കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ ആധിപത്യം. കടകശ്ശേരി ഇഎച്ച്എസ്എസിലെ മുഹമ്മദ് സഹീര്‍. ടി 57.65 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി.
തൊട്ടുപിന്നില്‍ തിരുനാവായ നാവവമുകുന്ദ എച്ച്എസ്എസിലെ വിഷ്ണു. പി.കെ 54.32 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളിയും ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ അശ്വിന്. സി 53.43 മീറ്റര്‍ ദൂരമെറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.
2023ല്‍ കുന്നംകുളത്ത് നടന്ന സ്കൂള്‍ കായികമേളയില്‍ മുഹമ്മദ് സഹീര്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയിരുന്നു. ഇത്തവണ പോള്‍വാട്ടിലും മത്സരിച്ചിരുന്നു. പോള്‍വാട്ട് പരിശീലനത്തിനിടയില്‍ നട്ടെല്ലിന് ക്ഷതം പറ്റി ഒരു മാസത്തോളം ചികിത്സ കഴിഞ്ഞാണ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മത്സരിക്കാനെത്തിയത്. അതുകൊണ്ടുതന്നെ പോള്‍വാട്ടില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നും മുഹമ്മദ് സഹീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: