Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് ലാ ലിഗ: മിന്നുന്ന ജയവുമായി ബാഴ്‌സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:03 pm IST
inFootball
ബാഴ്‌സലോണയ്ക്കായി ഗോള്‍ നേടിയ നായകന്‍ റാഫീഞ്ഞയുടെ ആഹ്ലാദം

ബാഴ്‌സലോണയ്ക്കായി ഗോള്‍ നേടിയ നായകന്‍ റാഫീഞ്ഞയുടെ ആഹ്ലാദം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സയുടെ തിരിച്ചുവരവ്. ചൊവ്വാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മയോര്‍ക്കയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. കഴിഞ്ഞ ദിവസം ലാസ് പല്‍മാസിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്‌സയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് കളി സാക്ഷ്യം വഹിച്ചത്. ബാഴ്‌സയ്‌ക്കായി നായകന്‍ റാഫീഞ്ഞ രണ്ട് ഗോളുകള്‍ നേടി. 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 74-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. 12-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ബാഴ്‌സയുടെ ഗോളടിക്ക് തുടക്കമിട്ടത്. 79-ാം മിനിറ്റില്‍ ഡച്ച് താരം ഡി ജോങ്, 84-ാം മിനിറ്റില്‍ പാവ് വിക്ടര്‍ എന്നിവരും ഓരോ ഗോള്‍ വീതം നേടി. 43-ാം മിനിറ്റില്‍ വേദത് മുരിഖി മയോര്‍ക്കയുടെ ആശ്വാസഗോള്‍ നേടി.

കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആരാധകരെ നിരാശപ്പെടുത്തിയ ബാഴ്‌സ, ജയത്തോടെ ബദ്ധവൈരികളായ റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയര്‍ത്തി. എന്നാല്‍ ബാഴ്‌സയേക്കാള്‍ രണ്ട് മത്സരം കുറച്ചാണ് റയല്‍ കളിച്ചിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ലീഗിലെ ദുര്‍ബലരായ ലാസ് പാല്‍മാസിനോട് ബാഴ്‌സ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. മയോര്‍ക്കയ്‌ക്കെതിരെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ബെഞ്ചിലിരുത്തി പകരം ഫെറാന്‍ ടോറസിനെ കളിപ്പിക്കാനുള്ള ഫഌക്കിന്റെ തീരുമാനം തെറ്റിയില്ല. കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ 12-ാം മിനിറ്റില്‍ ഗോളടിക്ക് തുടക്കമിട്ടു. മയോര്‍ക്ക പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഫെറാന്‍ ടോറസ് ലക്ഷ്യം കാണുകയായിരുന്നു. ഇടവേളക്കു പിരിയാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെ, മുരിഖിയിലൂടെ മയോര്‍ക്ക മത്സരത്തില്‍ ഒപ്പമെത്തി. പാബ്ലോ മാഫിയോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ആദ്യപകുതി സമനിലയില്‍ പിരിഞ്ഞു. 56-ാം മിനിറ്റില്‍ ബാഴ്‌സ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളടിച്ചു. ലാമിനെ യമാലിനെ ബോ്ക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി റാഫീഞ്ഞ വലയിലാക്കുകയായിരുന്നു. 74-ാം മിനിറ്റില്‍ യമാലിന്റെ ക്രോസിലൂടെ റാഫിഞ്ഞ ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. പിന്നാലെ പകരക്കാരുടെ റോളിലെത്തിയ ഫ്രെങ്കി ഡി ജോങ്, പാവ് വിക്ടര്‍ എന്നിവര്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അഞ്ചു മിനിറ്റിനുള്ളിലായിരുന്നു ഈ രണ്ടു ഗോളുകള്‍. ശനിയാഴ്ച റയല്‍ ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. മയോര്‍ക്ക സെല്‍റ്റ വിഗോയെയും നേരിടും.

 

Tags: BarcaSpanish La Liga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

പൊളിച്ചു മിനുക്കിയ ഫ്‌ളിക്ക് വിജയം

ലാലിഗ കിരീടവുമായി എഫ്‌സി ബാഴ്‌സലോണ ടീം
Football

ലാലിഗ: ബാഴ്‌സ വാഴ്‌ച്ച

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.