Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തനിക്ക് മറവി രോഗമില്ലെന്ന് വീണ്ടും സച്ചിദാനന്ദന്‍

രണ്ട് ദിവസം മുന്‍പ് തനിക്ക് മറവിരോഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട സാഹിത്യഅക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ വീണ്ടും പുതിയ കുറിപ്പുമായി രംഗത്ത്. തനിക്ക് മറവി രോഗമില്ലെന്നാണ് ഇക്കുറി സച്ചിദാനന്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 05:33 pm IST
in Kerala

തൃശൂര്‍: രണ്ട് ദിവസം മുന്‍പ് തനിക്ക് മറവിരോഗമാണെന്ന് ഫേസ്ബുക്ക് കുറിപ്പിട്ട സാഹിത്യഅക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ വീണ്ടും പുതിയ കുറിപ്പുമായി രംഗത്ത്. തനിക്ക് മറവി രോഗമില്ലെന്നാണ് ഇക്കുറി സച്ചിദാനന്‍ പറയുന്നത്.

രണ്ട് മിനിറ്റിന്റെ മറവി രോഗം ശാശ്വതമറവി രോഗം അല്ലെന്നും മാധ്യമങ്ങള്‍ക്കാണ് തന്നേക്കാള്‍ കൂടുതല്‍ മറവി രോഗമെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു. ഓടി നടന്നുള്ള പ്രസംഗം ഉണ്ടാക്കുന്ന സ്ട്രെസ് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രോഗാവസ്ഥയില്‍ പോലും 78കാരനോട് അനുതാപം ഇല്ലാത്തവരെ ഞാന്‍ മനുഷ്യനായി കാണുന്നില്ല. – സച്ചിദാനന്ദന്‍ പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറവി രോഗം വീണ്ടും തന്നെ പിടികൂടിയതായി സച്ചിദാനന്ദന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ക്രിസ്തുവും ബുദ്ധനും ഒക്കെ പ്രസംഗിച്ചിട്ടും നന്നാകാത്ത ലോകം പ്രസംഗത്തിലൂടെ നന്നാകില്ലെന്ന് കഴിഞ്ഞ 9 വര്‍ഷത്തെ ജീവിതം പഠിപ്പിച്ചുവെന്ന് സച്ചിദാനന്ദന്‍ കഴിഞ്ഞ ഫേസ്ബുക്ക് കുറിപ്പില്‍ നടത്തിയ പ്രസ്താവന അശുഭാപ്തി വിശ്വാസം സ്ഫുരിക്കുന്ന വാക്കുകളായിപ്പോയി എന്നും വിമര്‍ശനമുണ്ടായി.

ഇതോടെ സച്ചിദാനന്ദന്‍ പതിയെ സാഹിത്യഅക്കാദമിയില്‍ നിന്നും വിടവാങ്ങുകയാണെന്നും പകരം ഇപ്പോഴത്തെ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചെരിവില്‍ സ്ഥാനമേല്‍ക്കുമെന്നും വരെ അഭ്യൂഹങ്ങളുണ്ടായി. കാരണം സാഹിത്യഅക്കാദമി തീര്‍ത്തും സിപിഎം ലൈനില്‍ പോകണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുമ്പോള്‍ അമിതമായ പാര്‍ട്ടി ലൈന്‍ ഇഷ്ടപ്പെടാത്ത ആളാണ് സച്ചിദാനന്ദന്‍. അശോകന്‍ ചെരിവില്‍ ആകട്ടെ തീര്‍ത്തും സിപിഎം ലൈനില്‍ തന്നെ നീങ്ങുന്ന ആളാണ്. അതിനാല്‍ സിപിഎമ്മിന് അശോകന്‍ ചെരിവില്‍ തന്നെയാണ് അഭികാമ്യം എന്നും അഭിപ്രായമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താന്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റായി തന്നെ തുടരുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദം മുതല്‍ വിവാദങ്ങളേറെ…
സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ശേഷം സച്ചിദാനന്ദന്‍ കടന്നുപോയ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ പ്രശ്നം ശ്രീകുമാരന്‍ തമ്പിയുമായുള്ള ഗാനവിവാദമാണ്. കേരളഗാനം സൃഷ്ടിക്കാന്‍ വേണ്ടി ശ്രീകുമാരന്‍ തമ്പിയോട് സച്ചിദാനന്ദന്‍ തന്നെ നേരിട്ട് ഗാനമെഴുതാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം എഴുതി നല്‍കിയ വരികള്‍ ക്ലീഷേയാണെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതോടെ ശ്രീകുമാരന്‍തമ്പി തന്നെ സച്ചിദാനന്ദനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഭാര്യ വിജയലക്ഷ്മി ഈ സമയത്ത് ശ്രീകുമാരന്‍തമ്പിയെ കവിയുടെ കവിയെന്ന് വിശേഷിപ്പിച്ച് ലേഖനമെഴുതിയിരുന്നു. മുന്‍ മന്ത്രി ജി.സുധാകരനും സച്ചിദാനന്ദനെ വിമര്‍ശിച്ചിരുന്നു. ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് തന്നെ മങ്ങലേല്‍പിച്ച സംഭവമായിരുന്നു ഇത്.

പിണറായി സ്തുതിയുമായി മുന്നോട്ട് പോയിരുന്ന സാഹിത്യ അക്കാദമി സെക്രട്ടറി സി.പി.അബൂബക്കറിന്റെ നീക്കങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അബൂബക്കറിന്റെ ഈ നീക്കത്തില്‍ സച്ചിദാനന്ദനും പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടിരുന്നു. പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട എംബ്ലം അച്ചടിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു. അക്കാദമി സെക്രട്ടറി അബൂബക്കറാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ സച്ചിദാനന്ദന്‍ ഇതിനെ എതിര്‍ത്തിരുന്നു. സിപിഎമ്മില്‍ പിടിയുള്ള ആളായതിനാല്‍ അബൂബക്കറിന് പാര്‍ട്ടിക്കാരുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ തവണ സാഹിത്യ അക്കാദമി പുസ്തകപ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ ചര്‍ച്ചയ്‌ക്കെത്തിയ തനിക്ക് ടാക്സി കൂലി പോലും കിട്ടിയില്ലെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനവും വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ദിവസങ്ങളോളം സാഹിത്യത്തെക്കുറിച്ച് പഠിച്ച് പ്രബന്ധം അവതരിപ്പിച്ച തനിക്ക് ടാക്സിക്കൂലി പോലും കിട്ടാതിരുന്നപ്പോള്‍ മറ്റു പല പരിപാടികളിലും പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിമാനടിക്കറ്റ് വരെ നല്‍കിയെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിച്ചിരുന്നു.

.

Tags: sreekumaranthampiSatchidanandanKSatchidanandanSahityaAkademiAmnesia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

Kerala

ട്രംപിനെ മറുപടികൊണ്ട് ‘കൈകാര്യം ചെയ്ത’ മോദിക്ക് ശ്രീകുമാരൻ തമ്പിയുടെ അഭിനന്ദനം

News

അടൂർ പറഞ്ഞത് ചർച്ചയാക്കുന്നവർ ശ്രീകുമാരൻ തമ്പി ചോദിച്ചത് കേട്ടഭാവമില്ല…

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)
Kerala

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.