Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടി? ഉത്തരമറിയാതെ കുഴങ്ങി ശത്രുഘന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹ; ട്രോള്‍, വിമര്‍ശനം

മകളും നടിയുമായ സൊനാക്ഷി സിന്‍ഹയ്‌ക്ക് മര്യാദയ്‌ക്ക് രാമായണകഥ പോലും പഠിപ്പിക്കാത്ത നടന്‍ ശത്രുഘന്‍സിന്‍ഹയെ വിമര്‍ശിച്ച് മുകേഷ് ഖന്ന. ആര്‍ക്ക് വേണ്ടിയാണ് ഹനുമാന്‍ (മൃത) സഞ്ജീവനി അടങ്ങുന്ന മല കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതില്‍ സൊനാക്ഷി സിന്‍ഹ പരാജയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 12:02 am IST
in India
സഞ്ജീവനി എന്ന ഔഷധച്ചെടിയുള്ള മേരു പര്‍വ്വതവുമായി പറക്കുന്ന ഹനുമാന്‍ (ഇടത്ത്)ശത്രുഘന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹയ്ക്കൊപ്പം(വലത്ത്)

സഞ്ജീവനി എന്ന ഔഷധച്ചെടിയുള്ള മേരു പര്‍വ്വതവുമായി പറക്കുന്ന ഹനുമാന്‍ (ഇടത്ത്)ശത്രുഘന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷി സിന്‍ഹയ്ക്കൊപ്പം(വലത്ത്)

മുംബൈ: മകളും നടിയുമായ സൊനാക്ഷി സിന്‍ഹയ്‌ക്ക് മര്യാദയ്‌ക്ക് രാമായണകഥ പോലും പഠിപ്പിക്കാത്ത നടന്‍ ശത്രുഘന്‍സിന്‍ഹയെ വിമര്‍ശിച്ച് മുകേഷ് ഖന്ന. ആര്‍ക്ക് വേണ്ടിയാണ് ഹനുമാന്‍ (മൃത) സഞ്ജീവനി അടങ്ങുന്ന മല കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതില്‍ സൊനാക്ഷി സിന്‍ഹ പരാജയപ്പെട്ടിരുന്നു.

ഇതോടെയാണ് മകള്‍ക്ക് ശരിയായി രാമായണം പഠിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ശത്രുഘന്‍സിന്‍ഹയ്‌ക്ക് എതിരെ മുകേഷ് ഖന്ന ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനാണ് ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന ക്വിസ് പരിപാടിയില്‍ നടി സൊനാക്ഷി സിന്‍ഹയോട് ഈ ചോദ്യം ചോദിച്ചത്.

ആര്‍ക്കുവേണ്ടിയാണ് ഹനുമാന്‍ സഞ്ജീവനി എന്ന ആയുര്‍വ്വേദച്ചെടി അടങ്ങുന്ന മല കൊണ്ടുവന്നത് എന്നതായിരുന്നു ചോദ്യം. ഉത്തരമായി സുഗ്രീവന്‍, ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നീ നാല് ഉത്തരങ്ങളും നല്‍കി. എന്നാല്‍ ഇതിന് ഉത്തരം നല്‍കുന്നതില്‍ സൊനാക്ഷി സിന്‍ഹ പരാജയപ്പെട്ടതാണ് നിരവധി പേരെ ചൊടിപ്പിച്ചത്.

അമിതാഭ് ബച്ചന്‍ തന്നെ സൊനാക്ഷി സിന്‍ഹയോട് ചോദിക്കുന്നുണ്ട്- “നിങ്ങളുടെ അച്ഛന്റെ പേര് ശത്രുഘന്‍ സിന്‍ഹ എന്നാണ്. നിങ്ങള്‍ താമസിക്കുന്ന വീടിന്റെ പേര് രാമായണ്‍ എന്നാണ്. താങ്കളുടെ സഹോദരങ്ങളുടെ പേരും രാമായണവുമായി ബന്ധപ്പെട്ടതാണ്. (സൊനാക്ഷി സിന്‍ഹയുടെ സഹോദരങ്ങളുടെ പേര് ലവന്‍ എന്നും കുശന്‍ എന്നുമാണ്.). എന്നിട്ടും താങ്കള്‍ക്ക് എന്തുകൊണ്ടാണ് ഹനുമാന്‍ ആര്‍ക്ക് വേണ്ടിയാണ് മൃതസഞ്ജീവനി അടങ്ങുന്ന മല പറിച്ചെടുത്ത് കൊണ്ടുവന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതിരിക്കുന്നത്?”
ഇത്രയൊക്കെ ബച്ചന്‍ പറഞ്ഞിട്ടും സൊനാക്ഷി സിന്‍ഹയ്‌ക്ക് ശരിയുത്തരം പറയാന്‍ കഴിഞ്ഞില്ല.

ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശത്രുഘന്‍ സിന്‍ഹയ്‌ക്കും മകള്‍ സൊനാക്ഷി സിന്‍ഹയ്‌ക്കും എതിരെ ട്രോളുകളുടെ പൊടിപൂരമാണ്. “ഭാരതീയ സംസ്കാരത്തിന്റെ പ്രാധാന്യവും ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും കുട്ടികള്‍ക്ക് എല്ലാ വീട്ടിലെയും മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. “- നടന്‍ മുകേഷ് ഖന്ന വിശദമാക്കി. ശക്തിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ ശക്തിമാനായി വേഷമിട്ട നടനാണ് മുകേഷ് ഖന്ന. എന്തായാലും മകളെ ഇന്ത്യന്‍ സംസ്കാരം വേണ്ട വിധത്തില്‍ പഠിപ്പിച്ചുകൊടുക്കുന്നതില്‍ ശത്രുഘന്‍ സിന്‍ഹ പരാജയപ്പെട്ടെന്നും മുകേഷ് ഖന്ന പരിതപിച്ചു. “ഇന്ന് പുതിയ കുട്ടികളെ ഇന്‍റര്‍നെറ്റ് വഴിതെറ്റിച്ചിരിക്കുന്നു. അവര്‍ ഗേള്‍ഫ്രണ്ടുകളുടെയും ബോയ്ഫ്രണ്ടുകളുടെയും കൂടെ ചുറ്റുകയാണ്. അവര്‍ക്ക് സ്വന്തം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരുകള്‍ വരെ ഓര്‍മ്മിക്കാനാവുന്നില്ല. “- മുകേഷ് ഖന്ന പറയുന്നു.

“സൊനാക്ഷി സിന്‍ഹയ്‌ക്ക് സഞ്ജീവനി ഹനുമാന്‍ കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടിയാണെന്നതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ അതിന് സൊനാക്ഷി സിന്‍ഹയെ കുറ്റം പറയില്ല. ഇതിന് ഞാന്‍ കുറ്റം പറയുക സൊനാക്ഷി സിന്‍ഹയുടെ അച്ഛന്‍ ശത്രുഘന്‍ സിന്‍ഹയെയാണ്. എന്തുകൊണ്ടാണ് അദ്ദേഹം മക്കളെ അത് പഠിപ്പിക്കാതിരുന്നത്. സൊനാക്ഷി താമസിച്ചിരുന്നത് രാമായണ്‍ എന്ന പേരിലുള്ള വീട്ടിലാണ്. സൊനാക്ഷിയുടെ സഹോദരങ്ങളുടെ പേര് ലവനെന്നും കുശനെന്നുമാണ്. എന്നിട്ടും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നത് ശോചനീയമാണ്”. – മുകേഷ് ഖന്ന പറയുന്നു.

ആര്‍ക്ക് വേണ്ടിയാണ് സഞ്ജീവനിയുമായി ഹനുമാന്‍ പറന്നത്?

രാവണന്റെ മകന്‍ ഇന്ദ്രജിത്തുമായുള്ള യുദ്ധത്തില്‍ ലക്ഷ്മണന് ബോധം നഷ്ടപ്പെടുന്നു. ഇതോടെയാണ് ബോധം വരാന്‍ വേണ്ടി സഞ്ജീവനി പറിച്ചുകൊണ്ടുവരാന്‍  ഹനുമാനോട് പറയുന്നത്. മേരു പര്‍വ്വതത്തിലാണ് സഞ്ജീവനി ഉള്ളതെന്നും പറയുന്നു. പക്ഷെ മേരു പര്‍വ്വതത്തില്‍ എത്തുന്ന ഹനുമാന്‍ ചെടിയുടെ പേര് മറക്കുന്നു. പക്ഷെ സമയമൊട്ടും കളയാനുമില്ല. ഇതോടെ മേരു പര്‍വ്വതത്തില്‍ സഞ്ജീവനി ഉള്ള സ്ഥിതിക്ക് മേരു പര്‍വ്വതം തന്നെ പറിച്ചെടുത്ത് ഹനുമാന്‍ സീതയുടെ അരികിലേക്ക് പറക്കുന്നു. ഇതാണ് രാമായണത്തിലെ കഥാസന്ദര്‍ഭം.

മോദീ വിമര്‍ശകനായ ശത്രുഘന്‍സിന്‍ഹ
പ്രധാനമന്ത്രി മോദിയെ തൊട്ടതിനും പിടിച്ചതിനും വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് ശത്രുഘന്‍ സിന്‍ഹ. നേരത്തെ മോദിയോട് പിണങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക് സഭയിലേക്ക് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദുമായി തോറ്റിരുന്നു. ഇതോടെ നിരാശനായ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ ബംഗാളിലെ അസന്‍സോളില്‍ നിന്നും തൃണമൂല്‍ ടിക്കറ്റില്‍ വിജയിച്ച് എംപിയായി.

സൊനാക്ഷി വിവാഹം കഴിച്ചത് സഹീര്‍ ഇഖ്ബാലിനെ
ശത്രുഘന്‍ സിന്‍ഹയുടെ മകള്‍ വിവാഹം കഴിച്ചത് സഹീര്‍ ഇഖ്ബാല്‍ എന്ന നടനെയാണ്. സൊനാക്ഷിയുടെ സഹോദരന്മാരായ ലവകുശന്മാര്‍ ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. ശത്രുഘന്‍സിന്‍ഹയ്‌ക്കും ഭാര്യ പൂന സിന്‍ഹയ്‌ക്കും അതൃപ്തിയുണ്ടായിരുന്നു. എങ്കിലും പിന്നീടവര്‍ സമ്മതിച്ചു.

 

Tags: MukeshKhannaSanjeevaniherbMeruparvatHanumanShatrughanSinhaSonakshiSinhaAmitabhBachchanKaunbanegacrorepati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

India

ശ്രീരംഗപട്ടണത്ത് ജാമിയ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പളളി ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയുടെ പ്രതീകം

India

ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഹിന്ദു ദൈവങ്ങളെ അപമാനിക്കാൻ കഴിയുക ? കോൺഗ്രസ് ഹിന്ദുക്കളോട് കടുത്ത വെറുപ്പ് പുലർത്തുന്നു

പുതിയ വാര്‍ത്തകള്‍

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.