തിരുവനന്തപുരം: കുടുംബം എന്നത് ഏറ്റവും മനോഹരമായ ഇടമാണെന്നും കുടുംബാന്തരീക്ഷമാണ് സേവാഭാരതി ബാലസദനങ്ങളിലേതെന്നും സംവിധായകന് മേജര്‍ രവി. സദ്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ഞാറമൂട് പാറയ്ക്കല്‍ ബാലമുരളി ബാലാശ്രമത്തിലെ കുടുംബസംഗമവും മന്ദിര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരുപോലും പറയാന്‍ കഴിയാത്ത നിരവധി ലഹരിപദാര്‍ത്ഥങ്ങളാണ് ആണ്-പെണ് വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പഠനം കഴിഞ്ഞ് വീട്ടിലെത്തുന്ന മക്കളുടെ കണ്ണുകളിലേക്ക് അമ്മമാര്‍ നോക്കണം. അവരുടെ മാറ്റം കണ്ണുകളില്‍ അറിയാം. അമ്മമാര്‍ക്കേ ആ മാറ്റം മനസിലാകുകയുള്ളു. കുടുംബം എന്നത് ഏറ്റവും മനോഹരമായ ഒരിടമാണ്. അത് നഷ്ടപ്പെടുമ്പോള്‍ മാത്രമേ അതിന്റെ വില അറിയൂ. വഖഫ് അധിനിവേശമുള്പ്പെടെയുള്ളവയാല് നമ്മുടെ മണ്ണും മറ്റ് സ്വത്തുക്കളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവിടെ ഒത്തൊരുമിച്ച് നിന്നാലേ നിലനില്‍ക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
സദ്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കോലിയക്കോട് മോഹനന് അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രഞ്ജിത്ത് ജീവഹരി, ബിജെപി ബൗദ്ധിക വിഭാഗം സഹ സംയോജകന്‍ യുവരാജ് ഗോകുല്‍, സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി ബിനുകുമാര്‍, സജി പാറയ്ക്കല്‍, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നെടുമങ്ങാട് സൗഹൃദം മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനസന്ധ്യയും മംഗളാരതിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: