Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്-ബിഗ് ടെക് കൂട്ടുകെട്ട് ശ്രമിക്കുന്നു .

ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്-ബിഗ് ടെക് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

Janmabhumi Online by Janmabhumi Online
Dec 22, 2024, 12:48 am IST
in World
മുഹമ്മദ് യൂനസ് ജോ ബൈഡനൊപ്പം,(ഇടത്ത്), മുഹമ്മദ് യൂനസ് ഹിലരി ക്ലിന്‍റനൊപ്പം (നടുവില്‍) മുഹമ്മദ് യൂനസ് ബില്‍ ക്ലിന്‍റനൊപ്പം (വലത്ത്)

മുഹമ്മദ് യൂനസ് ജോ ബൈഡനൊപ്പം,(ഇടത്ത്), മുഹമ്മദ് യൂനസ് ഹിലരി ക്ലിന്‍റനൊപ്പം (നടുവില്‍) മുഹമ്മദ് യൂനസ് ബില്‍ ക്ലിന്‍റനൊപ്പം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബംഗ്ലാദേശിനെ ഉപയോഗിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്-ബിഗ് ടെക് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കുന്ന അജണ്ടകളാണ് മുഹമ്മദ് യൂനസ് ഇന്ത്യയ്‌ക്കെതിരെ നടപ്പാക്കുന്നതെന്നും പറയുന്നു. ഹിന്ദു സന്യാസിമാരെ അറസ്റ്റ് ചെയ്യുന്നതും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതും മോദിയ്‌ക്കും ഇന്ത്യയിലെ‍ സര്‍ക്കാരിനും എതിരെ മുഹമ്മദ് യൂനസിനെക്കൊണ്ട് പ്രസ്താവന നടത്തുന്നതും ഈ ശ്രമങ്ങളുടെ ഭാഗമാണ്. എല്ലാവരും ഈ ഭരണ അട്ടമറി ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് റിപ്പബ്ലിക് ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ളവര്‍ താക്കീത് നല്കുന്നു.

ബംഗ്ലാദേശില്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയ ഷേഖ് ഹസീനയെ ഒരു സുപ്രഭാത്തില്‍ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഡീപ് സ്റ്റേറ്റാണ്. പൊടുന്നനെ ഒരു ദിവസം അവിടെ സൈനിക അട്ടിമറി നടക്കുന്നു. ഷേഖ് ഹസീനയെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു. രാഷ്‌ട്രീയത്തില്‍ എവിടെയും ഇല്ലാതിരുന്ന മുഹമ്മദ് യൂനസിനെ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നേതാവായി നിയമിക്കുന്നു. ഇതെല്ലാം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.

ഷേഖ് ഹസീനയെ ഇന്ത്യയിലേക്ക് പറഞ്ഞയച്ചതും പിന്നീട് മോദിയുടെ നിത്യതലവേദനയാക്കി മാറ്റാനും ഉള്ള തന്ത്രം യുഎസ് ഡീപ് സ്റ്റേറ്റിന്‍റേതാണെന്ന് പറയുന്നു. മോദി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ചിട്ടും യുഎസ്, യുകെ എന്നിവര്‍ ഷേഖ് ഹസീനയ്‌ക്ക് അഭയം നല്‍കിയില്ലെന്നതും ഇതേ ഡീപ് സ്റ്റേറ്റിന്റെ പദ്ധതിയായിരിക്കാം. ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുതരണമെന്ന രീതിയിലുള്ള പ്രസ്താവനകള്‍ മുഹമ്മദ് യൂനസിനെക്കൊണ്ട് നടത്തിക്കുന്നതും ഇതിന്റെ ഭാഗമാണ്.

അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് പ്രതിനിധികളും ബംഗ്ലാദേശിലെ മുഹമ്മദ് യൂനസും തമ്മില്‍ 2007 മുതല്‍ ഈ ചങ്ങാത്തം ഉണ്ടായിരുന്നു. അതായത് കഴിഞ്ഞ 16 വര്‍ഷങ്ങളായി ഈ അമേരിക്കന്‍ ഗ്രൂപ്പുകള്‍ മുഹമ്മദ് യൂനസിലൂടെ അവരുടെ അജണ്ടകള്‍ നിറവേറ്റാന്‍ ശ്രമിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ചെറിയ സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കിന് അമേരിക്ക ധാരാളം സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. ഇതിന്റെ തലപ്പത്തായിരുന്നു ആദ്യം മുഹമ്മദ് യൂനസ് ഉണ്ടായിരുന്നത്. പിന്നീട് മുഹമ്മദ് യൂനസിലെ ബംഗ്ലാദേശ് രാഷ്‌ട്രീയത്തിലേക്ക് ഇറക്കിവിട്ടതും അമേരിക്ക തന്നെ. അമേരിക്ക എന്ന് പറഞ്ഞാല്‍ അവിടുത്തെ പ്രത്യേക താല്‍പര്യങ്ങളോടുകൂടിയ ഒരു ഗ്രൂപ്പ്. ആ രാജ്യത്തെ ഭരണം അട്ടിമറിച്ച് സ്വന്തം താല‍്പര്യമുള്ളവരുടെ ഭരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പ്. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരനും അദ്ദേഹം ഫണ്ട് നല്‍കുന്ന എന്‍ജിഒകളും ഇതേ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോള്‍ അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകളുടെ സംഘടനയുടെ റിപ്പോര്‍ട്ടും യുഎസ് അറ്റോര്‍ണി ഈയിടെ അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ചാര്‍ത്തുകയും ശിക്ഷവിധിക്കുകയും ചെയ്ത നടപടിയും എല്ലാം ഇത് ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. അദാനിയെ, മോദിയെ, യോഗിയെ വീഴ്‌ത്തുന്നതിലൂടെ ഇന്ത്യയിലെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം.

ബംഗ്ലാദേശിലെ ഭരണം അട്ടിമറിച്ച ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിഗ്രൂപ്പിന്റെ തലവന്മാരായ രണ്ടുപേരുമായി മുഹമ്മദ് യൂനസ് ഈയിടെ അമേരിക്കയില്‍ പോയിരുന്നു. അവിടെ അദ്ദേഹത്തെ കാത്ത് ബില്‍ ക്ലിന്‍റണ്‍, ഹിരലരി ക്ലിന്‍റണ്‍, ബരാക് ഒബാമ എന്നിവര്‍ കാത്ത് നില്‍പുണ്ടായിരുന്നു. ആ യോഗത്തില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗം സമരനേതാക്കള്‍ നല്ല കോട്ടും ടൈയും കെട്ടിയാണ് വേദിയില്‍ കയറിയത്. അവിടെ അവരെ പ്രകീര്‍ത്തിക്കാന്‍ ബാരക് ഒബാമ വരെ ഉണ്ടായിരുന്നു.

നരേന്ദ്രമോദി റഷ്യയില്‍ പോയി പുടിനെ കണ്ടത് ഡീപ് സ്റ്റേറ്റിനെ ചൊടിപ്പിച്ചു

നരേന്ദ്രമോദി റഷ്യയിലേക്ക് പോയി വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതോടെ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ഒന്നടങ്കം മോദിയ്‌ക്കെതിരെ തിരിഞ്ഞു. ഇന്ത്യയില്‍ അമേരിക്കന്‍ എംബസി പോലും ഇതേ തുടര്‍ന്ന് മോദിയ്‌ക്കെതിരെ ആക്ടീവായി പ്രവര്‍ത്തിച്ചതായി പറയുന്നു.. അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ഇന്ത്യയിലെ പല രാഷ്‌ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കശ്മീരില്‍ ഒമര്‍ അബ്ദുള്ളയെയും ഫാറൂഖ് അബ്ദുള്ളയെയും അവര്‍ കണ്ടു. അസദുദ്ദീന്‍ ഒവൈസിയെ കണ്ടു. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ സോഷ്യല്‍മീഡിയയിലെ ഇന്‍ഫ്ലുവന്‍സേഴ്സിന് അമേരിക്കന്‍ എംബസി പ്രത്യേകം വിളിച്ച് പരിശീലനം നല്‍കിയിരുന്നു. ഓമനപ്പേരിട്ട് നടത്തിയ ഈ കൂടിക്കാഴ്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം ഭാവിയില്‍ ഇവരെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുന്ന പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുക എന്നതാണെന്നും പറയുന്നു.

നല്ല ജേണലിസത്തിനും ഇംപാക്ട് ഉണ്ടാക്കുന്ന ജേണലിസ്റ്റുകള്‍ക്കും ഡീപ് സ്റ്റേറ്റ് ധനസഹായം നല്‍കി ഡീപ് സ്റ്റേറ്റ് ഇന്ത്യയില്‍ ഭരണമാറ്റത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്. ഡീപ് സ്റ്റേറ്റ് നേരത്തെ അരവിന്ദ് കെജ്രിവാളിനെ അവരുടെ പ്രതിനിധിയായി സ്വപ്നം കണ്ടിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ പിന്‍വലിഞ്ഞു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇപ്പോള്‍ അവരുടെ പ്രതിനിധി. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ല സ്വാധീനമുള്ള പലരും ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ഹിലരി ക്ലിന്‍റന്‍, ബില്‍ ക്ലിന്‍റന്‍, ബരാക് ഒബാമ എന്നിവരെല്ലാം ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണ്. ബംഗ്ലാദേശിനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യ ഒരു ശക്തമായ രാജ്യമാണ്. വലിയ രാജ്യമാണ്. അതിനാല്‍ അട്ടിമറി നടക്കാന്‍ ഏറെ സമയമെടുക്കുമെന്നും പറയുന്നു. .

ഡീപ് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കിഷ്ടമില്ലാത്ത ഒരു ഭരണാധികാരിയെ അട്ടിമറിക്കുക എന്നത് ഒരു ദിവസത്തെയോ മാസത്തെയോ ഒരു വര്‍ഷത്തെയോ പദ്ധതിയല്ല. നിരവധി വര്‍ഷങ്ങള്‍ നീളുന്ന, അജണ്ടകള്‍ മാറ്റിമാറ്റി പ്രയോഗിച്ച് നേടിയെടുക്കേണ്ട ലക്ഷ്യമാണ്. സിറിയയിലെ ബാഷര്‍ അല്‍ അസ്സദിനെതിരെ എത്രയോ വര്‍ഷങ്ങളായി നടത്തിയ ഡീപ് സ്റ്റേറ്റിന്റെ പോരാട്ടം വിജയത്തിലെത്തിയത് ഈയിടെ മാത്രമാണ്.

 

 

Tags: #MarkZuckerburg#JoeBidenDeepState#MohammadYunus#BillClinton#Hilaryclinton
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

World

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു
World

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

ബംഗ്ലാദേശില്‍  ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)
World

കലാപത്തിലൂടെ ബംഗ്ലാദേശിനെ ജമാ അത്തെ ഇസ്ലാമി എത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; 36 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ : ട്രംപിന്റെ അവകാശവാദങ്ങളെ കാറ്റിൽ പറത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; പോലീസും ഫയർ ഫോഴ്സും രംഗത്ത്

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ഇന്തോനേഷ്യയിലെ ബാലിയിൽ 65 യാത്രക്കാരുമായി പോയ ഫെറി കപ്പൽ മുങ്ങി, 4 പേർ മരിച്ചു ; നിരവധി ആളുകളെ കാണാതായി

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies