Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗ്ലാദേശ് പ്രശ്‌നത്തിന് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കള്‍: ഹമീദ് ചേന്ദമംഗലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 07:15 am IST
inKerala

കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന് ഒരു ജനതയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് 25 വര്‍ഷത്തിനിടയില്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വേറിട്ടത്. മതേതരത്വം തകരുന്നിടത്ത് മതതീവ്രവാദം ശക്തമാകും. ബംഗ്ലാദേശില്‍ മതേതരവാദിയായ മുജീബ് റഹ്മാന്റെ ഭരണത്തിന് ശേഷം മതതീവ്രവാദികള്‍ പിടിമുറുക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

ഇറാനില്‍ ഷിയാകളും സുന്നികളും പോരടിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും അഫ്ഗാനിസ്ഥാനില്‍ താലിബാനും ലിബറല്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു. മുസ്ലിമായ സല്‍മാന്‍ റുഷ്ദിയെ കൊല്ലാന്‍ കോടികള്‍ പ്രഖ്യാപിച്ചത് മുസ്ലിമായ ആയത്തുള്ള ഖൊമേനിയാണ്. കേരളത്തില്‍ ചേകന്നൂര്‍ മൗലവിയെ കൊന്നത് മതതീവ്രവാദികളാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും ആശയത്തെ പിന്‍പറ്റിയാണ് അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും ഉണ്ടായത്. ഹിന്ദുക്കളില്‍ സങ്കുചിത ചിന്താഗതിക്കാര്‍ ന്യൂനപക്ഷമാണെങ്കില്‍ മുസ്ലിം സമൂഹത്തില്‍ അത് ഭൂരിപക്ഷമാണ്, ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

ഭാരതത്തെ വിഭജിച്ച ശക്തികള്‍ ഇന്നും സജീവമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഈ ശക്തികള്‍ മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും സ്വാധീനിക്കുന്നുണ്ട്. സേവ് ഗാസ പറയുന്നവര്‍ സേവ് ബംഗ്ലാദേശ് എന്നു പറയുന്നില്ല. ശാക്തേയത്തിന്റെ നാടായ കശ്മീരിലെ ജനങ്ങള്‍ ദല്‍ഹിയില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. ഭരണഘടനയില്‍ സോഷ്യലിസം ചേര്‍ത്തതുകൊണ്ടല്ല അനാദിയായി മതസമന്വയം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ് ഭാരതം സര്‍വരെയും ചേര്‍ത്തുപിടിക്കുന്ന രാഷ്‌ട്രമായി നിലനില്‍ക്കുന്നത്, അദ്ദേഹം പറഞ്ഞു.

വികസിത ഭാരതത്തെ തകര്‍ക്കാന്‍ ബംഗ്ലാദേശിനെ ഉപകരണമാക്കുകയാണ് അമേരിക്കയും ചൈനയുമെന്ന് വിഷയം അവതരിപ്പിച്ച കേന്ദ്ര സര്‍വകലാശാല മുന്‍ പിവിസി ഡോ.കെ. ജയപ്രസാദ് പറഞ്ഞു. ബംഗ്ലാദേശിലെ ഏത് കലാപവും ഭാരതത്തിലെ വടക്കു കിഴക്കന്‍ മേഖലയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ഈ പ്രശ്‌നത്തിന് നയതന്ത്ര നീക്കം കൊണ്ട് മാത്രം പരിഹാരം കാണാനാവില്ല. ബംഗ്ലാദേശിന്റെ രാഷ്‌ട്രീയത്തെ പുനര്‍ നിര്‍ണയിക്കുന്ന നടപടികള്‍ ഉണ്ടാവണം. ആഗോളതലത്തില്‍ പ്രതിഷേധമുയരണം. ഇസ്രായേല്‍ ഹിസ്ബുള്‍ മുജീഹിദിനെ കൈകാര്യം ചെയ്തതുപോലെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ ഭാരതം കാണണമെന്നും അദ്ദേഹം പറഞ്ഞു.

വേട്ടക്കാരന്‍ ഏത് പക്ഷമെന്ന് ഉറപ്പിച്ചശേഷം മാത്രം ഇരയുടെ പക്ഷത്ത് നില്‍ക്കണോ എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ രാഷ്‌ട്രീയക്കാരും സാംസ്‌കാരിക നായകരുമെന്ന് എ.പി. അഹമ്മദ് പറഞ്ഞു. രാമസിംഹനും ചേകന്നൂര്‍ മൗലവിയും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടില്ല. ചിലതൊക്കെ പറയാതിരിക്കുന്നതാണ് മതേതരത്വമെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഭരിക്കാത്ത ജമാഅത്തെ ഇസ്ലാമിയാണ് ബംഗ്ലാദേശിലും കേരളത്തിലും അപകടമുണ്ടാക്കുന്നത്. അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ മനുഷ്യഹത്യയ്‌ക്കെതിരെ മൗനം വെടിയണമെന്ന് അഡ്വ.എം.എസ്. സജി പറഞ്ഞു. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ അധ്യക്ഷനായി. അഡ്വ. അരുണ്‍ ജോഷി, പി.ടി. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.

 

Tags: Political IslamBangladesh IssueattackonBangladeshHindusHameed Chendamangalore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം
Kerala

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Article

വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍

Kerala

‘പൊളിറ്റിക്കൽ ഇസ്ലാം’ അപകടകരമായ ആശയം’; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.