Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ത്ഥാടനം; അയ്യപ്പഭക്തര്‍ക്കായി കുടിവെള്ള വിതരണം സുഗമമാക്കും; ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി കേരള വാട്ടര്‍ അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 07:51 pm IST
inKerala

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് കേരള വാട്ടര്‍ അതോറിറ്റി. തീര്‍ഥാടകര്‍ക്കായി പമ്പ മുതല്‍ സന്നിധാനം വരെ കുടിവെള്ളം സജ്ജീകരിച്ചിട്ടുണ്ട്. എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലമാണ് സംഭരിക്കുന്നത്. മേഖലയില്‍ താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയില്‍ റിവേഴ്സ് ഓസ്‌മോസിസ്(ആര്‍ഒ) പ്ലാന്റുകള്‍ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറില്‍ 35,000 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യും. ആര്‍ഒ പ്ലാന്റുകളില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച് 103 കിയോസ്‌കുകളിലായി 270 ടാപ്പുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് നീക്കം. നിലയ്‌ക്കല്‍ ബേസ് ക്യാംപില്‍ വാട്ടര്‍ അതോറിറ്റിയുടെ, മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള 28 ആര്‍ഒ പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് ഏകദേശം 20 കിലോമീറ്റര്‍ പിവിസി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്‌കുകളില്‍ 226 ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവര്‍ത്തനസജ്ജമാണെങ്കിലും തീര്‍ഥാടനകാലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ശുദ്ധജലം വിതരണം നടത്തുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ 13 എംഎല്‍ഡി ഉല്‍പാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്. പമ്പാ ത്രിവേണിയിലെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ് ഹൗസിലും തുടര്‍ന്ന് നീലിമലടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു.ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് 1.90 എംഎല്‍ഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ് കിയോസ്‌കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.നിലയ്‌ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ ടാങ്കിന് പുറമെ, കേരള വാട്ടര്‍ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പതിവ്.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇന്‍ടേക്ക് പമ്പ് ഹൗസിനോട് ചേര്‍ന്ന് പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ് ഹൗസുകളിലെത്തിച്ച് ഇലക്ട്രോ ക്ലോറിനേഷന്‍ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തുന്നു. പമ്പയിലെ വാട്ടര്‍ അതോറിറ്റിയുടെ എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയ ശേഷമാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഇന്‍ടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകള്‍ കടന്ന് മാലിന്യം ഉണ്ടാകാതിരിക്കാന്‍ പൊലീസ് സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Tags: waterSABARIMALAKerala Water Authority
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Kerala

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.