പട്ടാമ്പി : ഹിന്ദുഐക്യവേദി കെ.പി. ശശികല ടീച്ചറുടെ ഭര്‍ത്താവ് മരുതൂര്‍ ഗോകുലത്തില്‍ (ആമയൂര്‍ പട്ടത്തൊടിയില്) എന്‍.പി. വിജയകുമാരന്‍ (70) അന്തരിച്ചു.
ആമയൂര്‍ സൗത്ത് എയുപി സ്കൂള്‍ മുന്‍ മാനേജരും വല്ലപ്പുഴ കെവിഎല്‍പി സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധിയുമാണ്. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പില്‍.
മക്കള്‍: കെ.പി. വിജീഷ് (അദ്ധ്യാപകന്, എച്ച്എസ്എസ്, വല്ലപ്പുഴ), ഉമ മഹേഷ് (അദ്ധ്യാപകന് എച്ച്എസ്എസ്, വല്ലപ്പുഴ), കെ.പി. ഗിരീഷ് (ഓഫീസ് സ്റ്റാഫ് ആമയൂര്‍ സൗത്ത് എയുപി സ്കൂള്‍). മരുമക്കള്‍: ശാന്തി (പ്രധാനാദ്ധ്യാപിക കെവിഎല്പിഎസ്, വല്ലപ്പുഴ), ആതിര (അദ്ധ്യാപിക, കെവിഎല്പിഎസ്, വല്ലപ്പുഴ), രേവതി (അദ്ധ്യാപിക, കെവിആര്എച്ച്എസ്, ഷൊര്‍ണൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: