തിരുവനന്തപുരം: ജയിലുകള്‍ അന്തേവാസികള്‍ക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിര്‍ത്തുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശാരീരിക മര്‍ദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് ജയിലിനുള്ളില്‍ ഇടമുണ്ടാകാന്‍ പാടില്ല. ജയില്‍ മോചിതരാകുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവര്‍ പാത്രമാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയില്‍ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതുതായി നിര്‍മ്മിക്കുന്ന ജയില്‍ കെട്ടിടങ്ങള്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങളുള്ളതായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ജയില്‍ അന്തേവാസികളുടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ഇടപെടലും ആവശ്യമുണ്ട്. അന്തേവാസികള്‍ക്ക് പൊതുചികിത്സാലയങ്ങളുടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. മാനസിക ചികിത്സാ സൗകര്യങ്ങളും കൗണ്‍സലിംഗ് സേവനങ്ങളും കാലോചിതവും സമഗ്രവുമാക്കേണ്ടതുണ്ട്.മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: