Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസ്: ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; നടപടികളുമായി സഹകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 10:13 am IST
in Kerala

കൊച്ചി: കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി പ്രതികളായ മലയാളികള്‍. ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നുമാണ് വിശദീകരണം.

കൊവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്‌പ മുടങ്ങാന്‍ കാരണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലി നഷ്ടപ്പെട്ടത് കൂടാതെ ആരോഗ്യപ്രശ്‌നങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉള്ളവരുണ്ട്. നിലവിലെ സാഹചര്യത്തില്‍ പണം തിരിച്ചടയക്കാന്‍ സാധിക്കില്ല. തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനുമാണ് പ്രതികള്‍ ശ്രമിക്കുന്നത്. കേസന്വേഷിക്കുന്ന പോലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. അതേസമയം തങ്ങള്‍ക്കെതിരെ കേസെടുത്ത വിവരം പോലും പലരും അറിഞ്ഞിട്ടില്ല.

1 കോടിയും 1.5 കോടിയും വായ്‌പ എടുത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. കുവൈറ്റില്‍ 2 മുതല്‍ 3 ലക്ഷം രൂപ വരെ സാലറി ലഭിച്ചിരുന്നവരാണ് ഇവരില്‍ ഏറെയും. ഈ പ്രതീക്ഷയിലാണ് ലോണെടുത്തത്. എന്നാല്‍ പലതരം സാഹചര്യങ്ങളില്‍ ഈ ജോലി നഷ്ടപ്പെടുകയും പണം അടയ്‌ക്കാന്‍ പറ്റാതെ വരികയുമായിരുന്നു. ബാങ്ക് അധികൃതര്‍ നേരത്തെയും ബന്ധപ്പെട്ടിരുന്നതായി ഇവര്‍ സ്ഥിരീകരിക്കുന്നു.

കുവൈറ്റിലെ ബാങ്കില്‍ നിന്ന് വന്‍തുക വായ്‌പയെടുത്ത് കബളിപ്പിച്ച നഴ്‌സുമാരടങ്ങുന്ന 1425 പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ പാതിയോളം പേര്‍ മലയാളികളാണ്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കണ്ടെത്തി കേസെടുക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ആകെ 10 കേസുകളാണ് ഇത് സംബന്ധിച്ച് പോലീസ് എടുത്തിരിക്കുന്നത്. ഇതില്‍ എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കളമശ്ശേരിയിലും മറ്റൊരെണ്ണം കോട്ടയം കുമരകത്തുമാണ്.

അതേസമയം നഴ്‌സുമാരടങ്ങുന്നവരുടെ ഈ നടപടി മലയാളികളുടെ സല്‍പ്പേരിനെ അന്താരാഷ്‌ട്ര തലത്തില്‍ കളങ്കപ്പെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പതിറ്റാണ്ടുകളായി വിദേശികളായി ജോലി ചെയ്ത് മലയാളി സമൂഹമുണ്ടാക്കിയ സല്‍പ്പേര് കളങ്കപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പോലീസ് നടപടിയില്‍ പ്രതീക്ഷയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കൂട്ടത്തോടെ ലോണ്‍ എടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണം. ഇവരെല്ലാം പണം ഉടന്‍ തിരിച്ചടയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. സുഗമമായി ലോണ്‍ ലഭിക്കുന്നതായിരുന്നു നിലവിലെ സാഹചര്യം, ലോണ്‍ തട്ടിപ്പ് വന്നതോടെ നടപടി ക്രമങ്ങളും ശക്തമാക്കി. ലോണ്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെയാകുമെന്ന് ബാങ്ക് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Tags: Kerala NewsKuwait Bank Loan Fraud Casecooperate with the proceedings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജീവിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷേ മനസമാധാനമില്ല’; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

Kerala

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് : മലയാളി നഴ്‌സുമാർ അടക്കമുള്ളവരുടെ മുൻകൂർജാമ്യാപേക്ഷ തളളി

റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍, ഒപ്പനവേഷത്തില്‍ ആയിഷ
Kerala

കലോത്സവവേദികളില്‍ ആയിഷ സ്ഥിരം മണവാട്ടി; പഠനത്തിലും മരണത്തിലും ഒരുമിച്ച്…

എസ്‌ഐ ബിന്ദുലാല്‍, സിഐ സുനില്‍ദാസ്‌
Kerala

ക്വാറി ഉടമയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടി; എസ്‌ഐ അറസ്റ്റില്‍, സിഐ ഒളിവില്‍

Kerala

വൃക്ക കച്ചവടത്തിനായി ഇറാനിലെത്തിച്ചത് 20 പേരെ; ഒരാള്‍ മാത്രം മലയാളിയെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.