Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ഹിന്ദു ഉണരുന്നു; ഭയന്ന് മമത

ബംഗ്ലാദേശിലെ ഹിന്ദു സമുദായത്തിന് നേരെയുള്ള അവിടുത്തെ മുഹമ്മദ് യൂനസ് സര്‍ക്കാരിന്റെ ക്രൂരതകള്‍ ബംഗാളിലെ ഹിന്ദു സംഘടനകളെ ഉണര്‍ത്തുകയാണ്. ബംഗ്ലാദേശുമായി ഏകദേശം 2217 കിലോമീറ്ററുകളോളം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബംഗാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 12:06 am IST
inIndia

കൊല്‍ക്കൊത്ത: ബംഗ്ലാദേശിലെ ഹിന്ദു സമുദായത്തിന് നേരെയുള്ള അവിടുത്തെ മുഹമ്മദ് യൂനസ് സര്‍ക്കാരിന്റെ ക്രൂരതകള്‍ ബംഗാളിലെ ഹിന്ദു സംഘടനകളെ ഉണര്‍ത്തുകയാണ്. ബംഗ്ലാദേശുമായി ഏകദേശം 2217 കിലോമീറ്ററുകളോളം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ബംഗാള്‍.

ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലുമായി ബിജെപി രംഗത്തുണ്ട്. കാരണം മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ താഴ്ന്ന ശബ്ദത്തില്‍ പ്രതകരിച്ചതല്ലാതെ പ്രത്യക്ഷ സമരപരിപാടികള്‍ ഒന്നും നടത്തുന്നില്ല.

ഇവിടെ ബിജെപിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ ശക്തമായി അണിനിരക്കുകയാണ്. നൂറില്‍ പരം ഹിന്ദുസംഘടനകളാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏത് ഹിന്ദുവിനെ സംബന്ധിച്ചും ഹൃദയഭേദകമാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ അവിടെ ദിനംപ്രതിയെന്നോണം തകര്‍ക്കപ്പെടുന്നു, ഇസ്കോണിന്റെ ഹരേകൃഷ്ണ പ്രസ്ധാനത്തിലെ സ്വാമിമാരെയും സമ്മിളിത സനാതനി ജാഗരണ്‍ ജോടെ എന്ന സംഘടനയുടെ നേതാവായ സ്വാമി ചിന്മോയ് കൃഷ്ണദാസിനെയും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തുനിഞ്ഞതിനാണ് സ്വാമി ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളുടെ ഭവനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു.

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന ശൗര്യ ദിവസ് റാലിയില്‍ ബംഗാളിലെ നിരവധി ആശ്രമങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലെ സന്യാസിമാര്‍ പങ്കെടുത്തു. വാസ്തവത്തില്‍ മമത ബാനര്‍ജിയെ ഭയപ്പെടുത്തുന്ന രീതിയിലാണ് ബംഗാളിലെ സ്ഥിതി. ഹിന്ദുക്കളുടെ ഏകതയാണ് മമതയെ ഭയപ്പെടുത്തുന്നത്. ന്യൂനപക്ഷസമുദായത്തിന്റെ നേതാവ് മാത്രമായി താന്‍ ചുരുങ്ങുന്നതായി ബംഗാളിലെ ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞോ എന്നതാണ് മമതയുടെ ഭയത്തിന്റെ കാരണം.

ഈ അവസരത്തില്‍ പരമാവധി ആഞ്ഞടിക്കുകയാണ് സുവേന്ദു അധികാരി. “ബംഗാളില്‍ ഇനിയും ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം കൈവന്നിട്ടില്ല. യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ഒന്നായിരിക്കുന്നു. ഹരിയാനയിലും ഹിന്ദുക്കളുടെ ഏകത നടന്നുകഴിഞ്ഞു. ഇപ്പോഴിതാ മഹാരാഷ്ടയിലും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി.”- സുവേന്ദു അധികാരി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗമാണിത്.

 

 

Tags: BengalHindusShauryaDivasBangladeshiHindusMamataBanerjeeHindurallyChinmoyKrishnadasBengalrallyBangladeshantiHinduriotsSuvenduAdhikari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

India

ആഗസ്റ്റ് ഒന്നുമുതല്‍ ബംഗാളില്‍ സെന്‍സസ് പ്രഖ്യാപിച്ചു; ബംഗ്ലാദേശികളുടെ മടക്കം കുത്തനെകൂടി

News

ആ സീറ്റും ബിജെപിയിലേക്ക്, ബംഗാളിൽ ആകെ എംഎൽഎമാർ 207 ആകുന്നു

പുതിയ വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.