താനുള്ള ശ്രമം 40 മണിക്കൂർ പിന്നിട്ടു. കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയിലെ സരുന്ദ് പ്രദേശത്തെ  പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചേതന എന്ന കുട്ടിയാണ് കുഴൽക്കിണറിൽ വീണത്. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയിലാണ് സംഭവം.

സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകൾ സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. ക്യാമറയിലൂടെ കുഞ്ഞിന്റെ ചലനം നിരീക്ഷിക്കുകയും, ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കുഴൽക്കിണറിന്റെ വീതി കുറഞ്ഞതും ഈർപ്പവും, ചുറ്റുമുള്ള മണ്ണ് അടിഞ്ഞുകൂടിയതും കാരണം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. 10 ​​അടിയുള്ള ഇരുമ്പ് ദണ്ഡിൽ ഘടിപ്പിച്ച കൊളുത്തുപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും, ശ്രമം വിഫലമായി.

ചൊവ്വാഴ്ച രാത്രി ഹരിയാനയില്‍ നിന്ന് കൊണ്ടുവന്ന ഇരുമ്പ് പ്ലേറ്റ് കൊണ്ട് നിര്‍മ്മിച്ച മറ്റൊരു പൈലിംഗ് മെഷീന്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക