മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി കാലപുരുഷനെ വിഭാവനം ചെയ്തിരിക്കുന്നു. ‘ബൃഹജ്ജാതകം’ ഒന്നാമധ്യായത്തില്‍ രാശികള്‍ കാലപുരുഷന്റെ അവയവങ്ങളാണെന്നു പറയുന്നു. ‘കാലാംഗാനി…..’ എന്നാരംഭിക്കുന്ന ശ്ലോകത്തില്‍ മേടംരാശി കാലപുരുഷന്റെ വരാംഗം (ശിരസ്സ്) എന്നു വ്യക്തമാക്കുന്നു. ഇടവം ആംഗനം (മുഖം), മിഥുനം കാലപുരുഷന്റെ ഉരസ്സ് (മുഖത്തിന് താഴെ കൈകളുടെയും ചുമലിന്റെയും ഇടക്കുള്ള സ്ഥലം), കര്‍ക്കടകം ഹൃദയവും, ചിങ്ങം ഉദരവും (നാഭി വരെയുള്ള ഭാഗം), കന്നി വസ്ത്രം മുറുക്കുന്ന അരക്കെട്ട്, തുലാം വസ്തിയും (ലിംഗനാഭിയുടെ മദ്ധ്യം മുതല്‍ ലിംഗമൂലം വരെ), വൃശ്ചികം രഹസ്യഭാഗങ്ങളും (ലിംഗമൂലം തൊട്ട് ഗുദം വരെ), ധനു തുടകളും, മകരം കാല്‍മുട്ടുകളും, കുംഭം കണങ്കാലും മീനം പാദങ്ങളും എന്നാണ് വിവരണം.
ജനനസമയത്ത് ഏതേതു രാശികളിലാണോ ശുഭന്മാരുടെയോ (ബുധന്‍, വ്യാഴം, ശുക്രന്‍, പൂര്‍ണ്ണ ചന്ദ്രന്‍) അധിപന്റെയോ യോഗദൃഷ്ട്യാദികള്‍ ഉണ്ടാവുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവ ങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ (ചൊവ്വ, സൂര്യന്‍, ശനി, രാഹു, കേതു) യോഗദൃഷ്ടികളുള്ള രാശ്യവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായ അനിഷ്ടങ്ങളും ഉണ്ടാവു മെന്ന് പറയണം. ഇതിനെ കൂടുതല്‍ സൂക്ഷ്മമായി ഗണിക്കുന്ന തിനായി ആ രാശിയിലുള്ള 9 നക്ഷത്രപാദങ്ങളില്‍ ആ പാപഗ്രഹം നില്‍ക്കുന്നതിനെ ബന്ധപ്പെടുത്തി പറയേണ്ടിവരും.
ഉദാഹരണം: പന്ത്രണ്ടാം രാശിയായ മീനത്തില്‍ പാപഗ്രഹം രാഹുവോ കേതുവോ ശനിയോ ഒക്കെ നിന്നാല്‍ ആ വ്യക്തിയുടെ പാദങ്ങള്‍ക്ക് വ്രണമോ, മറ്റ് രോഗങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കാം. കാരണം കാലപുരുഷന്റെ കാലടികളാണല്ലോ മുകളില്‍ വ്യക്ത മാക്കിയ നിയമപ്രകാരം മീനംരാശി.
ഒരു വ്യാധിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജാതകന്റെ ജനന ലഗ്‌നത്തെ ശിരസ്സായും രണ്ടാം ഭാവത്തെ മുഖമായും ക്രമത്തില്‍ സങ്കല്പിച്ചു കൊണ്ടുളള അംഗവിന്യാസവും സംഗതമാണ്. അവിടവിടങ്ങളിലെ ശുഭപാപന്മാരുടെ യോഗവും ദൃഷ്ടിയുമനുസരിച്ച് ഫലം പറയുന്ന രീതിയും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ദൈവജ്ഞന്റെ ഗുരുത്വവും സൂക്ഷ്മഗ്രഹണപാടവവും ഉന്നതമായ വിവേകശക്തിയും എന്തിലു മെന്ന പോലെ ഇക്കാര്യത്തിലും പ്രസക്തമാണ്.
ഇപ്രകാരം ഒരു വ്യക്തിയുടെ രോഗാവസ്ഥയെയും രോഗനിര്‍ണ്ണയ ത്തെയും കാലപുരുഷ ചിന്തനയില്‍ കൂടി കണ്ടെത്താന്‍ സാധിക്കും. ഇത് ഇപ്പോള്‍ ആരോഗ്യ ജോതിഷം (Medical Astrology) എന്ന ഒരു വലിയ വിഭാഗത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് നടത്തുന്നത് ആരോഗ്യ വിഷയങ്ങളില്‍ മുതല്‍ക്കൂട്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: