Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ടാറ്റ സ്റ്റീല്‍ ചെസ് റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സനൊപ്പം പിടിച്ച് പ്രജ്ഞാനന്ദ; കാള്‍സന്‍ ചാമ്പ്യനായപ്പോള്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ്

ടാറ്റ സ്റ്റീല്‍ ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സന്‍ കിരീടം നേടിയപ്പോള്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ് ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 12:45 pm IST
inSports

കൊല്‍ക്കൊത്ത: ടാറ്റ സ്റ്റീല്‍ ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. റാപ്പിഡ് വിഭാഗത്തില്‍ മാഗ്നസ് കാള്‍സന്‍ കിരീടം നേടിയപ്പോള്‍ പ്രജ്ഞാനന്ദ റണ്ണര്‍ അപ് ആയി. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മാഗ്നസ് കാള്‍സന്‍ ടാറ്റാ സ്റ്റീല്‍ റാപിഡില്‍ കിരീടം നേടുന്നത്.

ഇന്ത്യയിലെ കൊല്‍ക്കൊത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍, വിന്‍സെന്‍റ് കെയ്‌മര്‍, അബ്ദു സത്തൊറോവ് തുടങ്ങി വിശ്വോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ എല്ലാം മാറ്റുരയ്‌ക്കുന്നുണ്ട്. അതിവേഗക്കളിയാണ് റാപിഡ് ചെസ്. അതില്‍ മാഗ്നസ് കാള്‍സനെപ്പോലെ ഇന്ത്യയുടെ 18കാരന്‍ പ്രജ്ഞാനന്ദയും പ്രഗത്ഭനാണ്. ഏഴാം റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെയും എട്ടാം റൗണ്ടില്‍ റഷ്യയുടെ ഡാനില്‍ ഡുബോവിനെയും തകര്‍ത്ത നോര്‍വ്വേ താരം മാഗ്നസ് കാള്‍സന്‍ ഒമ്പതാം റൗണ്ടില്‍ ഉസ്ബെക്കിസ്ഥാന്റെ അപകടകാരിയായ താരം നോഡിര്‍ബെക് അബ്ദുസത്തൊറൊവുമായി സമനിലയും പാലിച്ചു. ഇതോടെ ആകെ ഒമ്പത് റൗണ്ടില്‍ 7.5 പോയിന്‍റ് എന്ന തിളക്കമാര്‍ന്ന നേട്ടത്തോടെയാണ് റാപിഡില്‍ മാഗ്നസ് കാള്‍സന് കിരീടം നേടിയത്.

അതുവരെ കാള്‍സന് ഒപ്പം പിടിച്ചിരുന്ന നോഡിര്‍ബെക് അബ്ദുസത്തൊറൊവ് അവസാന റൗണ്ടുകളില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോടും അമേരിക്കയുടെ വെസ്ലി സോയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അവസാന റൗണ്ടില്‍ മാഗ്നസ് കാള്‍സനോട് സമനില വഴങ്ങേണ്ടിയും വന്നു. വിദിത് ഗുജറാത്തി, എസ് എല്‍ നാരായണന്‍, വെസ്ലിസോ, അര്‍ജുന്‍ എരിഗെയ്സി, വിന്‍സെന്‍റ് കെയ്‌മര്‍, ഡാനില്‍ ഡുബൊവ് എന്നിവരെ തോല്‍പിച്ചപ്പോള്‍ പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍, നോഡിര്‍ബെക് അബ്ദുസത്തൊറൊവ് എന്നിവര്‍ മാഗ്നസ് കാള്‍സനെ സമനില പിടിച്ചു.

അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോയും ഇന്ത്യയുടെ പ്രജ്ഞാനന്ദയും 5.5 പോയിന്‍റുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. എന്നാല്‍ സമനിലയെത്തുടര്‍ന്നുള്ള ടൈബ്രേക്ക് മത്സരത്തില്‍ പ്രജ്ഞാനന്ദ വിജയം വരിച്ചതോടെ (3-2.5 പോയിന്‍റ്) റണ്ണര്‍ അപ് ആയി. വെസ്ലി സോയ്‌ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. നേരത്തെ റാപിഡില്‍ മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചിരുന്നു.

ഇനി റാപിഡിനേക്കാള്‍ അതിവേഗ ചെസ് ആയ ബ്ലിറ്റ്സ് റൗണ്ട് കൂടി ബാക്കിയുണ്ട്.

വനിതാവിഭാഗത്തില്‍ റഷ്യയുടെ അലക്സാന്ദ്ര ഗോര്യച്ച് കിന റാപിഡ് വിഭാഗത്തില്‍ കിരീടം.നേടി. അവസാന റൗണ്ടില്‍ ഇന്ത്യയുടെ കൊനേരു ഹംപിയുമായി സമനില പാലിച്ച അലക്സാന്ദ്ര ഗോര്യച്ച് കിന അതിന് തൊട്ടുമുമ്പുള്ള റൗണ്ടുകളില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിനെയും റഷ്യയുടെ തന്നെ വലന്‍റിന ഗുനിനയെയും തോല്‍പിച്ചാണ് ചാമ്പ്യനായത്.

 

 

Tags: PraggnanandhaaChessTatasteelchessmagnuscarlsenRapidRapidchessBlitzchess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.