Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

എന്‍ഐടികളിലും ഐഐഐടികളിലും എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, പ്ലാനിങ് ബിരുദ പഠനത്തിന് ‘ജെഇഇ മെയിന്‍ 2025’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 09:54 am IST
inNews

പരീക്ഷ രണ്ട് തവണ: ആദ്യ പരീക്ഷ ജനുവരി 22 നും 31 നും മധ്യേ.

നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https:///jeemain.nta.nic.in ല്‍

രണ്ടാമത്തെ പരീക്ഷ ഏപ്രിലില്‍.
പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്ല.

അക്കാഡമിക് മികവോടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും 2025 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കുന്നതിനും ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടണം.

കേരളത്തില്‍ കാലിക്കറ്റ് അടക്കമുള്ള എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മുതലായവ 2025-26 വര്‍ഷം നടത്തുന്ന എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ (ജെഇഇഇ-മെയിന്‍ 2025) പരീക്ഷയ്‌ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

രണ്ടു തവണകളായാണ് പരീക്ഷ. ആദ്യ പരീക്ഷ ജനുവരി 22 നും 31 നും മധ്യേ നടത്തും. രണ്ടാമത്തെ പരീക്ഷ ഏപ്രില്‍ ഒന്നിനും എട്ടിനും മധ്യേ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടത്തുക.

പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ 2 പേപ്പറുകള്‍, ഒന്നാമത്തെ പേപ്പറില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലായി മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 75 ചോദ്യങ്ങളുണ്ടാവും. പരമാവധി 300 മാര്‍ക്കിനാണിത്. യോഗ്യത നേടുന്നവര്‍ക്ക് ബിഇ/ബിടെക് പ്രവേശനത്തിന് അര്‍ഹതയുണ്ട്.

പേപ്പര്‍ രണ്ട് ‘എ’ ബിആര്‍ക് പ്രവേശനത്തിനുള്ളതാണ്. മാത്തമാറ്റിക്‌സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. ആകെ മാര്‍ക്ക് 77.

പേപ്പര്‍ 2 ബി പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, പ്ലാനിങ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍, 100 മാര്‍ക്കിന്. യോഗ്യത നേടുന്നവര്‍ക്ക് ബി പ്ലാനിങ് പ്രവേശനത്തിന് അര്‍ഹതയുണ്ട്.

രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. രാവിലെ 9-12 മണിവരെയും ഉച്ചയ്‌ക്കുശേഷം 3-6 മണിവരെയും. ബി പ്ലാനിങ് പ്രവേശനത്തിനായുള്ള പേപ്പര്‍ 2 ബി പരീക്ഷ ഉച്ചയ്‌ക്കുശേഷം മാത്രമായിരിക്കും. പരീക്ഷാ ഘടനയും വിശദമായ സിലബസും https://jeemain.nta.nic.in ല്‍ ലഭ്യമാണ്. പരീക്ഷാഫലം ഫെബ്രുവരി 12 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

ആദ്യ ജെഇഇ മെയിന്‍ പരീക്ഷ അഭിമുഖീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈനായി നവംബര്‍ 22 രാത്രി 9 മണിവരെ അപേക്ഷ സമര്‍പ്പക്കാവുന്നതാണ്.

അപേക്ഷാ ഫീസ്: ബിഇ/ബിടെക് അല്ലെങ്കില്‍ ബിആര്‍ക് അല്ലെങ്കില്‍ ബി പ്ലാനിങ്-ജനറല്‍ വിഭാഗത്തിന്-പുരുഷന്മാര്‍ 1000 രൂപ, വനിതകള്‍-800 രൂപ, ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ പുരുഷന്മാര്‍ -900 രൂപ വനിതകള്‍-800 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/തേര്‍ഡ് ജന്‍ഡര്‍- 500 രൂപ. ഒന്നിലധികം കോഴ്‌സുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനും ഇന്ത്യയ്‌ക്ക് പുറത്ത് പരീക്ഷാ കേന്ദ്രം ആവശ്യമുള്ളവരും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നിഷ്‌കര്‍ഷിട്ടിച്ചുള്ള ഉയര്‍ന്ന നിരക്കിലുള്ള ഫീസ് നല്‍കണം. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേന നവംബര്‍ 22 രാത്രി 11.50 വരെ ഫീസ് അടയ്‌ക്കാം.

യോഗ്യത: അക്കാദമിക് മികവോടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 2023, 2024 വര്‍ഷങ്ങളില്‍ പാസായവര്‍ക്കും 2025 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ത്രിവത്സര ഡിപ്ലോമാക്കാരെയും പരിഗണിക്കും. പ്രായപരിധിയില്ല.

എന്‍ഐടികളിലും ഐഐഐടികളിലും മറ്റും ബിടെക് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ 75 ശതമാനം മാര്‍ക്കില്‍ (എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്ക് 65% മതി)കുറയാതെ പാസായിരിക്കണം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയങ്ങളായും കെമിസ്ട്രി/ബയോ ടെക്‌നോളജി/ബയോളജി/ടെക്‌നിക്കല്‍/വൊക്കേഷണല്‍ വിഷയങ്ങളിലൊന്ന് കൂടിയും പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.

ബിആര്‍ക് അഡ്മിഷന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പാസായിരുന്നാല്‍ മതി. മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയമായി പഠിച്ച് മൊത്തം 45% മാര്‍ക്കില്‍ കുറയാതെ ത്രിവത്സര ഡിപ്ലോമാ നേടിയവരെയും പരിഗണിക്കും.

ബി പ്ലാനിങ് കോഴ്‌സിലേക്ക് മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മാത്തമാറ്റിക്‌സില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടുവിന് മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

ജെഇഇ മെയിന്‍ 2025 അഖിലേന്ത്യാ റാങ്കടിസ്ഥാനത്തില്‍ ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിട്ടി (ജോസ) നടത്തുന്ന ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴിയാണ് എന്‍ഐടികളിലെയും ഐഐഐടികളിലെയും മറ്റും പ്രവേശനം.

ജെഇഇ അഡ്വാന്‍സ്ഡ് റാങ്കടിസ്ഥാനത്തിലാണ് ഐഐടികളിലെ ബിടെക്/ഡ്യുവല്‍ ഡിഗ്രി എംടെക് മുതലായ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍. ജെഇഇ അഡ്വാന്‍സ്ഡ് 2025 ല്‍ പങ്കെടുക്കുന്നതിന് ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന രണ്ടരലക്ഷം പേര്‍ക്കാണ് അവസരം.

ജെഇഇ മെയിന്‍ 2025 പരീക്ഷയ്‌ക്ക് കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ, ലക്ഷദ്വീപില്‍ കവരത്തി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

Tags: EngineeringArchitectureJEE Main 2025Planning in NITs and IIITsUndergraduate Studies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Samskriti

യുക്തികല്പതരു

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

Career

കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷിക്കാം

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.