മഹാരാഷ്‌ട്രയില്‍ ബിജെപിയും സഖ്യകക്ഷിയുമായ മഹായുതിയുമാണ് ബഹുദൂരം മുന്നില്‍. ജാര്‍ഖണ്ഡിലും ബിജെപി മുന്നിലാണ്. ആദ്യ ഫല സൂചനകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. മഹാരാഷ്‌ട്രയില്‍ മഹായുതി വലിയ ലീഡ് നേടുമെന്നാണ് ആദ്യ ഘട്ട ഫല സൂചനകള്‍.
ജാര്‍ഖണ്ഡില്‍ മത്സരം വാശിയേറിയതാണ്. മഹാരാഷ്‌ട്രയിൽ ബിജെപി 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം എൻഡിഎ സഖ്യം 140 സീറ്റുകളിലാണ് ലീഡിങ്. ഇൻഡി സഖ്യം 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 44 സീറ്റിലും എൻസിപി 54 സീറ്റിലും ലീഡ് ചെയ്യുന്നു.
അതേസമയം ജാർഖണ്ഡിൽ 45 സീറ്റുകളിൽ എൻഡിഎ സഖ്യം ലീഡ് ചെയ്യുമ്പോൾ ഇൻഡി സഖ്യം 31 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: