ബെംഗളൂരു: കന്നഡ ആക്ഷൻ ത്രില്ലർ ‘കാന്താര’യിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ചിത്രത്തിന്റ പ്രീക്വലിന്റെ ഷൂട്ടിങ്ങിനിടയിലാണു സംഭവം.
ഉഡുപ്പിക്കടുത്തുള്ള ജഡ്കലിലാണ് അപകടമുണ്ടായത്. ജൂനിയർ ആർടിസ്റ്റുകള്‍ക്കാണു പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മുടൂരില്‍ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങുംവഴി ബസ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ തന്നെ ജഡ്കലിലും കുന്ദാപൂരിലുമുള്ള ആശുപത്രികളിലെത്തിച്ചു.
20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: