കൊച്ചി: അത്ലറ്റിക്സിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ 4-100 മീറ്റര്‍ റിലേയില്‍ ആവേശപോരാട്ടമാണ് അരങ്ങേറിയത്.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പൊന്നണിഞ്ഞു. 48.72 സെക്കന്‍ഡിലാണ് പാലക്കാടിന്റെ ഫിനിഷ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാടിനാണ് പൊന്ന്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ അനിരുദ്ധ്. എം, അനന്തു. എന്‍, കിഷന് കൃഷ്ണന്, അക്ഷയ്. എസ് എന്നിവരടങ്ങിയ പാലക്കാട് ടീം 48.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. 49.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലപ്പുറം വെള്ളിയും 49.31 സെക്കന്‍ഡില്‍ ഓടിയെത്തിയ തിരുവനന്തപുരം വെങ്കലവും സ്വന്തമാക്കി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോടിനാണ് സ്വര്‍ണം. അന്ന റെയ്ച്ചല്‍ തോമസ്, മെല്ഗ മരിയ സിബി,, ആരതി. സി.എന്‍, അല്‍ക്ക മനോജ് എന്നിവരടങ്ങിയ ടീം 53ഴ.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണമണിഞ്ഞത്. 53.456 സെക്കന്‍ഡില്‍ പാലക്കാട് വെള്ളിയും 564.06 സെക്കന്‍ഡില്‍ ആലപ്പുഴ വെള്ളിയും സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴ പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 43.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവര്‍ 2018-ല്‍ തിരുവനന്തപുരം സ്ഥാപിച്ച 43.85 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. അതുല്‍ ഷാജി, ആദര്‍ശ്. കെ. ഷാജി, അഭിനവ് ശ്രീറാം, അതുല്‍. ടി.എം എന്നിവരാണ് ആലപ്പുഴയ്ക്കുവേണ്ടി ട്രാക്കിലിറിങ്ങിയത്. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടും നിലവിലെ റിക്കാര്‍ഡ് മറികടന്നു. 43.64 സെക്കന്‍ഡിലായിരുന്നു പാലക്കാടിന്റെ ഫിനിഷ്. 44.03 സെക്കന്‍ഡില്‍ തൃശൂര്‍ വെങ്കലവും സ്വന്തമാക്കി.
ജൂനിയര്‍ ഗേള്‍സില്‍ 50.86 സെക്കന്റിലാണ് പാലക്കാടിന്റെ സ്വര്‍ണം. സാന്ദ്ര. എസ്, റിതുപര്‍ണ, ഷാന്റി മറിയ, അക്ഷയ എന്നിവരാണ് സ്വര്‍ണക്കുതിപ്പില്‍ പാലക്കാടിനായി ട്രാക്കിലിറങ്ങിയത്. 50.95 സെക്കന്‍ഡില്‍ കോഴിക്കോട് വെള്ളിയും 51.02 സെക്കന്‍ഡില്‍ കണ്ണൂര്‍ വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂരിനാണ് സ്വര്‍ണം. മുഹമ്മദ് വസിം, സൈനുള്‍ അബ്ദീന്, ജോണ്‍പോള്‍ സജി, യദുകൃഷ്ണന് വി. നായര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയയത്. 42.78 സെക്കന്‍ഡിലാണ് തൃശൂര്‍ ടീം ഫിനിഷ് ചെയ്തത്. 43.41 സെക്കന്‍ഡില്‍ പാലക്കാട് വെള്ളിയും 43.59 സെക്കന്‍ഡില്‍ കോട്ടയം വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറത്തിനാണ് സ്വര്‍ണം. എം. മിഖായേല, എന്‍.ആര്. പാര്‍വതി, എ. ഹന, ആദിത്യ അജി എന്നിവരടങ്ങിയ ടീം 49.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. 50.11 സെക്കന്‍ഡില്‍ കൊല്ലം വെള്ളിയും 51.74 സെക്കന്‍ഡില്‍ ആതിഥേയരായ എറണാകുളം വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: