Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റം: പൈതൃകത്തോട് ചേര്‍ന്ന നൂതനത്വം: രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 09:27 pm IST
inDefence

ന്യൂഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യകളില്‍ ഇന്ത്യയുടെ സ്ഥാനമുയര്‍ത്താന്‍ നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ് പോലുള്ള മേഖലകളില്‍ പ്രാവീണ്യം കൈവരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭ്യര്‍ഥനയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഐഐടി ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് പ്രാരംഭ ഘട്ടമാണ്. സാങ്കേതികവിദ്യകളില്‍ ആധിപത്യം നേടുകയും അവ ജനക്ഷേമത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപയോഗപ്പെടുത്തുകയും വേണം,’ അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധിയും ക്വാണ്ടം കംപ്യൂട്ടിംഗും ഭാവിയിലെ മുഴുവന്‍ മേഖലകളെയും വന്‍തോതില്‍ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു കാലത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്ന നിലയിലെത്തിയിരിക്കുകയാണ്,’ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഗവേഷണ വികസന സംഘടന (ഉഞഉഛ) ഐഐടികളുമായി സഹകരിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഗവേഷണവികസന സ്ഥാപനങ്ങളും വ്യവസായങ്ങളും അക്കാദമികളും മികച്ച ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘അക്കാദമികള്‍ സാങ്കേതിക വിദ്യകളുടെ പുരോഗതിയില്‍ നിര്‍ണായകമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാശ്ചാത്യ മാതൃകകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല, പക്ഷേ നമ്മുടെ പൈതൃകത്തോട് ചേര്‍ന്ന നിലപാട് അവലംബിക്കണം,’ പ്രതിരോധമന്ത്രി നിര്‍ദേശിച്ചു. ‘നിങ്ങളുടെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഭാവിയുടെ പാത പ്രദീപ്തമാക്കുക,’ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതിരോധ മേഖലയിലെ വ്യവസായങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം മന്ത്രി സന്ദര്‍ശിച്ചു. ഐഐടി ഡല്‍ഹിയിലെ പിഎച്ച്ഡി ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച പോസ്റ്റര്‍ സെഷനുകള്‍ അദ്ദേഹം അഭിനന്ദിച്ചു. മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ 400 ലധികം സാങ്കേതിക വിദഗ്ധരും എഞ്ചിനീയര്‍മാരും പങ്കെടുത്തു.
രാജ്യത്തിന്റെ സാങ്കേതിക പുരോഗതി ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്ന ശക്തമായ ചുവടുവെപ്പായി മാറുകയാണെന്ന് സമ്മേളനം ഒരുമിച്ചു വിലയിരുത്തി.

Tags: Rajnath SinghRaksha Mantrihigh-end technologies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.