ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആറാം റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ബിജെപിയുടെ ആശാ നൗട്ടിയാൽ കോൺഗ്രസിനെ മനോജ് റാവത്തിനെതിരെ മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി. നൗട്ടിയാൽ 13,696 വോട്ടുകൾ നേടിയപ്പോൾ റാവത്തിന് 10,633 വോട്ടുകൾ ലഭിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥി ത്രിഭുവൻ സിംഗ് 7,935 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഒന്നും നാലും അഞ്ചും റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ത്രിഭുവൻ സിങ്ങിനെ റാവത്ത് മറികടക്കുകയായിരുന്നു.
ജൂലൈയിൽ ബിജെപി എംഎൽഎ ഷൈല റാണി റാവത്തിന്റെ മരണത്തെ തുടർന്നാണ് കേദാർനാഥ് സീറ്റ് ഒഴിഞ്ഞത്. നവംബർ 20നായിരുന്നു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കനത്ത സുരക്ഷയിൽ കേദാർനാഥിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: