തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വി ഡി സതീശന് മറുപടിയില്ല. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.
കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്‌ഐ നേതാവാണ്. കോണ്‍ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. വഖഫ് ബോര്‍ഡ് അധിനിവേശം വ്യാപിക്കുന്നുണ്ട്. വി.ഡി.സതീശന്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണ്. വി.ഡി.സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാം. സന്ദീപ് വാര്യര്‍ പാണക്കാട് പോയത് നല്ല കാര്യമെന്നും പാലക്കാട് നഗരസഭാ ഭരണം പിടിക്കാമെന്നത് കോണ്‍ഗ്രസിന്റെ സ്വപ്‌നം മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ വന്നതോടെ കോണ്‍ഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി. വയനാട് കേന്ദ്ര സഹായത്തിന് കണക്ക് കൊടുക്കാതെ പണം കിട്ടില്ലെന്നും കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. അന്തിമ കണക്ക് സമര്‍പ്പിക്കാന്‍ പോകുന്നതേ ഉള്ളൂ എന്നാണ് കേരളം തന്നെ പറയുന്നത്. മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും സുരേന്ദ്രന്‍ അഫിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: