തിരുവനന്തപുരം : അമിതഭാരം കയറ്റിയ ഓട്ടോ ഡ്രൈവര്‍ക്ക് 20,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ് . പാസഞ്ചര്‍ ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ശിവപ്രസാദിനാണ് പിഴ ചുമത്തിയത്.
ഓട്ടോയില്‍ വീട്ടിലേക്കുള്ള ബോക്സ് കൊണ്ടുപോയതിനാണ് പിഴ. വാഹനത്തിന്റെ രൂപമാറ്റം വരുത്തുന്ന രീതിയില്‍ ലോഡ് കയറ്റിയതിനാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു
ഇക്കഴിഞ്ഞ 18 ന് പൊലീസുകാരന് ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് പറഞ്ഞു. പിഴ പുനഃപരിശോധിക്കണമെന്ന് കാട്ടി ശിവപ്രസാദ് മോട്ടോര്‍ വാഹന വകുപ്പിനു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: