കാസര്‍കോട്: അനുജന് ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. ചെമ്മനാട് മാവില റോഡില്‍ മാവില റോഡിലെ ചന്ദ്രന് ആണ് കൊല്ലപ്പെട്ടത്.
അനുജന് ഗംഗാധരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കുടുംബ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.
സംഘര്‍ഷം തടയാന്‍ എത്തിയ രണ്ട് അയല്‍വാസികള്‍ക്ക് പരിക്കേറ്റു. ജ്യേഷ്ഠനും അനിയനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഗംഗാധരനെന്നും പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: