Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയെ അറസ്റ്റ് ചെയ്യാമെങ്കില്‍, ഇന്ത്യയിലെ കോടതി അന്വേഷണം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്യണ്ടേ? ചോദ്യവുമായി ആനന്ദ് രംഗനാഥന്‍

യുഎസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ അദാനിയെ അറസ്റ്റ് ചെയ്യാമെങ്കില്‍, ഇന്ത്യന്‍ കോടതി അന്വേഷണം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്യേണ്ടെ? സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍ ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 10:53 pm IST
in India
സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍(ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)

സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍(ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: അദാനിയെ അറസ്റ്റ് ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് സാമൂഹ്യ ചിന്തകന്‍ ആനന്ദ് രംഗനാഥന്‍. യുഎസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ അദാനിയെ അറസ്റ്റ് ചെയ്യാമെങ്കില്‍, ഇന്ത്യന്‍ കോടതി അന്വേഷണം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്യേണ്ടെ? യുക്തി നാലയലത്തുകൂടെ പോകാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്നും ആനന്ദ് രംഗനാഥന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടുന്ന ഗാന്ധി കുടുംബം നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കോടികളുടെ സ്വത്തുക്കള്‍ സ്വന്തമാക്കിയതിനെതിരെ കേസ് നടക്കുകയാണ്. രാഹുലും സോണിയയും നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തില്‍ 2011-12ല്‍ സമര്‍പ്പിച്ച വരുമാനരേഖകളില്‍ കൃത്രിമമുണ്ടോ എന്ന് പരിശോധിക്കാന്‍ ആദായനികുതിവകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട് സുപ്രീംകോടതി. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ?

എന്തിന് 3000 ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ ഭോപാല്‍ ദുരന്തത്തിന്റെ കാരണഭൂതനായ ആന്‍ഡേഴ്സന്‍ എന്ന അമേരിക്കക്കാരനെ ഇതുവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ യുഎസിലെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി.

ഇതേ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഓഹരി വിപണിയില്‍ നല്ലൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. നല്ല ലാഭവുമെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഓഹരി വിപണിയില്‍ വിശ്വാസമില്ലെങ്കില്‍ എന്തിനാണ് രാഹുല്‍ ഗാന്ധി അതിന് മുതിരുന്നത്.? ഇന്ത്യന്‍ സമ്പദ്ഘടനയും കമ്പനികളും ശക്തമായി വളരുന്നതിനാല്‍ നല്ല ലാഭം കിട്ടുമെന്ന പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെ അതിന് പ്രേരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി ആറ് മാസത്തില്‍ ലാഭമെടുത്തത് 40 ലക്ഷം രൂപയാണ്. വേറെ എവിടെയാണ് ഇത്രയും ലാഭം കിട്ടുക?. എന്തെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ ഈ 40 ലക്ഷം രൂപയെങ്കിലും വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാമായിരുന്നില്ലേ? മുന്‍പും ഇപ്പോഴും ചില സംസ്ഥാനങ്ങള്‍ ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് അവിടെയൊക്കെ അദാനിയുടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ഫണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍, ഖനികളില്‍, ഊര്‍ജ്ജ പ്ലാന്‍റുകളില്‍ അടിസ്ഥാനസൗകര്യവികസനത്തില്‍ അങ്ങിനെ പലതിലും.

യുഎസ് അറ്റോര്‍ണി ജനറല്‍ ഇപ്പോള്‍ അദാനിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. 2020-22 കാലഘട്ടത്തില്‍ അദാനി 2000 കോടി രൂപ കൈക്കൂലി നടത്തിയെന്നായിരുന്നു ആരോപണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഊര്‍ജ്ജം വാങ്ങിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കരാര്‍ ഉണ്ടക്കാനായി അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അദാനി 2000 കോടി രൂപയോളം കൈക്കൂലി നല്‍കി എന്നാണ് ആരോപണം. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യില്‍ നിന്നും ഊര്‍ജ്ജം വാങ്ങുന്ന പദ്ധതിക്ക് കരാറില്‍ ഒപ്പുവെപ്പിക്കാനായിരുന്നു കൈക്കൂലി എന്നാണ് ആരോപണം. പകരം സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഈ ആവശ്യത്തിന് വേണ്ട ഊര്‍ജ്ജം അദാനിയുടെ പവര്‍ കമ്പനിയില്‍ നിന്നും വാങ്ങും എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. മാത്രമല്ല, ഈ കരാറുകള്‍ വിജയകരമായി നടപ്പാക്കിയതോടെ അദാനി എനര്‍ജി കമ്പനി സുരക്ഷിതമായി. അവര്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വന്നു. അതിന് യുഎസ് പൗരന്മാരോട് തന്റെ കമ്പനിയായ അദാനി എനര്‍ജിയില്‍ പണം നിക്ഷേപിക്കാന്‍ അദാനി ആവശ്യപ്പെട്ടു എന്നതാണ് യുഎസ് അറ്റോര്‍ണി ജനറലിന്റെ ആരോപണം. ഇത് ഗൗരവമായ ആരോപണമാണ്. ഈ ആരോപണത്തെക്കുറിച്ച് ആദ്യം അന്വേഷിക്കേണ്ടത് ഇന്ത്യയുടെ ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബി ആണ്. ഇനിയാണ് ഏറ്റവും തമാശയുള്ള കാര്യം. അദാനി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളൊന്നും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളല്ല. വൈ.എസ്. ആര്‍ പാര്‍ട്ടി നേതാവ് ജഗന്‍ ഭരിച്ചിരുന്ന ആന്ധ്രാപ്രദേശ്, കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ് ഗഡ്, ബിജു ജനതാദള്‍ ഭരിച്ചിരുന്ന ഒഡിഷ, ഡിഎംകെ ഭരിയ്‌ക്കുന്ന തമിഴ്നാട്, ഗവര്‍ണ്ണര്‍ ഭരിയ്‌ക്കുന്ന ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് 2020-22 കാലത്ത് അദാനി കൈക്കൂലി നല്‍കിയത് എന്ന് പറയപ്പെടുന്നത്. അദാനിയുടെ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിനായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ് ഗഡിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പറയുന്നത് മോദി അഴിമതിക്കാരനാണ് എന്നാണ്. ഒഡിഷ ഭരിച്ചിരുന്ന നവീന്‍ പട് നായിക്, തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിന്‍, ഛത്തീസ്ഗഢ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ബാഗേല്‍ തുടങ്ങിയവരൊന്നും കുറ്റവാളികളല്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇത് എത്ര വിചിത്രമായ പരാതിയാണ്?- ആനന്ദ രംഗനാഥന്‍ ചോദിക്കുന്നു.

 

 

 

Tags: StandwithAdaniUSAttorneyGeneralAdaniEnergySECIAdaniRahulGandhiAdanipowerGautamadaniAnandRanganathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.