Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരണപ്പൊഴിക്ക് പൂട്ടിട്ട് കേന്ദ്രം: മുതലപ്പൊഴിയില്‍ ഉയരുക സുരക്ഷിത മത്സ്യബന്ധന തുറമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 10:16 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പിലാക്കുന്ന 177 കോടി രൂപയുടെ തുറമുഖ വികസനത്തിലൂടെ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവഹാനിക്ക് അറുതിവരും. പദ്ധതിയിലൂടെ ഉയരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്തി തീരത്തെത്താനുള്ള ശാസ്ത്രീയ തുറമുഖം. മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അനുമതി നല്‍കിയതോടെ മത്സ്യത്തൊഴിലാളികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.

നിലവിലെ ഹാര്‍ബറിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പുലിമുട്ട് സ്ഥാപിച്ചത് മുതല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതാണ്. അന്നുമുതല്‍ ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇപ്പോള്‍ മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ പഠനം നടത്തിയശേഷമാണ് തുറമുഖത്തിന്റെ പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോഡൈനാമിക്‌സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനും ശേഷമാണ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

പദ്ധതി അനുസരിച്ച് 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയും. അതുവഴി പ്രതിവര്‍ഷം 38,142 മെട്രിക് ടണ്‍ മത്സ്യം കൈകാര്യം ചെയ്യാനാകും. ഏകദേശം 10,000പരം ആളുകള്‍ക്ക് നേരിട്ടും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുമെന്നത് വലിയ തൊഴില്‍സാധ്യതയക്ക് കൂടി തുടക്കമിടുകയാണ്.

117 കോടി രൂപയുടെ പദ്ധതിയില്‍ ജല, കര സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 164 കോടി രൂപ ചെലവഴിച്ച് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം വാര്‍ഫ് വിപുലീകരണം, ലേലഹാള്‍, ഓവര്‍ഹെഡാട്ടര്‍ ടാങ്ക് നിര്‍മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്‌ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവ നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവയ്‌ക്കായി ഉപയോഗിക്കും. ഇതോടെ’തുറമുഖത്തിന്റെ മാത്രമല്ല അഞ്ചുതെങ്ങ്, വര്‍ക്കല, പൂന്തുറ തീരദേശ മേഖലയുടെ മുഖച്ഛായ തന്നെ മാറും.

അതേസമയം മുതലപ്പൊഴിയില്‍ ഇപ്പോഴുള്ള പുലിമുട്ടും ഹാര്‍ബറും വന്നതു മുതല്‍ 80ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിവരം. വാമനാപുരം നദി കടലിലേക്ക് ചേരുന്ന പൊഴിമുഖത്ത് 2014മുതലാണ് അപകടം തുടര്‍ക്കഥയായത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇത് 33 ഓളം എന്ന് മാത്രമാണ്. 600ല്‍ അധികം അപകടങ്ങളുണ്ടായി. പരിക്കേറ്റവര്‍ക്ക് കണക്കില്ല. നഷ്ടമായ വള്ളവും വലയും കണക്കാക്കിയാല്‍ കോടികള്‍ കടലില്‍ മുങ്ങിയിട്ടുണ്ട്.

ഓരോ അപകടം നടക്കുമ്പോഴും പ്രദേശത്ത് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ പുലിമുട്ടുകള്‍ നീക്കം ചെയ്യണമെന്നത് അന്നുമുതലുള്ള ആവശ്യമാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്റ്റില്‍ അന്നത്തെ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല അന്ന് ഉറപ്പും നല്‍കി.

2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു. തുടര്‍ന്നാണ് ശാസ്ത്രീയ പഠനം നടക്കുന്നതും തുറമുഖ വികസന പദ്ധതിക്കും ജീവ വച്ചതും.

 

Tags: keralaVizhinjam HarbourRise in MuthapozhiSafe Fishing Harbourമുതലപ്പൊഴി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.