Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജസ്റ്റിസ് പര്‍വത റാവു അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 09:00 am IST
inIndia

ഹൈദരാബാദ്: ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര മുന്‍ സംഘചാലകും അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയുമായ ജസ്റ്റിസ് എസ്. പര്‍വതറാവു അന്തരിച്ചു. 90 വയസായിരുന്നു.

ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചാല്‍ മാത്രമേ ജഡ്ജിയാകാന്‍ അനുവദിക്കൂ എന്ന രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാട് പര്‍വത റാവു തള്ളിക്കളഞ്ഞത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്‍.ടി. രാമറാവുവിന്റെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പര്‍വത റാവുവിനെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ പേര് ജസ്റ്റിസായി ശിപാര്‍ശ ചെയ്‌തെങ്കിലും, ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കണമെന്ന് കാട്ടി കത്ത് നല്കണമെന്നായിരുന്നു അന്നത്തെ കേന്ദ്ര നിയമമന്ത്രി ശിവശങ്കറിന്റെ ശാഠ്യം. പിന്നീട് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം ജസ്റ്റിസായത്. 1990 മാര്‍ച്ചിലാണ് പര്‍വത റാവു ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1997ല്‍ വിരമിച്ചു.

വിരമിച്ച ശേഷം സംസ്ഥാന ഉപഭോക്തൃ ഫോറം ചെയര്‍മാനായി. തുടര്‍ന്ന് ഭാരതീയ അധിവക്താ പരിഷത്തിന്റെ അധ്യക്ഷനായി. പാരമ്പര്യമായി ലഭിച്ച 30 ഏക്കര്‍ ഭൂമി ഗൗതമി സേവാ സമിതി, ഗോ സേവാ സമിതി തുടങ്ങിയ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സ്വന്തം ഗ്രാമമായ ഉംഗുതുരുവിലുണ്ടായിരുന്ന ഭൂമി അദ്ദേഹം ഡോ. സുങ്കവല്ലി വിജ്ഞാന്‍ഭാരതി സ്‌കൂളിന് നല്കി.

1935ല്‍ ജനിച്ച പര്‍വത റാവു സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോള കോളജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി. 1954ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സ്, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. മദ്രാസില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഹൈദരാബാദില്‍ ദുവ്വുരി നരസരാജുവിനൊപ്പമാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. നിയമത്തിനു പുറമേ മെഡിസിന്‍, എന്‍ജിനീയറിങ്, കോര്‍പറേറ്റ് നിയമം തുടങ്ങിയ വിഷയങ്ങളിലും പ്രാവീണ്യം നേടിയിരുന്നു. ലക്ഷ്മികാന്തയാണ് ഭാര്യ.

അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനായിരുന്നു പര്‍വതറാവു എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

 

Tags: passed awayJustice Parva RaoRSS Andhra pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.