Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നയതന്ത്രബന്ധത്തില്‍ വിഷം കലക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:13 am IST
in Editorial

വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ രാജ്യങ്ങളോടും സൗഹൃദവും സൗമ്യതയുമാണ് ഭാരതം ആഗ്രഹിക്കുന്നത്. കലര്‍പ്പില്ലാത്ത സൗഹൃദം അതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. അതിന് ഭംഗം വരുത്താന്‍ ആരുതന്നെ ശ്രമിച്ചാലും അതിനെ തിരസ്‌കരിക്കുക എന്ന നയമാണ് സ്വീകരിച്ചുവരുന്നത്. അത് ഫലത്തില്‍ ഏറെ പ്രയോജനപ്പെട്ടു എന്നുകാണാം. ഏറെ ശത്രുതയിലായിരുന്ന ചൈനയുമായുള്ള ബന്ധം ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടു. പാകിസ്ഥാനുമായും ബന്ധം മെച്ചപ്പെടുന്നു. എന്നാല്‍ കാനഡ-ഭാരത ബന്ധം നാള്‍ക്കുനാള്‍ മോശപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണുന്നു. നയതന്ത്ര ബന്ധത്തില്‍ വിഷം കലക്കാന്‍ കാനഡ ശ്രമിക്കുന്നതായാണ് അനുഭവം. കാനഡ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കാനഡ നടത്തിയ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായാണ് മുന്നോട്ടുപോയത്. അടിസ്ഥാനരഹിതവും അസംബന്ധവുമായ പ്രസ്താവന നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കാനഡയ്‌ക്ക് മുന്നറിയിപ്പ് നല്കി. ദല്‍ഹിയിലെ കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതിഷേധിച്ചത്. കാനഡയിലെ ഭാരത എംബസിയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധികള്‍ക്കുമേല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയും ശക്തമായ താക്കീത് നല്‍കി. ഒട്ടാവയില്‍ നടന്ന പബ്ലിക് സേഫ്റ്റി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കനേഡിയന്‍ ഡപ്യൂട്ടി മിനിസ്റ്റര്‍ ഡേവിഡ് മോറിസണ്‍ നടത്തിയ മോശം പ്രസ്താവനയില്‍ പ്രതിഷേധിച്ച് കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി നയതന്ത്ര കുറിപ്പ് കൈമാറിയിട്ടുണ്ട്. ഭാരതത്തെ മോശമാക്കി ചിത്രീകരിച്ച് അന്താരാഷ്‌ട്രതലത്തില്‍ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുണ്ട്. നിലവിലെ കനേഡിയന്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ അജണ്ടയോടും പെരുമാറ്റ രീതികളോടും ഭാരതത്തിന് എതിര്‍പ്പുണ്ടെന്നും ഉത്തരവാദിത്തരഹിതമായ പ്രവൃത്തികള്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഭാരതം വ്യക്തമാക്കി.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരതത്തെ കാനഡ ശത്രുവായി പ്രഖ്യാപിച്ചതിനെയും കേന്ദ്രവിദേശകാര്യ വക്താവ് അപലപിച്ചു. ഭാരതത്തെ ലക്ഷ്യംവച്ചു നടത്തുന്ന തന്ത്രപരമായ ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് കാനഡയുടെ നടപടി. ആഗോള അഭിപ്രായം ഭാരതത്തിനെതിരെയാക്കാന്‍ കൃത്രിമങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതായി കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ കാനഡയുടെ നടപടികളെ അങ്ങനെ കണ്ടാല്‍ മതിയെന്നും വക്താവ് പ്രതികരിച്ചു. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ വധത്തിന് പന്നില്‍ ഭാരതത്തിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയില്‍ സിഖ് ഭീകരരെ ലക്ഷ്യമിട്ട് നടക്കുന്ന കൊലകള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് നേതൃത്വം നല്‍കുന്നതെന്ന ആരോപണം ബന്ധം കൂടുതല്‍ തകര്‍ത്തിരിക്കുകയാണ്. ഭാരത ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയെ കഴിഞ്ഞ മാസം കാനഡയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിക്കുകയും ആറോളം കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ഭാരതത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കലുഷിതമായ കാനഡ നയതന്ത്രബന്ധം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ വിശദീകരണം നല്‍കും. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ്സിങ് നിജ്ജാര്‍ വധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായത് സംബന്ധിച്ച് ആറിനാണ് വിശദീകരണം നല്‍കുക. കനേഡിയന്‍ ഉപവിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ ആണ് അമിത്ഷായ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കനേഡിയന്‍ മണ്ണില്‍ നിന്ന് ഭാരതവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി ഭാരതം ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags: Narendra ModiJustinTrudeauCanadaIndiaAmit ShaKhalistanterrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.