Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി സഖ്യം തകരുന്നു: കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ മുന്നണിക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 06:15 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ഇന്‍ഡി സഖ്യം സമ്പൂര്‍ണ തകര്‍ച്ചയിലേക്കെന്ന് സൂചനകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ മുന്നണി സജീവമാക്കാനുള്ള നീക്കം ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷികള്‍ ശക്തമാക്കി. കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നേതൃത്വത്തിനെതിരെ പരസ്യമായ പോരിലേക്ക് ഇന്‍ഡി സഖ്യകക്ഷികള്‍ മാറിയതിന് പിന്നിലെ കാരണവും ഇതുതന്നെ.

ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റൊരു കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്കാന്‍ മമതാ ബാനര്‍ജി തയാറാണെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് പറഞ്ഞു. ദല്‍ഹിയിലെ പദവിയില്‍ മമതയ്‌ക്ക് താല്‍പര്യമില്ലെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ പരാജയം ലക്ഷ്യമിട്ടുള്ള മറ്റൊരു സഖ്യമാണ് മമതയുടെ താല്‍പര്യം. ഇന്‍ഡി സഖ്യത്തിനുള്ളിലാണെങ്കിലും ബംഗാളില്‍ തൃണമൂലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ ജെഎംഎം ആണ് ബിജെപിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം വഹിച്ച ഹരിയാനയിലും മഹാരാഷ്‌ട്രയിലും തോല്‍ക്കുകയും ചെയ്തു, കുനാല്‍ ഘോഷ് പരിഹസിച്ചു. ഈ സാഹചര്യത്തിലാണ് ഇന്‍ഡി സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ മമതയെ നേതൃത്വത്തിലേക്ക് നിര്‍ദേശിക്കുന്നതെന്നും തൃണമൂല്‍ നേതാവ് പറയുന്നു.

ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് തന്നെ പിന്തുണച്ച കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് മമതാ ബാനര്‍ജി നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തനിക്കുള്ള ബഹുമതിയായി കാണുന്നു. എല്ലാവര്‍ക്കും ആയുരാരോഗ്യം നേരുന്നതായും അവര്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ അവരുടെ പാര്‍ട്ടികളും നന്നായിരിക്കുമെന്നും മമത പറഞ്ഞു. പൂര്‍വ മേദിനിപ്പൂരിലെ ചടങ്ങില്‍ സംസാരിക്കവെയാണ് മമത നിലപാട് വ്യക്തമാക്കിയത്. എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ മമത നേതൃത്വം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കുന്നു.

അഖിലേഷ് യാദവും സമാന നിലപാടിലാണെങ്കിലും പരസ്യ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല. ആന്ധ്രയില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മമതാ ബാനര്‍ജിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതായി പ്രസ്താവിച്ചിട്ടുണ്ട്. വൈഎസ്ആര്‍ രാജ്യസഭാംഗം വിജയസായ് റെഡ്ഡിയാണ് മമതയെ പിന്തുണച്ച് രംഗത്തെത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ നേതൃത്വത്തെപ്പറ്റി പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു.

അതേസമയം തമിഴ്‌നാട്ടില്‍ മമതയേയും പാര്‍ട്ടിയേയും ആര്‍ക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ നേതൃപദവിയില്‍ മമത താത്പര്യം പ്രകടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡി സഖ്യത്തെ ആര് ഭരിക്കണമെന്ന് സഖ്യകക്ഷികളില്‍ ഒരാള്‍ക്ക് തീരുമാനമെടുക്കാനാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ടിഎംസിയുടെ അവസ്ഥ അങ്ങനെയല്ല. എന്റെ പിന്തുണ കോണ്‍ഗ്രസിനാണ്, ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Mamta BanerjeeHemant SorenIndy alliance collapses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.