Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മലയാള സിനിമയ്‌ക്ക് ഷേക്ക് ഹാന്‍ഡ് ശാപം: ടൊവിനോ തുടങ്ങിയത് ബേസിലിലൂടെ ഇപ്പോള്‍ മമ്മൂട്ടി വരെ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 08:32 am IST
inEntertainment

മനോഹരമായ ഒരു വര്‍ഷം കൂടി പൂര്‍ത്തിയാവുകയാണ്. 2024 ന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് പുതുവര്‍ഷത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാവരും. മലയാള സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ ലാഭവും നഷ്ടവും വിവാദങ്ങളും വിമര്‍ശനങ്ങളും ഒക്കെയുള്ള കാലമാണ് കഴിഞ്ഞു പോകുന്നത്.

 

ഒപ്പം ചില നര്‍മ്മ നിമിഷങ്ങള്‍ കൂടി ഉണ്ടായിരുന്നു. അതിലൊന്നാണ് ഷേക്ക് ഹാന്‍ഡ് ശാപം. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ തരംഗമായി മാറിയ ചില വീഡിയോകള്‍ ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നതാണ് രസകരമായ കാര്യം.

ഒരു സിനിമയുടെ പൂജയ്‌ക്ക് ഇടയില്‍ നടന്‍ ടൊവിനോ തോമസ് ആരതി ഉഴിയുമ്പോള്‍ കൈ നീട്ടുകയും എന്നാല്‍ നടനെ ശ്രദ്ധിക്കാതെ പൂജാരി മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. ഇത് കണ്ട് ചിരിയടക്കാനാവാതെ ഒപ്പമുണ്ടായിരുന്ന നടന്‍ ബേസില്‍ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോയെ നല്ല രീതിയില്‍ ട്രോളി. എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നുമായിരുന്നു. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് ബേസിലിനും കിട്ടി സമാനമായ ഒരു പണി

അടുത്തിടെ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ അതിഥിയായി എത്തിയ ബേസില്‍ ജോസഫ് മത്സരാര്‍ത്ഥിക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ കൈനീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ അടുത്തുനിന്ന് പൃഥ്വിരാജിനെ കെട്ടിപ്പിടിക്കുകയും ഷേക്ക് ഹാന്‍ഡ് കൊടുക്കുകയുമാണ് ചെയ്തത്. ഈ വീഡിയോ പുറത്തുവന്നതോടെ ടൊവിനോ ബേസിലിനെ കളിയാക്കുകയും സോഷ്യല്‍ മീഡിയയുടെ ഇരയാക്കുകയും ചെയ്തു. സിനിമ താരങ്ങള്‍ അടക്കം ബേസിലിനെ പരിഹസിച്ചു കൊണ്ട് എത്തിയിരുന്നു. മൂന്നാം തവണ നടന്‍ സുരാജ് വെഞ്ഞാറമൂടിനാണ് സമാനമായ അനുഭവമുണ്ടായത്. കഴിഞ്ഞദിവസം ഒരു പൊതു പരിപാടിയില്‍ നടി ഗ്രേസ് ആന്റണി വരുന്നത് കണ്ട് സുരാജ് കൈ നീട്ടി എങ്കിലും ഷേക്ക് ഹാന്‍ഡ് കൊടുക്കാതെ ഗ്രേസ് മുന്നോട്ട് പോവുകയാണ് ചെയ്തത്. എന്നാല്‍ സുരാജ് കൈ കൊണ്ട് തട്ടിയപ്പോള്‍ തിരിഞ്ഞ് നോക്കിയ നടി തിരികെ വരുകയും സുരാജ് വെഞ്ഞാറമൂടിന് ഷേക്ക് ഹാന്‍ഡ് നല്‍കി മടങ്ങി പോവുകയും ചെയ്തു. തൊട്ടടുത്തിരുന്ന ടൊവിനോ തോമസ് ഇത് കണ്ട് ചിരിക്കുകയും പിന്നാലെ ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

 

നടന്മാരുടെ കൂട്ടത്തില്‍ നടി രമ്യ നമ്പീശനുമുണ്ട്. നടി ഭാവനയ്‌ക്കൊപ്പം രമ്യ നമ്പീശന്‍ ഒരു മത്സരത്തില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതിനിടെ മത്സരാര്‍ത്ഥിക്ക് കൈ നീട്ടിയെങ്കിലും അദ്ദേഹം അത് കാണാതെ പോവുകയായിരുന്നു. ഇതോടെ താരങ്ങളുടെ കൂട്ടത്തില്‍ രമ്യ നമ്പീശനും പരിഹസിക്കപ്പെട്ടു.

 

മലയാളത്തില്‍ മാത്രമല്ല അങ്ങ് ബോളിവുഡില്‍ നിന്ന് നടന്‍ അക്ഷയ് കുമാറിനും അബദ്ധം പറ്റി. ഒരു വേദിയിലേക്ക് കയറിയ അക്ഷയ കുമാര്‍ മോഹന്‍ലാലിനെ വേദിയിലേക്ക് കൈനീട്ടി സ്വീകരിക്കാന്‍ നോക്കിയെങ്കിലും ഇത് ശ്രദ്ധിക്കാതെ മോഹന്‍ലാല്‍ സൈഡിലൂടെ കയറുകയായിരുന്നു. കൈനീട്ടി നാണം കെട്ടതിന്റെ പേരില്‍ അക്ഷയ് കുമാറിനെയും കളിയാക്കുകയാണ് ചിലര്‍.

 

ഏറ്റവും ഒടുവില്‍ നടന്‍ മമ്മൂട്ടിയാണ് ഷേക്ക് ഹാന്‍ഡ് കിട്ടാതെ എയറില്‍ ആയിരിക്കുന്നത്. കഴിഞ്ഞദിവസം തന്നെ കാണാന്‍ എത്തിയ ഒരു കുഞ്ഞു പെണ്‍കുട്ടിയ്‌ക്ക് നേരെ മമ്മൂട്ടി കൈ നീട്ടിയെങ്കിലും ആ കുട്ടി മമ്മൂട്ടിക്ക് കൊടുക്കാതെ അടുത്തുനിന്ന മറ്റൊരാള്‍ക്കാണ് കൈ കൊടുത്തത്. ഇതോടെ മമ്മൂക്കയും ഷേക്ക് ഹാന്‍ഡ് ശാപത്തിന് ഇരയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി

 

എന്നാല്‍ ഇതിനിടെ സ്വയം ഇരയായിരിക്കുകയാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി. മുന്‍പ് ഒരു അവാര്‍ഡ് വേദിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം വേദി പങ്കിട്ട പിഷാരടി ഇരുവര്‍ക്കും നേരെ ഷേക്ക് ഹാന്‍ഡിന് വേണ്ടി കൈനീട്ടിയെങ്കിലും ഇരുവരും അത് മൈന്‍ഡ് ആക്കാതെ ചിരിച്ചോണ്ട് നില്‍ക്കുന്ന ചിത്രമാണ് പിഷാരടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

 

കൈ നീട്ടി ആകാശത്ത് എത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം’ എന്ന് പറഞ്ഞ് അക്ഷയ് കുമാര്‍, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശന്‍ തുടങ്ങിയവരെയൊക്കെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് പിഷാരടി എത്തിയിരിക്കുന്നത്. പിഷാരടിയുടെ ഈ പോസ്റ്റിന് താഴെ താരങ്ങളൊക്കെ കമന്റുകളുമായി എത്തിയിരിക്കുകയാണ്

Tags: Suraj VenjaramooduMammoottyBasil Josephtovino thoamsMalayalamCinemaShakehand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.