ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങിയതിന് പിന്നാലെ കണ്ടക്ടറും ഡ്രൈവറും തമ്മില്‍ തര്‍ക്കം. ഒടുവില്‍ കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു. സംഭവത്തില്‍ കണ്ടക്ടറെ മര്‍ദിച്ച ഡ്രൈവര്‍ക്കെതിരെ നടപടിക്ക് സാധ്യതയെന്നാണ് വിവരം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വകുപ്പുതല നടപടിക്കും സാധ്യതയേറിയത്. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മനോജിനെതിരെയാണ് (45) പൊലീസ് കേസെടുത്തത്. കെ എസ് ആര് ടി സി ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ സ്ഥിരം ജീവനക്കാരനായ ഡ്രൈവര്‍ക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്.
സംഭവത്തെ കുറിച്ച് തൊടുപുഴ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം അന്വേഷണമാരംഭിക്കും. കണ്ടക്ടര്‍ സി കെ ആന്റണിക്കാണു മര്‍ദനമേറ്റത്. വണ്ടി തകരാറിലായത് ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന കണ്ടക്ടറുടെ പരാമര്‍ശമാണ് മര്‍ദനത്തിനു കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. എറണാകുളത്തുനിന്നു മൂന്നാറിലേക്കു മടങ്ങുകയായിരുന്ന മൂന്നാറിലേക്കു മടങ്ങുകയായിരുന്ന ബസ് കോതമംഗലത്തിനു സമീപം കേടായി. എറണാകുളത്തു നിന്നും നിറയെ യാത്രക്കാരുമായി മൂന്നാറിലേക്ക് വരികയായിരുന്ന ബസ് രാത്രി 7.45 ന് കോതമംഗലം ടൗണില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയി.
ഈ സമയം വാഹനത്തിന്റെ ഹെഡ് ലൈറ്റ് അടക്കം തെളിഞ്ഞു കിടന്നു. ഏറെ നേരം കഴിഞ്ഞ് ഡ്രൈവറെത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലൈറ്റ് ഓഫാക്കാതെ പോയതാണ് പ്രശ്നത്തിനു കാരണമെന്ന് പറഞ്ഞ് ആന്റണി, മനോജുമായി വാക്കേറ്റമുണ്ടായി. ഏറെ സമയത്തിനു ശേഷം തകരാര്‍ പരിഹരിച്ച് ബസ് മൂന്നാറിലേക്ക് യാത്ര തിരിച്ചു. യാത്രക്കാരെ മൂന്നാര്‍ ടൗണില്‍ ഇറക്കിയ ശേഷം ഡിപ്പോയിലേക്ക് പോകുന്ന വഴി പഴയ മൂന്നാറില്‍ ബസ് ഒതുക്കിയ ശേഷം ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാകുകയും മനോജ് കണ്ടക്ടറെ മര്‍ദിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: