Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുത്തുനില്‍പ് അനിവാര്യം; മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം, വഖഫ് നിയമം റദ്ദാക്കണം

കേരളീയ സമൂഹത്തിന്റെ ചെറുത്തുനില്‍പ് അനിവാര്യമെന്ന് ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:42 am IST
inKerala
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ എ.ജെ. ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് എം. രാമചന്ദ്രന്‍ സംസാരിക്കുന്നു. വത്സന്‍ തില്ലങ്കേരി, പദ്മശ്രീ എം.കെ. കുഞ്ഞോല്‍മാഷ്, എം.വി. ബെന്നി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കുമ്മനം രാജേഖരന്‍, കെ.പി. ശശികല ടീച്ചര്‍, എം. രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ സമീപം

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ എ.ജെ. ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് എം. രാമചന്ദ്രന്‍ സംസാരിക്കുന്നു. വത്സന്‍ തില്ലങ്കേരി, പദ്മശ്രീ എം.കെ. കുഞ്ഞോല്‍മാഷ്, എം.വി. ബെന്നി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കുമ്മനം രാജേഖരന്‍, കെ.പി. ശശികല ടീച്ചര്‍, എം. രാധാകൃഷ്ണന്‍, എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി: വഖഫ് നിയമം റദ്ദാക്കണമെന്ന് ഹിന്ദു ഐക്യവേദി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭൂമി കൈയേറി തങ്ങളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാനുള്ള വഖഫ് നീക്കത്തിനെതിരേ സമരം നടത്തുന്ന മുനമ്പം ജനതയോട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

വഖഫ് ഭീകരതയ്‌ക്കെതിരേ എറണാകുളം കലൂര്‍ എജെ ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ വഖഫ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം പാസാക്കി. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍, തങ്ങള്‍ മുനമ്പം ജനതയ്‌ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പു നല്കി. വിവിധ രാഷ്‌ട്രീയ-സമുദായ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുത്ത് ആശങ്കകള്‍ പങ്കുവച്ചു.

ജനാധിപത്യ വിരുദ്ധമായ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയുടെ ഭൂമിക്കു മേല്‍ത്തന്നെ വഖഫ് അവകാശമുന്നയിച്ചിരിക്കുകയാണ്. ഈ അന്യായമായ അവകാശവാദം മൂലം മുനമ്പത്തെ ജനത ദുരിതത്തിലാണ്. ഇവിടെ പതിറ്റാണ്ടുകളായി ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട 620 കുടുംബങ്ങളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡ് നോട്ടീസ് അടിസ്ഥാനത്തില്‍ മുനമ്പത്തും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. ഇവരുടെ ഭൂസംരക്ഷണ സമരത്തിന് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധാകരന്‍ പ്രമേയം അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

തികഞ്ഞ അനീതിയും ഭരണഘടനാ വിരുദ്ധവുമായ വഖഫ് നിയമം റദ്ദാക്കണം. നെഹ്‌റു സര്‍ക്കാരാണ് ഇത്തരമൊരു വഖഫ് വ്യവസ്ഥ ഭരണഘടനയില്‍ ചേര്‍ത്തത്. മുസ്ലിം പ്രീണന രാഷ്‌ട്രീയം മൂലം വഖഫ് ബോര്‍ഡിനു ഭയാനകമായ അധികാരങ്ങള്‍ നല്കി. പിന്നീട് 1995ലും 2013ലും അതു ഭേദഗതി ചെയ്ത് വഖഫിനു കൂടുതല്‍ അധികാരങ്ങള്‍ കൊടുത്ത്, അതിനെ ഭരണഘടനയ്‌ക്കു മുകളില്‍ പോലുമാക്കി.

മുസ്ലിം രാജ്യങ്ങളില്‍ പോലും ഇത്തരമൊരു വഖഫ് നിയമമില്ല. വഖഫ് ബോര്‍ഡാണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ. ഒന്‍പതര ലക്ഷം ഏക്കറാണ് അവരുടെ പിടിയിലുള്ളത്. ഈ അധിനിവേശം തടയാന്‍ കേരളീയ സമൂഹത്തിന്റെ ചെറുത്തുനില്‍പ് അനിവാര്യമാണ്. ഏകപക്ഷീയമായ അതിക്രമം നേരിടാന്‍ കേരള സമൂഹം ശക്തമായി രംഗത്തു വരണം. വഖഫ് നിയമം റദ്ദ് ചെയ്ത് പുതിയ വഖഫ് നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു അവതരിപ്പിച്ച പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

11നു മുനമ്പത്ത് ഭൂസംരക്ഷണ സമ്മേളനം ചേരും. തുടര്‍ന്ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളിലും 20 മുതല്‍ പഞ്ചായത്തുതലങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ ചേരും.

Tags: Waqf invasionമുനമ്പം സമരംMunambam movementഹിന്ദു ഐക്യവേദിWaqf Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.