കൊച്ചി ; കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക്് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്ന് ജലവിമാനം കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ തിങ്കളാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.
അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സീപ്ലെയിനാണ് എത്തിയത്.മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്.
ചെണ്ടമേളവുമായാണ് സീപ്ലയിനെ വരവേറ്റത്.കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന് കളക്ടര്‍ ഉള്‍പ്പെടുന്ന സംഘം വന്‍ സ്വീകരണമാണ് നല്‍കിയത്.വിനോദസഞ്ചാരത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം.എന്നാല്‍ ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണം. അതിന് മുന്നോടിയായാണ് കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ തിങ്കളാഴ്ച നടക്കുക.
ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: