Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ, ശരീരത്തിൽ പരിക്കില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്: ബന്ധുക്കൾ എത്തുന്നതിന് മുന്നേ പരിശോധന

കളക്ടറുടെ ഉറപ്പിലാണ് കണ്ണൂരിൽ തന്നെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റുമോർട്ടത്തിൽ ഒരു ക്രമക്കേടും ഉണ്ടാകില്ലെന്നായിരുന്നു കണ്ണൂർ കളക്ടറുടെ ഉറപ്പ്. ഒന്നും പേടിക്കാനില്ലെന്നും ക്രമക്കേടുണ്ടാകില്ലെന്ന് താൻ ഉറപ്പുതരുന്നുവെന്നും കളക്ടർ ഇവരോട് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 07:58 am IST
in Kerala

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രക്തക്കറ സംബന്ധിച്ച സൂചനകളുണ്ടെങ്കിലും മൃതദേഹപരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ നിന്നും രക്തം വാർന്നതായോ പരിക്കേറ്റതായോ പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 15-ന് രാവിലെയാണ് നവീൻ ബാബു മരിച്ച വിവരം അറിയുന്നത്.

അന്നു രാവിലെ 10.15 മുതൽ 11.45 വരെയാണ് കണ്ണൂർ ടൗൺ പോലീസ് പരിശോധന നടത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശരീരത്തിൽ രക്തമോ മുറിവോ കണ്ടതായി റിപ്പോർട്ടിലില്ല. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോൾ നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.

തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. എഫ്.ഐ.ആറിൽ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.

ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധുക്കൾ ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കൾ 11.50-ഓടെ കണ്ണൂർ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയശേഷം പോസ്റ്റുമോർട്ടത്തിന് കൈമാറുകയാണ് സാധാരണ നടപടിക്രമം.

മൃതദേഹപരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡി.സി.പി.യോട് അപ്പോഴാണ് ആവശ്യപ്പെട്ടത്. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭർത്താവും, കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മൃതദേഹപരിശോധന മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടർ അരുൺ കെ.വിജയനെ ബന്ധുക്കൾ വിളിച്ചു. മൃതദേഹപരിശോധന തുടങ്ങിയ കാര്യം അപ്പോഴാണ് അറിഞ്ഞത്.

കളക്ടറുടെ ഉറപ്പിലാണ് കണ്ണൂരിൽ തന്നെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റുമോർട്ടത്തിൽ ഒരു ക്രമക്കേടും ഉണ്ടാകില്ലെന്നായിരുന്നു കണ്ണൂർ കളക്ടറുടെ ഉറപ്പ്. ഒന്നും പേടിക്കാനില്ലെന്നും ക്രമക്കേടുണ്ടാകില്ലെന്ന് താൻ ഉറപ്പുതരുന്നുവെന്നും കളക്ടർ ഇവരോട് പറഞ്ഞു. പോലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. നവീൻ ബാബുവിന്റെ അനുജൻ അഡ്വ. പ്രവീൺ ബാബു, ബന്ധുക്കളായ അഡ്വ. അനിൽ പി. നായർ, ഹരീഷ്, മലയാലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയലാൽ, നാട്ടുകാരായ ഉത്തമൻ, രാജേഷ് എന്നിവരാണ് മരണവിവരമറിഞ്ഞ് അന്ന് കണ്ണൂരിലേക്ക് പോയത്.

 

Tags: Naveen BabuPP Divya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

Kerala

ജനാധിപത്യ മഹിളാ അസോസിയേഷന്‍: പി പി ദിവ്യയെ ഒഴിവാക്കിയത് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് രാഹുല്‍ ഈശ്വര്‍; വിമര്‍ശിച്ച് അഖില്‍ മാരാര്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം: കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി

Kerala

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി പി ദിവ്യക്ക് സീറ്റ് നല്‍കാതെ സി പി എം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം: വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മുന്നണികൾ ധവളപത്രം ഇറക്കുന്നതല്ലാതെ പരിഹാരമുണ്ടാക്കുന്നില്ല: ബിജെപി

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.