Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഹിരാകാശത്തെ ട്രാഫിക് മുതല്‍ സുനിത വില്യംസിന്റെ ആരോഗ്യം വരെ; ഐഎസ്ആര്‍ഒ ചെയര്‍മാനുമൊത്ത് ശാസ്ത്രസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 09:27 am IST
in Kerala
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥും വിദ്യാര്‍ത്ഥികളുമായി നടത്തിയ ശാസ്ത്രസംവാദം ജിജ്ഞാസയുടെ ആഘോഷമായി മാറി.

ബഹിരാകാശത്തെ ഭാരത കുതിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ ലളിതമായി വിശദീകരിക്കുന്ന സദസായി മാറിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ലളിതമായി മറുപടി പറഞ്ഞും തമാശകള്‍ പറഞ്ഞ് രസിപ്പിച്ചും ശാസ്ത്രാധ്യാപകനെപ്പോലെ ഡോ. സോമനാഥും കൂടെക്കൂടി.

ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടാവണം, എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണമെന്നും ഡോ. സോമനാഥ് കുട്ടികളോട് പറഞ്ഞു.

മൈക്കല്‍ ഫാരഡേ പറഞ്ഞെന്ന് പറഞ്ഞാല്‍ പോലും വിശ്വസിക്കരുത്, അത് സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കണം. റോക്കറ്റിന്റെ എക്‌സ്‌റേ വിശകലനം ചെയ്യാന്‍ അടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത പാസ്വേര്‍ഡ് ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും പുതിയ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ദുരന്തനിവാരണത്തിന് വരെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്വാണ്ടം എന്റാംഗിള്‍മെന്റ് പരീക്ഷണങ്ങള്‍, മൊബൈല്‍ സിഗ്നല്‍ സഞ്ചാരം, റീ ഫ്യുവലിങ് സാറ്റലൈറ്റ്, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ നീക്കല്‍, എന്‍ജിഎല്‍ഡി റോക്കറ്റ്, ടെറാ ഫോമിങ്, മില്‍ക്കിവേ, ആന്‍ഡ്രോമെഡ ഗ്യാലക്സികള്‍ തമ്മിലുള്ള കൂട്ടിയിടി, ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ ദൗത്യം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഡോ. സോമനാഥ് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.

അഞ്ചാം ക്ലാസുകാരിയായ അന്നാ മറിയം ജോണിന് അറിയേണ്ടിയിരുന്നത് സുനിത വില്യംസ് തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. 25000 ഉപഗ്രഹങ്ങളും ലക്ഷക്കണക്കിന് ഉപഗ്രഹാവശിഷ്ടങ്ങളും അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശത്ത് ട്രാഫിക് റെഗുലേഷന്‍ വലിയ ഉത്തരാദിത്തമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ടൈം ട്രാവല്‍ സാധ്യമാകുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിലേക്ക് പോയി നിരീക്ഷണം സാധിക്കുമെന്ന് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ദൗത്യം ചൂണ്ടിക്കാട്ടി ഡോ. സോമനാഥ് പറഞ്ഞു.

രണ്ട് മണിക്കൂറോളം നീണ്ട സെഷനെടുവില്‍ മന്ത്രി സജി ചെറിയാന്‍ ഡോ. സോമനാഥിന് നന്ദി പറഞ്ഞു. സജി ചെറിയാനും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയും ചേര്‍ന്ന് ഡോ. എസ്. സോമനാഥിനെ പൊന്നാടയണിയിച്ചു. ശാസ്ത്രാധ്യാപകന്‍ എസ്. സത്യജ്യോതി മോഡറേറ്ററായി.

Tags: ISRO Chairman SomanathTraffic in SpaceHealth by Sunita WilliamsScientific discussion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാരതീയ വിദ്യാഭവന്‍ സംഘടിപ്പിച്ച ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് സംസാരിക്കുന്നു
Kerala

ബഹിരാകാശ വിജയങ്ങള്‍ക്ക് കാരണം വലിയ സ്വപ്‌നങ്ങള്‍: ഡോ. എസ്. സോമനാഥ്

Kerala

ഭൂമിക്ക് നേരെ അപ്പോഫിസ് ഛിന്നഗ്രഹം ഗുരുതരമെന്ന് ഐഎസ്ആര്‍ഒ മേധാവി

Editorial

ബഹിരാകാശത്തെ അമൃതഭാരതം

India

ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് എച്ച്എഎല്‍; പ്രതിവര്‍ഷം രണ്ട് റോക്കറ്റുകളെന്നത് ആറാകും

കൊച്ചിയില്‍ ജയ്ജി പീറ്റര്‍ അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് പങ്കാളിത്തം നല്‍കും: ഡോ. സോമനാഥ്

പുതിയ വാര്‍ത്തകള്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.